ജിമ്മി ജോർജജ് മെമ്മോറിയൽ വോളീബോൾ ടുർണമെന്റ്ന് അമേരിക്കയിലെ പ്രമുഖ വ്യവസായ സംരഭകരുടെ നേതൃത്വത്തില്‍ രൂപീകൃതമായ കേരള ചേമ്പര്‍ ഓഫ് കോമേഴ്സ് ഓഫ് നോര്‍ത്ത് അമേരിക്കയുടെ സമ്പൂർണ പിന്തുണ.
മാര്‍ച്ച് 27 വെള്ളിയാഴ്ച ന്യുജേഴ്സിയിൽ എഡിസണിലെ “എഡിസണ്‍’ ഹോട്ടലില്‍ വച്ച് നടത്തപ്പെട്ട കേരള ചേമ്പര്‍ ഓഫ് കോമേഴ്സ് ഓഫ് നോര്‍ത്ത് അമേരിക്കയുടെ ‘പ്രഥമ ബിസിനസ്സ് വര്‍ക്ക് ഷോപ്പ്”ൽ വച്ച് നടന്ന മീറ്റിംഗിൽ ഭാരവാഹികൾ ജിമ്മി ജോർജജ് മെമ്മോറിയൽ വോളീബോൾ ടുർണമെന്റ്ന് എല്ലാവിധ പിന്തുണയും വാഗ്ദാനം ചെയ്തു . ഇന്ത്യയിലെ വോളീബോൾ പ്രേമികളുടെ അഭിമാനതാരം അനശ്വരനായ ജിമ്മി ജോർജജ്ന്റെ ഓർമക്കായി 1989 മുതൽ എല്ലാ വർഷവും നടത്തി വരാറുള്ള വോളീബോൾ ടുർണമെന്റ് ന്യൂജേഴ്സിയിൽ വച്ച് നടത്തുന്നതിലുള്ള സന്തോഷം അറിയിച്ചതോടൊപ്പം മലയാളികളുടെ അഭിമാനമായ ജിമ്മി ജോർജജ്നെ അനുസ്മരിക്കുകയും വോളീബോൾ ടുർണമെന്റ്ന് എല്ലാ ബിസിനസ്സ്കാരുടെയും സഹകരണവും സഹായവും ഉണ്ടാകെണമെന്നും അഭ്യർതഥിക്കുകയും ചെയ്തു.
പ്രമുഖ വ്യവസായി ദിലീപ് വര്‍ഗ്ഗീസ് ചെയര്‍മാനായുള്ള കേരള ചേമ്പര്‍ ഓഫ് കൊമേഴ്സ് ഓഫ് നോര്‍ത്ത് അമേരിക്കയുടെ ചുക്കാന്‍ പിടിക്കുന്നത് പ്രസിഡന്റ് തോമസ്സ് മൊട്ടക്കലിന്റെയും ജനറല്‍ സെക്രട്ടറി ഡോ. ഗോപിനാഥന്‍ നായരുടെയും ട്രെഷറര്‍ അലക്സ് ജോണിന്റെയും നേതൃത്വത്തിലുള്ള ബിസിനസ്സ്കാരുടെ ഒരു വിദഗധ ടീമാണ്.
ജിമ്മി ജോർജജ്ന്റെ ഓർമക്കായി കേരള വോളീ ബോൾ ലീഗ് ഓഫ് നോർത്ത് അമേരിക്ക 1989 മുതൽ എല്ലാ വർഷവും നടത്തി വരാറുള്ള വോളീബോൾ ടുർണമെന്റ് ന്യൂജേഴ്‌സി ഗാർഡൻ സ്റ്റേറ്റ് സിക്സെർസ്ന്റെ ആഭിമുഖ്യത്തിൽ 2015 മെയ് 23,24 തീയതികളിൽ ന്യൂജേഴ്‌സി ഹാക്കൻസാക്ക് റോത്തമാൻ സെൻന്ററിൽ വച്ച് നടത്തപ്പെടുന്നു.ടൂർണമെന്റിൽ മാറ്റുരക്കുന്ന പതിനാലിൽ പരം വരുന്ന ക്ലബുകളിലെ കളിക്കാർക്ക് താമസിക്കുന്നതിനായി പ്രത്യേക ഇളവുകളുമായി ന്യൂജേഴ്‌സി യിലുള്ള സീക്കൊകസിലെ ‘ ലാ ക്വിന്റ ഹോട്ടലിൽ ഒരുക്കങ്ങൾ പൂർത്തിയായെതായി ചെയർമാൻ ജിബി തോമസ് അറിയിച്ചു.
ന്യൂജേഴ്‌സിയിലെ ന്യൂവാർക്കിൽ നിന്നും ഏകദേശം പത്തു മിനിറ്റ് അകലെസ്ഥിതിചെയ്യുന്ന ഹോട്ടലിലെക്കു കളിക്കാരെകൊണ്ടുപോകുന്നതിനുള്ള വാഹന സൗകര്യംഒരുക്കിയിരിക്കുന്നു .കളിക്കാർക്ക് വ്യായാമം ചെയ്യാനുള്ള ജിം,സ്വിമ്മിംഗ് പൂൾ തുടങ്ങിയ പലസൌകര്യങ്ങളും ഈ ഹോട്ടലിൽ ഒരുക്കിയിരിക്കുന്നു .ഇവിടെ നിന്നും ന്യൂജേഴ്‌സിയുടെ വിവിധ ടൂറിസ്റ്റ് കേന്ദ്രങ്ങളീലേക്കും ന്യൂയോർക്ക് സിറ്റി സന്ദർശിക്കുവാനും വളരെ എളുപ്പമാണ്.ഹോട്ടലിന്റെ മുൻ വശത്തു നിന്നും ന്യൂയോർക്ക് സിറ്റിയിലേക്ക് പബ്ലിക് ബസ്‌സർവീസ് ഉണ്ട്. കൂടാതെ , ഈ ഹോട്ടലിൽനിന്നും ന്യൂയോർക്ക് സിറ്റിയുടെ ദൃശ്യം വളരെ മനോഹരമാണെന്ന്കമ്മിറ്റിക്കാർ അറിയിച്ചു.
കാനഡയിൽ നിന്നും അമേരിക്കയിൽ വിവിധ സംസ്ഥാനങ്ങളിൽ നിന്നുമായി 14 ഓളം ടീമുകൾ പങ്കെടുക്കുന്ന ടുർണമെന്റ് എന്തു കൊണ്ടും വാശിയേറിയ പ്രകടനങ്ങൾക്ക് വേദിയാകും.
സ്പോണ്‍സർഷിപ്പിനും പരസ്യങ്ങൾക്കും മറ്റു കൂടുതൽ വിവരങ്ങൾക്കും ദയവായി താഴെപ്പറയുന്ന വെബ്‌സൈററ് സന്ദർശിക്കുക : www.gardenstatesixers.com
കൂടുതൽ വിവരങ്ങൾക്ക് – ജിബി തോമസ് –914-573-1616,ജേംസണ്‍ കുര്യാക്കോസ് –201-600-5454, മാത്യു സ്കറിയ –551-580-5872, ടി എസ് ചാക്കോ –201-887-0750.