പെരുമ്പാവൂര്‍: ജിഷ വധത്തിൽ ജിഷയുടെ ചേച്ചിയുടെ സുഹൃത്തിന്‌ വ്യക്തമായി പങ്കുള്ളതായ വിവരങ്ങൾ പോലീസിന്‌ ലഭിച്ചു. കൊല നടത്തിയ ശേഷം ഇയാൾ ആദ്യം ജിഷയുടെ വിട്ടിൽ നിന്നും വാതിലടച്ച് പുറത്തു പോവുകയും അര മണിക്കൂറിന്‌ ശേഷം വീണ്ടും വന്ന് വീട്ടിൽ കയറിയതായും പോലീസ് കരുതുന്നു. തുടർന്ന് 6.30ഓടെ വീടിന്‌ സമീപത്തുകൂടെ നടന്നു പോകുന്നതും കണ്ടവരുണ്ട്. പിന്നീട് ഒളിവിൽ പോവുകയായിരുന്നു. ജിഷയുടെ ചേച്ചി ഇയാളെ പറ്റി വ്യക്തമായി പറയാൻ ആദ്യമൊന്നും കൂട്ടാക്കിയില്ല. ജിഷയുടെ ചേച്ചി സുഹൃത്തിനേ പറ്റി ആദ്യം പോലീസ്നു വ്യക്തമായ സൂചനകൾ നകിയിരുന്നെങ്കിൽ അയാൾ രക്ഷപെടാനുള്ള പഴുതുകൾ ഇല്ലാതായേനേ. എന്നാൽ ജിഷയുടെ അമ്മയോടൊപ്പം ആശുപത്രിയിൽ തങ്ങുന്ന ചേച്ചി സുഹൃത്തിനേ ഭയപ്പെടുകയോ അദ്ദേഹവുമായുള്ള ബന്ധം പുറത്താവുകയോ ചെയ്യുമെന്ന് കാരണത്താൽ പലതും ഒളിപ്പിച്ചു എന്നും സംശയിക്കുന്നു.

പ്രതി സംസ്ഥാനം വിട്ടതാണ്‌ പിടികൂടാൻ കാലതാമസം ഉണ്ടാക്കുന്നത്. വിവിധ സംസ്ഥാനത്തേക്ക് ഇയാളെ തേടി 5 സംഘങ്ങളായി പോലീസിന്റെ സംഘം പുറപ്പെട്ടു. 5മുതൽ 12 പേർ വരെ ഓരോ ടീമിലും ഉണ്ട്. അച്ഛനൊപ്പം സഹോദരി താമസിച്ചിരുന്ന സമയത്ത് ഇയാള്‍ അവിടെ നിത്യസന്ദര്‍ശകനായിരുന്നുവെന്നാണ് പോലീസിന് വിവരം ലഭിച്ചിരിക്കുന്നത്. പോലീസ് തയാറാക്കിയ രേഖാചിത്രവുമായി ഇയാള്‍ക്ക് സാമ്യമുണ്ടെന്നും കണ്ടെത്തിയിട്ടുണ്ട്. കഞ്ചാവ് വില്‍പനക്കാരനായ ഇയാള്‍ സംഭവത്തിനു ശേഷം ഒളിവിലാണെന്നാണ് പോലീസ് പറയുന്നത്. പെണ്‍വാണിഭ സംഘവുമായും ഇയാള്‍ക്ക് ബന്ധമുണ്ടെന്ന് പോലീസിന് വിവരം ലഭിച്ചിട്ടുണ്ട്. ജിഷയുടെ സഹോദരിയുടെ ഫോണ്‍ലിസ്റ്റും പോലീസ് പരിശോധിക്കുമെന്ന് സൂചന ലഭിച്ചിട്ടുണ്ട്.ജിഷയ്ക്കും പരിചയമുള്ള വ്യക്തിയാണു പ്രതിയെന്നും ഉടന്‍തന്നെ ഇയാളുടെ പേര് വെളിപ്പെടുത്തുമെന്നും എഡിജിപി പറഞ്ഞു.