Crime

ആഡംബര ജീവിതം നല്‍കിയ കടം വീട്ടാന്‍ യുവാവിനെ ബ്ലാക്ക്‌മെയില്‍ ചെയ്ത് പണം തട്ടി ;നിയമവിദ്യാര്‍ഥിനി ജിനുവും ഭര്‍ത്താവും പോലീസ് പിടിയിലായതിങ്ങനെ

യു​വാ​വി​നെ ബ്ലാ​ക്ക് മെ​യി​ൽ ചെ​യ്ത് പ​ണം ത​ട്ടി​യ​ത് ആ​ഡം​ബ​ര ജീ​വി​തം ന​യി​ച്ചു​ണ്ടാ​യ ക​ടം വീ​ട്ടാ​നാ​യി​രു​ന്നു​വെ​ന്ന് പ്ര​തി​യാ​യ നി​യ​മ​വി​ദ്യാ​ർ​ഥി​നി ജി​നു​വി​ന്‍റെ മൊ​ഴി. ഫേ​സ് ബു​ക്കി​ലൂ​ടെ സൗ​ഹൃ​ദം സ്ഥാ​പി​ച്ച് യു​വാ​ക്ക​ളെ വീ​ട്ടി​ലേ​ക്ക് വി​ളി​ച്ച് വ​രു​ത്തി ബ്ലാ​ക്ക് മെ​യി​ൽ ചെ​യ്ത് പ​ണ​വും മൊ​ബൈ​ൽ ഫോ​ണും എ​ടി​എം കാ​ർ​ഡും ത​ട്ടി​യെ​ടു​ത്ത ശേ​ഷം യു​വാ​ക്ക​ളെ മ​ർ​ദ്ദി​ച്ച കേ​സി​ൽ തി​രു​വ​ന​ന്ത​പു​രം പേ​ട്ട പോ​ലീ​സി​ന്‍റെ പി​ടി​യി​ലാ​യ​പ്പോ​ൾ പ്ര​തി ജി​നു വെ​ളി​പ്പെ​ടു​ത്തി​യ​താ​ണ് ഇ​ക്കാ​ര്യ​ങ്ങ​ൾ.

“Lucifer”

ത​ന്‍റെ ഭ​ർ​ത്താ​വ് വി​ഷ്ണു​വു​മൊ​ന്നി​ച്ച് ഹ​ണി​മൂ​ണി​ന് പോ​യ വ​ക​യി​ൽ ഉ​ണ്ടാ​യ ക​ടം വീ​ട്ടാ​ൻ ഭ​ർ​ത്താ​വും സു​ഹൃ​ത്തു​ക്ക​ളു​മൊ​രു​മി​ച്ച് ന​ട​ത്തി​യ കെ​ണി​യാ​യി​രു​ന്നു ബ്ലാ​ക്ക് മെ​യി​ൽ ചെ​യ്ത് പ​ണം ത​ട്ട​ലെ​ന്ന് പി​ടി​യി​ലാ​യ പ്ര​തി​ക​ൾ പോ​ലീ​സി​നോ​ട് വെ​ളി​പ്പെ​ടു​ത്തി. പി​ടി​യി​ലാ​യ ജി​നു​വി​ന്‍റെ ഭ​ർ​ത്താ​വ് വി​ഷ്ണു മു​ന്പ് വാ​ഹ​ന​മോ​ഷ​ണ​കേ​സി​ലും പി​ടി​ച്ചു​പ​റി കേ​സി​ലെ​യും പ്ര​തി​യാ​ണെ​ന്നും പോ​ലീ​സ് പ​റ​ഞ്ഞു.

ക​ണ്ണ​മ്മൂ​ല തോ​ട്ടു​വ​ര​ന്പ് വീ​ട്ടി​ൽ വി​ഷ്ണു (24), ഇ​യാ​ളു​ടെ ഭാ​ര്യ​യും നി​യ​മ​വി​ദ്യാ​ർ​ഥി​നി​യു​മാ​യ ജി​നു ജ​യ​ൻ (20), സു​ഹൃ​ത്തു​ക്ക​ളാ​യ വെ​ട്ടു​കാ​ട് മാ​ധ​വ​പു​രം അ​ൽ​ഫി​ന മ​ൻ​സി​ലി​ൽ അ​ബി​ൻ​ഷ (22), വെ​ട്ടു​കാ​ട് മാ​ധ​വ​പു​രം സു​ഗ​ത നി​വാ​സി​ൽ മ​ൻ​സൂ​ർ (20), വ​ഴ​യി​ല ക്രൈ​സ്റ്റ് ന​ഗ​റി​ൽ ലെ​നി​ൻ വി​ല്ല​യി​ൽ സ്റ്റാ​ലി​ൻ, ചി​റ​യി​ൻ​കീ​ഴ് ക​ട​കം തെ​ക്കേ​വി​ള ഭ​ഗ​വ​തി ക്ഷേ​ത്ര​ത്തി​ന് സ​മീ​പം തു​രു​ത്തി​ൽ വീ​ട്ടി​ൽ വി​വേ​ക് (21) എ​ന്നി​വ​രെ​യാ​ണ് പേ​ട്ട പോ​ലീ​സ് ഇ​ന്ന​ലെ അ​റ​സ്റ്റ് ചെ​യ്ത​ത്. കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി​യ പ്ര​തി​ക​ളെ റി​മാ​ൻ​ഡ് ചെ​യ്തു.

