മുല്ലപ്പള്ളി വിളിച്ചില്ലെന്ന് സജീഷിന് മുഖത്ത് നോക്കി പറയാന്‍ കഴിയുമോ,കള്ളം പറയുന്നത് ആര്‍ക്ക് വേണ്ടി,ഫേസ്ബുക്ക് കുറിപ്പ്

മുല്ലപ്പള്ളി രമചന്ദ്രനെ വിമര്‍ശിച്ച് നിപ കാലത്ത് ആതുരസേവനത്തിനിടെ മരിച്ച നഴ്സ് ലിനിയുടെ ഭര്‍ത്താവ് സജീഷ് പുത്തൂറിന്റെ ഫേസ്ബുക്ക് പോസ്റ്റ് വന്നതിന് പിന്നാലെ സജീഷിന്റെ വാക്കുകള്‍ക്ക് മറുപടിയുമായി കോണ്‍ഗ്രസ് അംഗവും പേരാമ്പ്ര ബോക്ക് പഞ്ചായത്ത് അംഗവുമായ ജിതേഷ് മുതുകാട് രംഗത്ത് എത്തിയിരിക്കുകയാണ്. തന്റെ ഫോണില്‍ നിന്നാണ് മുല്ലപ്പള്ളി സജീഷിനെ വിളിച്ചതെന്നും അന്നത്തെ മാനസികാവസ്ഥയില്‍ സജീഷ് ഓര്‍ക്കാതിരിക്കുകയാണെങ്കില്‍ താന്‍ കുറ്റപ്പെടുത്തുന്നില്ലെന്നുമായിരുന്നു ജിതേഷ് ഫേസ്ബുക്കിലൂടെ വ്യക്തമാക്കിയത്. ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം വായിക്കാം.

ലിനി സിസ്റ്റര്‍ ലോകത്തിന്റെ നെറുകയിലാണ്… പ്രിയപ്പെട്ട സജീഷ് ആ ആത്മാവിനെ വേദനിപ്പിക്കരുത്…
വീണ്ടും വീണ്ടും ആവര്‍ത്തിക്കുന്നു. നിപ്പയെ പ്രതിരോധിച്ചതും കൊറോണയേ പ്രതിരോധിക്കുന്നതും ഡോക്ട്ടര്‍മാരും നെഴ്സുമാരും മറ്റു ആരോഗ്യപ്രവര്‍ത്തകരും തന്നെയാണ്. അതില്‍ ഒരു രാഷ്ട്രീപാര്‍ട്ടിക്കും നേതാക്കന്മാര്‍ക്കും ക്രഡിറ്റെടുക്കാനുള്ള അര്‍ഹതയില്ല. രോഗത്തേയും രോഗിയേയും നേരിട്ട് പ്രതിരോധിക്കുന്ന ആരോഗ്യ പ്രവര്‍ത്തകര്‍ക്ക് തന്നെയാണ് ആദരവും അംഗീകാരവും ലഭിക്കേണ്ടത്. അതിനിടയില്‍ ചുളുവില്‍ നേടാന്‍ ശ്രമിക്കുന്ന നന്മ മരത്തിന്റെ പ്രതിരൂപങ്ങളെ തുറന്നു കാണിക്കുക മാത്രമാണ് മുല്ലപ്പള്ളി ചെയ്തിട്ടുള്ളത്.

Loading...

ഒരു മന്ത്രി, ഒരു ജനപ്രതിനിധി ചെയ്യേണ്ട പ്രവര്‍ത്തനങ്ങള്‍ ഇന്നും ഇന്നലെയും ചെയ്തിട്ടില്ല, ചെയ്യുന്നില്ല എന്നതാണ് സത്യം. നിപ്പരോഗംമൂലം മരണമടഞ്ഞ സിസ്റ്റര്‍ ലിനിയുടെ മരണം ഒരര്‍ത്ഥത്തില്‍ ആഘോഷമാക്കുകയായിരുന്നു കേരളത്തിലെ സിപിഎം. പേരാമ്പ്ര ബ്ലോക്ക് പഞ്ചായത്തിലെ ഒരു ജന പ്രതിനിധി എന്ന ഉത്തരവാദിത്വത്തോടെ ചോദിക്കട്ടെ… പേരാമ്പ്രയടക്കമുള്ള സര്‍ക്കാര്‍ ഹോസ്പ്പിറ്റലുകളില്‍ എന്ത് സംവിധാനമായിരുന്നു ആരോഗ്യ വകുപ്പ് ചെയ്തിരുന്നത്.2018 മെയ് 19ന് ചങ്ങരോത്ത് വച്ച് നടന്ന ആരോഗ്യ വകുപ്പ് ഡയറക്ടര്‍ പങ്കെടുത്ത യോഗത്തിലാണ് ഹോസ്പ്പിറ്റലുകള്‍ക്ക് സ്വയം പിപിഇ കിറ്റ് വാങ്ങാനുള്ള അനുമതി നല്‍കുന്നത്.

