ഇഷ്ടം പുരുഷന്‍മാര്‍ ഉപയോഗിക്കുന്ന പെര്‍ഫ്യൂം ;ജാന്‍വി

ബോളിവുഡിലെ യുവനടിമാരില്‍ ഏറ്റവുമധികം ആരാധകരുളള താരമാണ് ജാന്‍വി കപൂര്‍.അടുത്തിടെ ഒരു പെര്‍ഫ്യൂം കമ്ബനിയുടെ ഗ്ലോബല്‍ ബ്രാന്‍ഡ് അംബാസഡറായി തിരഞ്ഞെടുത്ത ശേഷം സംസാരിച്ച ജാന്‍വിയുടെ വാക്കുകളാണ് വാര്‍ത്തകളില്‍ നിറയുന്നത്.

പുരുഷന്‍മാര്‍ ഉപയോഗിക്കുന്ന പെര്‍ഫ്യൂം തനിക്ക് ഏറെ ഇഷ്ടമാണെന്നും, പുരഷന്‍മാരുടെ പെര്‍ഫ്യൂം സ്ത്രീകളുടെ പെര്‍ഫ്യൂമിനൊപ്പം ചേര്‍ത്ത് താന്‍ ഉപയോഗിക്കാറുണ്ടെന്നും ജാന്‍വി പറഞ്ഞു.’പപ്പ (ബോണി കപൂര്‍) ഉപയോഗിക്കുന്ന പെര്‍ഫ്യൂം എനിക്ക് ഭയങ്കര ഇഷ്ടമാണ്.

Loading...

കുട്ടിക്കാലത്ത് ഞാന്‍ പപ്പയുടെ റൂമിലെ ഷെല്‍ഫില്‍ നിന്ന് അദ്ദേഹം ഉപയോഗിക്കുന്ന പെര്‍ഫ്യൂം എടുക്കാറുണ്ട്. കാരണം, ആണുങ്ങള്‍ ഉപയോഗിക്കുന്ന പെര്‍ഫ്യും എനിക്ക് ഭയങ്കര ഇഷ്ടമാണ്. രാത്രി ആരും കാണാതെ ആണുങ്ങളുടെ പെര്‍ഫ്യും ബോട്ടിലെടുത്ത് സ്ത്രീകളുടെ പെര്‍ഫ്യൂമുമായി കലര്‍ത്തും. നല്ല സുഗന്ധം ലഭിക്കുന്നതിന് വേണ്ടിയാണ് അങ്ങനെ ചെയ്തിരുന്നത്.’ ജാന്‍വി പറഞ്ഞു.

പെര്‍ഫ്യൂമിനോടുള്ള താല്‍പര്യം മാത്രമല്ല സ്നേഹത്തെ കുറിച്ചും പ്രണയത്തെ കുറിച്ചു നടി വാചാലയായിരുന്നു. വാക്കുകള്‍ കൊണ്ട് നിര്‍വചിക്കാന്‍ പറ്റാത്തതാണ് സ്നേഹം. സ്നേഹമെന്നതും പ്രണയമെന്നതും ഒരു വികാരമാണ്. വാക്കുകള്‍ കൊണ്ട് വര്‍ണ്ണിക്കുക എന്നത് എളുപ്പമുള്ള കാര്യമല്ല. നമ്മള്‍ ജീവിതത്തില്‍ എന്ത് ചെയ്താലും സ്നേഹത്തെ മുന്‍നിര്‍ത്തിയാണ് ചെയ്യുക. കൂടാതെ മറ്റുള്ളവരുടെ സ്നേഹം ലഭിക്കാനായി നമ്മള്‍ എന്തും ചെയ്യും ജാനാ‍വി കപൂര്‍ പറഞ്ഞു.

കഥാപാത്രങ്ങള്‍ക്ക് അനുസരിച്ച്‌ സിനിമ താരങ്ങള്‍ക്ക് തന്റെ ലുക്കും മാറ്റേ ണ്ടതായി വരും. ഇപ്പോള്‍ ബോളിവുഡ് ചര്‍ച്ച ചെയ്യുന്നത് ബോളിവുഡിലെ പുത്തന്‍ താരോദയമായ ജാന്‍വി കപൂറിന്റെ പുതിയ ലുക്കിനെക്കുറിച്ചാണ്. ബോളിവുഡിന്റെ ഫാഷന്‍ ലോകത്തും ജാന്‍വി താരമാണ്. അതുകൊണ്ട് തന്നെ താരം എവിടെ പോയാലും പാപ്പരാസികള്‍ താരത്തെ വിടാതെ പിന്തുടരുകയും ചെയ്യും.

ആരാധകരെ ഞെട്ടിച്ചിരിക്കുകയാണ് താരം. മുടി മുറിച്ച്‌ ആളാകെ മാറിയിരിക്കുകയാണ് ജാന്‍വി. കോസ്‌മോപൊളിറ്റന്‍ മാഗസിന്റെ കവര്‍ഗേളാകാന്‍ വേണ്ടിയാണ് താരം മുടി മുറിച്ചത്.

ജനുവരിയിലെ ലക്കത്തിലെ മാഗസിന്റെ കവറിലാണ് ജാന്‍വി എത്തുന്നത്. കോസ്‌മോപൊളിറ്റന്‍ ഇന്‍സ്റ്റഗ്രാം പേജില്‍ പോസ്റ്റ് ചെയ്ത വീഡിയോയിലൂടെയാണ് താരം മുടി മുറിച്ച കാര്യം ആരാധകരെ അറിയിച്ചത്.

മുടി മുറിച്ച കാര്യം അച്ഛന്‍ അറിഞ്ഞാല്‍ തന്നെ കൊല്ലുമെന്നും വീഡിയോയില്‍ ജാന്‍വി പറയുന്നു. ആരാധകര്‍ക്കും താരത്തിന്റെ പുതിയ ലുക്ക് അത്ര പിടിച്ചിട്ടില്ല. മുടിയുള്ള ജാന്‍വിയായിരുന്നു കൂടുതല്‍ സുന്ദരി എന്നാണ് ഒരുവിഭാഗം പറയുന്നത്.

ധടക് എന്ന സിനിമയിലൂടെയാണ് ജാന്‍വി ബോളിവുഡിന്റെ വെള്ളിവെളിച്ചത്തിലേക്ക് എത്തുന്നത്. ഈ ഒരു സിനിമയിലൂടെ തന്നെ ശ്രീവിദ്യയുടെ മകള്‍ എന്ന പദവിയില്‍ ബോളിവുഡ് താരമായി ഉയരാന്‍ ജാന്‍വിക്ക് സാധിച്ചു.

കരണ്‍ ജോഹര്‍ സംവിധാനം ചെയ്യുന്ന തകട് എന്ന ചിത്രത്തിലാണ് ജാന്‍വി ഇനി അഭിനയിക്കുക. ജാന്‍വിയുടെ സഹോദരി ഖുശി കപൂറും അടുത്തു തന്നെ ബോളിവുഡിലേക്ക് എത്തും എന്ന തരത്തിലുള്ള റിപ്പോര്‍ട്ടുകളും പുറത്തുവരുന്നുണ്ട്.