സം​ഭ​വ​ത്തെ​ക്കു​റി​ച്ച് പോ​ലീ​സി​ന്‍റെ ചോ​ദ്യം ചെ​യ്യ​ൽ വേ​ള​യി​ൽ പ്ര​തി​ക​ൾ വെ​ളി​പ്പെ​ടു​ത്തി​യ കാ​ര്യ​ങ്ങ​ൾ ഇ​വ​യാ​ണ്- ബാ​ല​രാ​മ​പു​രം സ്വ​ദേ​ശി​യാ​യ എ​ൻ​ജി​നീ​യ​റിം​ഗ് കോ​ള​ജ് വി​ദ്യാ​ർ​ഥി​യു​മാ​യി ഫെ​യ്സ് ബു​ക്ക് വ​ഴി യു​വ​തി സൗ​ഹൃ​ദ​ത്തി​ലാ​യി. ഇ​രു​വ​രും ത​മ്മി​ൽ വാ​ട്ട്സ് ആ​പ്പ് വ​ഴി ചാ​റ്റിം​ഗ് ആ​രം​ഭി​ക്കു​ക​യും പി​ന്നീ​ട് അ​ശ്ലീ​ല ചാ​റ്റിം​ഗി​ലേ​ക്ക് വ​ഴി മാ​റി. ഇ​തി​നി​ടെ യു​വാ​വി​നെ ജി​നു ത​ന്‍റെ വീ​ട്ടി​ലേ​ക്ക് ക്ഷ​ണി​ച്ചു.

യു​വാ​വും സു​ഹൃ​ത്തും പേ​ട്ട ഭ​ഗ​ത് സിം​ഗ് റോ​ഡി​ൽ എ​ത്തി ജി​നു​വി​ന് വേ​ണ്ടി കാ​ത്തി​രു​ന്നു. ഇ​തി​നി​ടെ യു​വാ​ക്ക​ൾ​ക്കെ​തി​രെ ജി​നു പേ​ട്ട പോ​ലീ​സി​ൽ പ​രാ​തി ന​ൽ​കി​യി​രു​ന്നു. യു​വാ​ക്ക​ൾ ത​നി​ക്കെ​തി​രെ അ​ശ്ലീ​ല സ​ന്ദേ​ശം അ​യ​ച്ചു​വെ​ന്നും കൈ​യി​ൽ ക​ട​ന്നു​പി​ടി​ച്ചു​വെ​ന്നു​മാ​യി​രു​ന്നു പ​രാ​തി. പി​ന്നീ​ട് കാ​ത്തു​നി​ന്ന യു​വാ​വി​നെ​യും സു​ഹൃ​ത്തി​നേ​യും കൂ​ട്ടി ജി​നു​വും ഭ​ർ​ത്താ​വും പോ​ലീ​സ് സ്റ്റേ​ഷ​നി​ലെ​ത്തി.

പോ​ലീ​സ് കേ​സെ​ടു​ക്കാ​ൻ തീ​രു​മാ​നി​ച്ച​പ്പോ​ൾ യു​വാ​ക്ക​ളു​മാ​യി സം​സാ​രി​ച്ച് പ്ര​ശ്നം ഒ​ത്തു തീ​ർ​പ്പാ​ക്കാ​മെ​ന്നും പ്രാ​യ​പൂ​ർ​ത്തി​യാ​കാ​ത്ത​വ​രാ​ണെ​ന്നും യു​വ​തി പോ​ലീ​സി​നെ തെ​റ്റി​ദ്ധ​രി​പ്പി​ച്ചു. പി​ന്നീ​ട് പ​രാ​തി​യി​ല്ലെ​ന്ന് പ​റ​ഞ്ഞ് യു​വ​തി​യും ഭ​ർ​ത്താ​വും സ്റ്റേ​ഷ​നി​ൽ നി​ന്നും പോ​യി. പി​ന്നീ​ട് യു​വാ​ക്ക​ളെ ജി​നു​വും ഭ​ർ​ത്താ​വും സു​ഹൃ​ത്തു​ക്ക​ളും ചേ​ർ​ന്ന് ബ​ല​മാ​യി ഇ​വ​രു​ടെ വീ​ട്ടി​ലേ​ക്ക് വി​ളി​ച്ച് കൊ​ണ്ട് പോ​യി മ​ർ​ദ്ദി​ച്ച ശേ​ഷം മൊ​ബൈ​ൽ ഫോ​ണും എ​ടി​എം കാ​ർ​ഡും പി​ൻ​ന​ന്പ​രും ത​ട്ടി​യെ​ടു​ത്തു.

