കൊച്ചിയിലെ യുവാവിന്റെ മരണം; ആൾക്കൂട്ട കൊലപാതകമെന്ന് പൊലീസ്

കൊച്ചി: കൊച്ചിയിൽ റോഡരികിൽ യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവം ആൾക്കൂട്ട കൊലപാതകമെന്ന് പൊലീസ്. ആൾക്കൂട്ടത്തിന്റെ മർദനമേറ്റാണ് യുവാവ് കൊല്ലപ്പെട്ടതെന്ന് പൊലീസ് പറയുന്നു. അനാശാസ്യം ആരോപിച്ചാണ് ആൾക്കൂട്ടം മർദിച്ചത്. സംഭവവുമായി ബന്ധപ്പെട്ട് 13 പേർക്കെതിരെ കേസെടുത്തതായും നാല് കസ്റ്റഡിയിലായെന്നും പൊലീസ് വ്യക്തമാക്കി. നേരത്തെ ആന്തരിക രക്തസ്രാവം മൂലമാണ് യുവാവിന്റെ മരണമെന്ന് പോസ്റ്റുമോർട്ടത്തിൽ സ്ഥിരീകരിച്ചിരുന്നു. ഇന്നലെ പുലർച്ചെയാണ് ദുരൂഹ സാഹചര്യത്തിൽ വൈറ്റില ചക്കരപ്പറമ്പ് സ്വദേശി ജിബിൻ വർഗീസിൻറെ മൃതദേഹം പാലച്ചുവട് ഭാഗത്ത് റോഡരികിൽ കണ്ടെത്തിയത്. ജിബിന്റെ സ്ക്കൂട്ടറും സമീപത്തുണ്ടായിരുന്നു.

പോലീസ് നടത്തിയ പരിശോധനയിൽ അപകടം നടന്നതിന്റെ ലക്ഷണങ്ങളൊന്നും കണ്ടെത്താൻ കഴിഞ്ഞില്ല. വാഹന അപകടത്തിൽ ഉണ്ടാകുന്ന തരത്തിലുള്ള പരുക്കുകളും ജിബിന്റെ ദേഹത്തുണ്ടായിരുന്നില്ല. ഇൻക്വസ്റ്റിലാണ് ശരീരത്തിൽ മർദ്ദനമേറ്റതിന്റെ പാടുകൾ കണ്ടെത്തിയത്. തലയിലും മുറിവേറ്റിരുന്നു. തലക്കകത്ത് ഉണ്ടായ രക്തസ്രാവമാണ് മരണ കാരണമെന്ന് പോസ്റ്റുമോർട്ടത്തിൽ വ്യക്തമായി. തുടർന്ന് ജിബിന്റെ മൊബൈൽ ഫോൺ കോളുകൾ കേന്ദ്രീകരിച്ച് പൊലീസ് വിശദമായ പരിശോധന നടത്തി. വെള്ളിയാഴ്ച രാത്രി വാഴക്കാലയിലുള്ള ഒരു വീട്ടിൽ ജിബിൻ എത്തിയതായും ഇവിടെ വച്ച് ചിലരുമായി വാക്കു തർക്കവും അടിപിടിയും ഉണ്ടായതായി പൊലീസിന് വിവരം ലഭിച്ചിരുന്നു

Loading...