ബേബി പൗഡറില്‍ ആസ്ബറ്റോസിന്റെ സാന്നിധ്യം, 33000 ബോട്ടിലുകള്‍ കമ്പനി തിരിച്ചെടുത്തു.

ബേബി പൗഡറില്‍ ആസ്ബറ്റോസിന്റെ സാന്നിധ്യം കണ്ടെത്തിയതിനെ തുടർന്ന് അമേരിക്കയില്‍ വിറ്റ ബേബി പൗഡറിന്റെ 33000 ബോട്ടിലുകള്‍ കമ്പനി തിരിച്ചെടുത്തു. ഫുഡ് ആന്‍ഡ് ഡ്രഗ്‌സ് അഡ്മിനിസ്ട്രഷന്‍ നടത്തിയ പരിശോധനയിലാണ് ബേബി പൗഡറിൽ ആസ്ബറ്റോസിന്റെ സാന്നിധ്യം കണ്ടെത്തിയത്.

2018 നു ശേഷം ഏറ്റവും വലിയ തകര്‍ച്ചയാണിതെന്ന് കമ്പനി വ്യക്തമാക്കി. കഴിഞ്ഞ 40 വര്‍ഷമായി ആയിരക്കണക്കിന് പരിശോധനകള്‍ നടത്തിയിരുന്നെങ്കിലും വിഷകരമായതൊന്നും ബേബി പൗഡറിലെ മറ്റു ഉത്പ്പന്നങ്ങള്‌ലോ കണ്ടിട്ടില്ലെന്നും കമ്പനി വെളിപ്പെടുത്തി. കൃത്യമായ പരിശോധനകള്‍ക്ക് ശേഷം മാത്രമാണ് കമ്പനി സാധനങ്ങള്‍ വിതരണം ചെയ്യാറുള്ളതെന്നും കമ്പനി പറഞ്ഞു. ഈ കാലയളവില്‍ ബേബി പൗഡര്‍ വാങ്ങിയവരോട് ഉപയോഗം നിര്‍ത്തിവെക്കാനും എഫ്ഡിഎ ആവശ്യപ്പെട്ടിട്ടുണ്ട്.

Loading...