ഹോസ്പ്പിറ്റലുകളില്‍ ഉണ്ടാവേണ്ട ക്ലിനിങ്ങ് ലോഷന്‍ വെള്ളം ചേര്‍ത്താണ് ഉപയോഗിച്ചിരുന്നത് എന്ന് അന്ന് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തതാണ്. പേരാമ്പ്രയിലും ചങ്ങരോത്തും വന്ന് രോഗത്തെ പിടിച്ചുകെട്ടി എന്നു പറയുന്ന മന്ത്രി ഈ സമയങ്ങളില്‍ ലിനി സിസ്റ്ററുടെ വീട് സന്ദര്‍ശിച്ചിട്ടുട്ടോ.അന്നും ഇന്നും നിങ്ങളിലെ തെറ്റ് ചൂണ്ടിക്കാണിച്ചിട്ടുണ്ട്, ഇനിയും ആവര്‍ത്തിക്കുക തന്നെ ചെയ്യും. പിന്നെ എത്രയും പ്രിയപ്പെട്ട ലിനി സിസ്റ്ററുടെ ഭര്‍ത്താവ് ഇന്നു പറയുന്നതു കേട്ടു. സ്ഥലം എംപി മുല്ലപ്പള്ളി ആ പ്രദേശത്തു പോലും ഉണ്ടായിരുന്നില്ല. ഒന്ന് വിളിച്ച് ആശ്വസിപ്പിക്കുക പോലും ചെയ്തില്ല എന്ന് പ്രിയപ്പെട്ട സജീഷിന് അന്നത്തെ സാഹചര്യത്തിലെ മാനസികാവസ്ഥയെ പരിഗണിച്ച് ഒരു ലിങ്കുകൂടി ചേര്‍ക്കുന്നു. ചങ്ങരോത്ത് വിളിച്ച യോഗത്തില്‍ മുല്ലപ്പള്ളി പങ്കെടുക്കുന്നതാണ് തീയതിയും സമയവും എല്ലാം ശ്രദ്ധിക്കാം .

പിന്നീട് പറഞ്ഞത് ഒരു ഫോണ്‍ കോളുപോലും ചെയ്തില്ല എന്ന്. പ്രിയപ്പെട്ട സജീഷ് എന്റെ മുഖത്തുനോക്കി പറയാന്‍ കഴിയുമോ… അന്നത്തെ എംപി മുല്ലപ്പള്ളി താങ്കളെ വിളിച്ചിട്ടില്ല എന്ന്. എന്റെ ഫോണിലേക്ക് മുല്ലപ്പള്ളി വിളിച്ച് ആ ഫോണ്‍ ഞാനാണ് സജീഷിന് കൈമാറിയത്. അന്നത്തെ മാനസികാവസ്ഥയില്‍ സജീഷ് ഓര്‍ക്കാതിരിക്കുകയാണെങ്കില്‍ ഞാന്‍ കുറ്റപ്പെടുത്തുന്നില്ല. പക്ഷേ അതാണ് സത്യം. മറിച്ചാണെങ്കില്‍ ആര്‍ക്കു വേണ്ടിയാണ് സുഹ്യത്തേ ഈ കള്ളം പറയുന്നത്.മരണ ശേഷവും ലോകത്തിന്റെ നെറുകയില്‍ നില്‍ക്കുന്ന പ്രിയപ്പെട്ട ലിനി സിസ്റ്ററുടെ ഭര്‍ത്താവ് തരംതാണ നേതാക്കളുടെ നിലയിലേക്ക് അധപ്പതികരുത്