കൊച്ചി: ജിഷ യുടെ രക്തം തിരിച്ചടി കൊടുക്കാതിരിക്കാനും അനുകൂലമാക്കാനും വേണ്ടി പോലീസ് തലപ്പത്ത് വൻ ഗൂഢാലോചന. ആഭ്യന്തിര മന്ത്രി രമേശ് ചെന്നിത്തല, മുഖ്യമന്ത്രി എന്നിവരുടെ അറിവോടെ വ്യാജ പ്രതിയിൽ കുറ്റം അടിച്ചേല്പ്പിച്ച് ജനങ്ങൾക്ക് മുന്നിലെത്തിക്കാൻ നീക്കം നടക്കുന്നു. ഇതിനായി കസ്റ്റഡിയിലുള്ള ഹരികുമാർ എന്നയാളെ ഉപയോഗിക്കാനാണ്‌ ആലോചന. ഡി.ജി.പിയാണ്‌ നീക്കങ്ങളുടെ തലപ്പത്ത്. ഡി.ജി.പി സെങ്കുമാർ നേരിട്ട് മേൽ നോട്റ്റവും അന്വേഷണ ചുമതലയും നിർവ്വഹിക്കുന്ന കേസായതിനാൽ കാര്യങ്ങൾ ലീക്കാതെ നടപ്പാക്കാനാകും എന്നാണ്‌ ആഭ്യന്തിര മന്ത്രാലയം കണക്കുകൂട്ടുന്നത്.

രണ്ട് നേട്ടമാണ്‌ ഇതിലൂടെ സർക്കാരിന്‌ ലഭിക്കുക.

കൊലക്കേസിൽ അന്വേഷണം നീളുന്നുവെന്ന ആരോപണത്തിന്റെ മുനയൊടിക്കാനും അതുവഴി വൃണിത ഹൃദയരായി നില്ക്കുന്ന വോട്ടർമാരുടെ മനസാക്ഷി മാറ്റാനും സാധിക്കും. മാത്രമല്ല പ്രതിയേ പിടികൂടി എന്ന അഭിമാനം ഉയർത്തി അതും വോട്റ്റർമാരിൽ സ്വാധീനം ഉണ്ടാക്കാം. എന്നാൽ നിരപരാധിയുടെ മേൽ അതും മലയാളം അറിയാത്ത അന്യ സ്മസ്ഥാന ക്കാരന്റെ മേൽ ഭീകരമായ കൊലകുറ്റം ചാർത്തിയാകും ഇതെല്ലാം അരങ്ങേറുക. കുറ്റ പത്രം നല്കുന്നതിനിടയിൽ യഥാർഥ പ്രതിയെ കണ്ടെത്താനും ഇനി കണ്ടെത്തിയില്ലേൽ തന്നെ വ്യാജമായി അവതരിപ്പിക്കുന്ന നിരപരാധിയേ ഒഴിവാക്കാനും കഴിയും എന്ന് കരുതുന്നു.ജിഷയുടെ മുതുകില്‍ പ്രതി കടിച്ച് മുറിവേല്‍പിച്ചിരുന്നു. ഈ മുറിവ് പരിശോധിച്ചതോടെ പല്ലിന് വിടവുള്ള ഒരാളാണ് പ്രതിയെന്ന നിഗമനത്തില്‍ പൊലീസെത്തിയിരുന്നു.

ഇതിന്റെ അടിസ്ഥാനത്തില്‍ ചോദ്യം ചെയ്തവരില്‍ ഒരാളെയാണ് കസ്റ്റഡിയിലെടുത്തിരുന്നത്. ഇയാള്‍ ബംഗാള്‍ സ്വദേശിയായ ഹരികുമാര്‍ ആണെന്നും വരുന്ന ദിവസം ഇയാളെ മാധ്യമങ്ങള്‍ക്ക് മുമ്പ് എത്തിക്കുകയെന്നുമാണ് ഡെക്കാണ്‍ ക്രോണിക് വ്യക്തമാക്കുന്നത്.പൊലീസ് വാര്‍ത്തസമ്മേളനം നടത്തി ഹരികുമാറിനെ ഇന്നോ നാളയോ പ്രതിയായി അവതരിപ്പിച്ചേക്കും. നിയമസഭ തെരഞ്ഞെടുപ്പിന്റെ വോട്ടെടുപ്പ് ദിവസത്തിന് മണിക്കൂറുകള്‍ മാത്രം അവശേഷിക്കുന്ന സാഹചര്യത്തില്‍ വോട്ട് ബാങ്ക് ലക്ഷ്യമാക്കിയാണ് സര്‍ക്കാര്‍ ഒരു പ്രതിയെ ഹാജരാക്കുന്നത്. എന്നാല്‍ പ്രതിയുടേതെന്ന് സംശയിക്കുന്ന ചെരിപ്പ് ഇയാളുടെ കാലുമായി യോജിച്ചില്ല. ചോദ്യം ചെയ്യല്‍ തുടരുകയാണ്. സമീപവാസികളുടെ വിരലടയാളം ശേഖരിക്കുന്നതും പൊലീസ് തുടരുന്നുണ്ട്.പ്രതിയെ ഉടന്‍ തന്നെ പുറത്തുക്കൊണ്ടുവരുമെന്ന് കഴിഞ്ഞ ദിവസം മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയും ആഭ്യന്തരമന്ത്രിയും വ്യക്തമാക്കിയിരുന്നു. ഇതിന്റെ ഭാഗമായിട്ടാണ് പല്ലിന് വിടവുണ്ട് എന്ന ഒരു കാരണം പറഞ്ഞ് ബംഗാള്‍ സ്വദേശിയെ പരസ്യമാക്കാന്‍ ശ്രമിക്കുന്നത്.