ഏഴോളം തെളിവുകളാണ് ലഭിച്ചതെന്ന് പബ്ലിക്ക് പ്രോസിക്യൂട്ടര്‍ എന്‌കെ.ഉണ്ണികൃഷ്ണന്‍

കൊച്ചി: പെരുമ്പാവൂര്‍ കൊലപാതക കേസില്‍ പ്രതി അമീറുല്‍ ഇസ്ലാമിന്റെ സാന്നിധ്യം വീട്ടിലുണ്ടായിരുന്നതിനുള്ള ഏഴോളം തെളിവുകളാണ് ലഭിച്ചതെന്ന് പബ്ലിക്ക് പ്രോസിക്യൂട്ടര്‍ എന്‌കെ.ഉണ്ണികൃഷ്ണന്‍  കേസില്‍195 സാക്ഷികളെ ഉള്‍പ്പെടുത്തിയാണ് ചാര്‍ജ് ഫയല്‍ ചെയ്തത്. ഇതില്‍100 സാക്ഷികളെ വിസ്തരിച്ചു. സാക്ഷികളില്‍ ഒരാളെ പോലും അവിശ്വസിക്കേണ്ടി വന്നിട്ടില്ല. സാഹചര്യതെളിവുകളും ശാസ്ത്രീയ തെളിവുകളും നിര്‍ണായകമായി. പ്രതി വീട്ടില്‍ നിന്നിറങ്ങി പോകുന്ന അയല്‍വാസി അമീറുല്‍ ഇസ്ലാമിനെ തിരിച്ചറിഞ്ഞു.

പെണ്‍കുട്ടിയുടെ ചുരിദാര്‍ ടോപ്പില്‍ നിന്നും നഖത്തില്‍ നിന്നും പ്രതിയുടെ ഡി എന്‍ എ കണ്ടെത്തി. പെണ്‍കുട്ടിയില്‍ നിന്നും പ്രതിക്ക് കടിയേറ്റു. കുറ്റകൃത്യത്തിന് ശേഷം അമീറുല്‍ ഇസ്ലാം സുഹൃത്തുക്കളോട് സംസാരിച്ചതില്‍ നിന്നടക്കം തെളിവുകള്‍ ശേഖരിക്കാനായി. പ്രതിക്ക് ഹിന്ദിയും മലയാളവും സംസാരിക്കാനറിയുമെന്നും എന്‍ കെ. ഉണ്ണികൃഷ്ണന്‍ വിധിക്ക് ശേഷം മാതൃഭൂമി ന്യൂസിനോട് പറഞ്ഞു.

Loading...