പെരുമ്പാവൂർ:  ജിഷ വധത്തിൽ പി.പി.തങ്കച്ചനെതിരായ ആരോപണങ്ങൾ നിഷേധിക്കാതെ ജിഷയുടെ പിതാവിന്റെ വെളിപ്പെടുത്തൽ. ജിഷ തങ്കച്ചന്റെ മകളാ
ണെന്ന് വെളിപ്പെടുത്തിയ ജോമോൻ പുത്തൻപുരക്കലിനെതിരെ ഞാൻ പരാതി ഒരിടത്തും കൊടുത്തിടില്ല. കോൺഗ്രസുകാരനായ വാർഡ് മെമ്പർ സുനിലും പൊലീസുകാരനായ വിനോദും ചേർന്ന് സർക്കാറിൽ നിന്നും ധനസഹായത്തിനുള്ള അപേക്ഷ എന്ന് പറഞ്ഞ് വെള്ളപേപ്പറിൽ ഒപ്പിടുവിക്കുകയായിരുന്നു. 1000 രൂപയും തനിക്ക് തന്നതായി പാപ്പു വ്യക്തമാക്കി. താൻ ഒപ്പിട്ട് നല്കിയ വെള്ളപേപ്പറിൽ ഇവർ എന്തൊക്കെയോ എഴുതി ജോമോൻ പുത്തൻപുരക്കലിനെതിരേ പോലീസിൽ കൊടുക്കുകായിരുന്നു. ജോമോനെതിരായ പരാതി തന്റെയല്ല. തനിക്ക് ആ പരാതിയിൽ മനസറിവില്ല.

മകൾക്കെതിരായ ആരോപണത്തിനെതിരെ പാപ്പു നൽകിയെന്ന് പറയുന്ന ഈ പരാതിയിൽ പൊലീസ് ജോമോൻ പുത്തൻപുരക്കലിനെതിരെ ക്രിമിനൽ കേസെടുത്തിട്ടുണ്ട്. പട്ടിക ജാതി-വർഗ വിഭാഗത്തിനെതിരായ അതിക്രമം തടയൽ നിയമപ്രകാരം ജാമ്യമില്ലാ വകുപ്പുകൾ ചുമത്തിയാണ് കേസെടുത്തിട്ടുള്ളത്.ജോമോനെ ഉടൻ അറസ്റ്റ് ചെയ്യാൻ സാധ്യതയുണ്ടെന്ന് പറഞ്ഞ പോലീസ് പിന്നീട് ഈ കേസിൽ നിന്നും മെല്ലെ പോക്ക് കാണിക്കുകയായിരുന്നു. പോലീസും കോൺഗ്രസുകാരും കൂടി ചേർന്ന് നടത്തിയ ഒളിച്ചുകളിയാ​‍ീരുന്നു ജോമോനെതിരെ നല്കിയ കള്ള കേസ്.

പരാതി തന്റെയല്ല എന്നു പറഞ്ഞ ജിഷയുടെ പിതാവ്‌ പാപ്പു തനിക്ക് പരാതി നല്കാൻ താല്പര്യം ഇല്ലെന്നും വ്യക്തമാക്കി. ജിഷയുടെ പിതൃത്വം സംബധിച്ച അതി ഗുരുതരമായ ആരോപനത്തിൽ ജിഷയുടെ പിതാവ്‌ മൗനം പാലിക്കുന്നതും ആരോപണം നിഷേധിക്കാത്തതും പി.പി.തങ്കച്ചനെതിരായ ആരോപനങ്ങൾക്ക് വിശ്വാസ്യത കൂട്ടും.