ജിജിന്‍ ജഹാംഗീര്‍ എന്ന ശ്രീലക്ഷ്മിയുടെ വരനെ തിരഞ്ഞ് സോഷ്യല്‍ മീഡിയ

Loading...

നടന്‍ ജഗതീ ശ്രീകുമാറിന്റെ മകള്‍ ശ്രീലക്ഷ്മി വിവാഹിതയാകുന്നു എന്ന സന്തോഷ് വിവരം ലക്ഷ്മി തന്നെ സോഷ്യല്‍ മീഡിയയിലൂടെ ആരാധകരോട് പങ്കുവെച്ചു …. ഭാവി വരന്റെ കൈ ചേര്‍ത്ത് പിടിച്ച ചിത്രത്തിന് താഴെ താരം ഇങ്ങനെ എഴുതി . ‘ഇന്ന് ഈ ദിവസം മുതല്‍ നീ ഒറ്റയ്ക്ക് ആയിരിക്കില്ല നടക്കുന്നത്. എന്റെ ഹൃദയം നിനക്ക് ആശ്രയയവും എന്റെ കൈ നിനക്ക് വീടുമായിരിക്കും’. വൈകാതെ താന്‍ മിസിസ് ആകുമെന്നും എല്ലാവരുടെയും പ്രാര്‍ഥനയും അനുഗ്രഹവും വേണമെന്നും ശ്രീലക്ഷ്മി പറഞ്ഞു. നിരവധി പേര്‍ ശ്രീലക്ഷ്മിക്ക് ആശംസകള്‍ അറിയിച്ച് രംഗത്തെത്തി.

ഒരു പ്രമുഖ മാസികയ്ക്ക് നല്‍കിയ അഭിമുഖത്തിലും വിവാഹ കാര്യവും പ്രണയവും ശ്രീലക്ഷ്മി തുറന്ന് പറയുന്നുണ്ട് . ജിജിന്‍ ജഹാംഗീര്‍ എന്നാണു ശ്രീലക്ഷ്മിയുടെ വരന്റെ പേര് ..അഞ്ചുവര്‍ഷത്തെ പ്രണയത്തിനു ശേഷമാണ് ഇരുവരും ഒന്നിക്കാന്‍ തീരുമാനിച്ചതെന്നും ലക്ഷ്മി പറയുന്നു.
2016ല്‍ സിനിമാലോകത്ത് എത്തിയെങ്കിലും ഈ മേഖലയില്‍ ശോഭിക്കാന്‍ താരത്തിന് കഴിഞ്ഞിരുന്നില്ല. ജഗതി ശ്രീകുമാറിന്റെയും കലാ ശ്രീകുമാറിന്റെയും മകളാണ് ശ്രീലക്ഷ്മി. നടിയായും അവതാരികയായും പ്രേക്ഷകര്‍ക്ക് മുന്നിലെത്തിയിട്ടുള്ള ശ്രീലക്ഷ്മി ബിഗ് ബോസ് മലയാളത്തിലൂടെയാണ് ശ്രദ്ധിക്കപ്പെടുന്നത്. വണ്‍സ് അപ്പോണ്‍ എ ടൈം ദേര്‍ വാസ് എ കള്ളന്‍, ക്രാന്തി തുടങ്ങിയ ചിത്രങ്ങളില്‍ അഭിനയിച്ചിട്ടുള്ള ശ്രീലക്ഷ്മി ഭരതനാട്യം നര്‍ത്തകി കൂടിയാണ്……

Loading...

മസ്‌ക്കറ്റിലെ ഷിഫ അല്‍ ജസീറ മെഡിക്കല്‍ ഗ്രൂപ്പിന്റെ മാര്‍ക്കറ്റിംഗ് രംഗത്ത് ജോലി ചെയ്യുകയാണ് ശ്രീലക്ഷ്മിയി പ്പോള്‍. വരനും ദുബായില്‍ തന്നെയാണെന്നാണ് റിപ്പോര്‍ട്ടുകള്‍. വിവാഹത്തെക്കുറിച്ചുള്ള മറ്റു വിവരങ്ങളൊന്നുമില്ല. ഇക്കാര്യങ്ങളെക്കുറിച്ചെല്ലാം താരം സോഷ്യല്‍ മീഡിയയിലൂടെ പുറത്ത് പറയുമെന്ന ആക്ഷാംഷയില്‍ കാത്തിരിക്കു കയാണ് ആരാധകര്‍.