മുന്നറിയിപ്പില്ലാതെ ജിയോ ഫോണ്‍ ബുക്കിങ്ങ് നിര്‍ത്തിവെച്ചു

ജിയോയുടെ 4ജി ഫീച്ചര്‍ ഫോണിനായി കാത്തിരുന്നവര്‍ക്ക് നിരാശനല്‍കുന്ന വാര്‍ത്തയാണ് ഇപ്പോള്‍ പുറത്ത് വന്നിരിക്കുന്നത്. ജിയോ ഫോണ്‍ ബുക്കിങ്ങ് തത്കാലത്തേക്ക് നിര്‍ത്തി വെച്ചു. മുന്‍കൂട്ടി അറിയിക്കാതെയാണ് കമ്പനി ഫോണ്‍ ബുക്കിങ്ങ് നിര്‍ത്തിവെച്ചത്. ‘മില്യന്‍ കണക്കിനാളുകള്‍ ഇതിനോടകം ഫോണ്‍ ബുക്ക് ചെയ്തു’ എന്ന അറിയിപ്പാണ് ഇപ്പോള്‍ സൈറ്റിലുള്ളത്.

ഒട്ടേറെ ആളുകള്‍ 500 രൂപ മുടക്കി ഫോണ്‍ ബുക്ക് ചെയ്തുവെന്ന് ജിയോ അധികൃതര്‍ അറിയിച്ചു. യാതൊരു സൂചനകളുമില്ലാതെയാണ് ബുക്കിങ്ങ് നിര്‍ത്തിവെച്ചത്.ബുക്കിങ്ങ് എന്നാണ് പുന:രാരംഭിക്കുകയെന്ന് പിന്നീട് അറിയിക്കും എന്നാണ് വെബ്സൈറ്റില്‍ കാണുന്ന അറിയിപ്പ്. ബുക്ക് ചെയ്യാന്‍ പറ്റാത്തവര്‍ക്ക് ഇനിയും അവസരം ലഭിക്കുമെന്ന് ചുരുക്കം.

എസ്എംഎസിലൂടെ ജിയോ ഫോണ്‍ ബുക്ക് ചെയ്യാമെന്നും അധികൃതര്‍ അറിയിച്ചിരുന്നു. എസ്എംഎസ് വഴി ബുക്ക് ചെയ്യേണ്ടത് ഇങ്ങനെയാണ്: നിങ്ങളുടെ പിന്‍ കോഡ്‌നിങ്ങളുടെ പ്രദേശത്തെ ജിയോ സ്റ്റോര്‍ കോഡ് ടൈപ്പ് ചെയ്യുക. ഇത് 7021170211 എന്ന നമ്പറിലേക്ക് എസ്എംഎസ് ചെയ്യുക. ഇത് ചെയ്തു കഴിയുമ്പോള്‍ Thank you എന്ന് പറഞ്ഞുകൊണ്ട് ജിയോയില്‍ നിന്നും നിങ്ങള്‍ക്ക് മറുപടി ലഭിക്കും.

500 രൂപയാണ് ബുക്കിങ്ങ് ഫീസ്. ഫോണ്‍ കയ്യിലെത്തിയതിനു ശേഷം മാത്രം ബാക്കി 1000 രൂപ അടച്ചാല്‍ മതി. ആദ്യം ഓര്‍ഡര്‍ ചെയ്യുന്നവര്‍ക്കാണ് ആദ്യം ഫോണ്‍ ലഭിക്കുക. ഓരോ ആഴ്ചയും 5 മില്യന്‍ ഹാന്‍ഡ്സെറ്റുകള്‍ വിതരണം ചെയ്യുമെന്നാണ് ജിയോ അറിയിച്ചിരിക്കുന്നത്.

 

Top