എ​ടി​എ​മ്മി​ൽ നി​ന്നും 40000 രൂ​പ ത​ട്ടി​യെ​ടു​ത്ത ശേ​ഷം യു​വാ​ക്ക​ളെ വ​ഴി​യി​ൽ ത​ള്ളു​ക​യാ​യി​രു​ന്നു​വെ​ന്ന് പ്ര​തി​ക​ൾ പോ​ലീ​സി​നോ​ട് വെ​ളി​പ്പെ​ടു​ത്തി. മ​ർ​ദ്ദ​ന​മേ​റ്റ യു​വാ​ക്ക​ൾ പേ​ട്ട പോ​ലീസി​ൽ പ​രാ​തി ന​ൽ​കി​യ​തി​നെ തു​ട​ർ​ന്ന് പോ​ലീ​സ് ന​ട​ത്തി​യ അ​ന്വേ​ഷ​ണ​ത്തി​ലാ​ണ് ക​ഥ​യു​ടെ ചു​രു​ൾ അ​ഴി​ഞ്ഞ​ത്. ശം​ഖു​മു​ഖം അ​സി​സ്റ്റ​ന്‍റ് ക​മ്മീ​ഷ​ണ​ർ ഷാ​നി​ഹാ​ൻ, പേ​ട്ട എ​സ്എ​ച്ച് ഒ ​സു​ജു​കു​മാ​ർ, എ​സ്ഐ​മാ​രാ​യ പ്ര​താ​പ​ച​ന്ദ്ര​ൻ, വി​നോ​ദ് സു​വ​ർ​ണ​കു​മാ​ർ എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ലു​ള്ള പോ​ലീ​സ് സം​ഘ​മാ​ണ് പ്ര​തി​ക​ളെ അ​റ​സ്റ്റ് ചെ​യ്ത​ത്.

Related posts

ജെഎൻയു പിഎച്ച്ഡി വിദ്യാർത്ഥിയുടെ മൃതദേഹം ഹോസ്റ്റലിൽ അഴുകിയ നിലയിൽ

subeditor

5 വയസ്സുകാരിക്ക് ക്രൂര പീഡനം, ജനനേന്ദ്രിയത്തിലും തലക്ക് പുറകിലും മാരക പരിക്ക്

25 കാരിയുടെ മൃതദേഹം കിണറ്റില്‍; മൃതദേഹത്തിന് 18 മാസം പഴക്കം; പ്രതികള്‍ അറസ്റ്റില്‍

subeditor12

എടിഎമ്മില്‍ നിറയ്ക്കാനുള്ള 1.37 കോടി രൂപയുമായി കടന്നുകളഞ്ഞ വാന്‍ ഡ്രൈവര്‍ പിടിയില്‍

subeditor

പള്‍സര്‍ സുനി ജയിലില്‍ നിന്ന് ഫോണ്‍വിളിച്ചിട്ടില്ലെന്ന് ജയില്‍ വകുപ്പിന്റെ റിപ്പോര്‍ട്ട്

വിവാഹ പെണ്ണ്‌ ഒളിച്ചോടാൻ 80 പവൻ വിറകുപുരയിൽ ഒളിപ്പിച്ചു.കെട്ടിയിട്ട് സ്വർണ്ണം കവർന്നതായി കള്ളം പറഞ്ഞു.

subeditor

പീഡനക്കേസിലെ പ്രതികള്‍ക്ക് പെണ്‍കുട്ടികളുടെ വക തല്ല്‌

subeditor12

മുടിമുറിച്ചതിനു ശിക്ഷ. ഉരുകുന്ന വെയിലിൽ പോലീസ് ട്രയിനികളെ ടാർ റോഡിൽ കിടത്തി, 12പേർക്ക് പൊള്ളലേറ്റു

subeditor

സിനിമയിൽ അഭിനയിപ്പിക്കാൻ എടുക്കുന്ന പെൺകുട്ടികളെ പോൺ സിനിമയിൽ ഉപയോഗിച്ച സംവിധായകൻ അറസ്റ്റിൽ

subeditor

നിങ്ങളെ കാത്തിരിക്കുന്നത് കൊള്ള സംഘമാവാം; രാത്രിയില്‍ റോഡില്‍ ലിഫ്റ്റ് ചോദിച്ച് കെണി ഒരുക്കി സ്ത്രീകള്‍!

തിരുവനന്തപുരത്തെ കൊലപാതകം ജാമ്യത്തിലിറങ്ങിയതിന്‍റെ പിറ്റേന്ന്; നടന്നത് ക്രൂരമായ കൊലപാതകം

main desk

പൂമ്പാറ്റ സിനിയുടെ പേരില്‍ പുതിയ മൂന്നു കേസുകള്‍ കൂടി ;കൂടുതല്‍ സാമ്പത്തിക തട്ടിപ്പുകള്‍ പുറത്ത്‌