സോളമന്റെ ഉത്തമഗീതങ്ങളായിരുന്നു ഏറെ പ്രിയം ,വൈദീകനാവാന്‍ കൊതിച്ചവനെ അരുംകൊല ചെയ്തു മാതാവ് ,കണ്ണീരോടെ നാട്ടുകാര്‍ യത്രയാക്കി ജിത്തുവിനെ

കൊല്ലം: വൈദീകനാകണം അതായിയുരുന്നു മനസ്സിലെ ആഗ്രഹം ചെറിയ കുട്ടിയായിരിക്കുമ്പോവെ പക്വതയാര്‍ന്ന ജീവിതം പക്ഷേ വിധി കരുതി വെച്ചത് മറ്റൊന്ന് . മാതാവിന്റെ കൈകളാല്‍ പിടഞ്ഞു മരിച്ച ജിത്തുആഗ്രഹങ്ങള്‍ ബാക്കി വെച്ച് കൂട്ടുകാരൂം ബന്ധുക്കളും ഇല്ലാത്ത ലോകത്തേയ്ക്ക് .നൊന്തു പ്രസവിച്ചു ഓമനിച്ചു വളര്‍ത്തിയ മകന്‍ ജീവശ്വാസത്തിനു വേണ്ടി പിടയുമ്പോള്‍, കഴുത്തില്‍ ചുറ്റിയ ഷാളിന്റെ തുമ്പുകളില്‍ അമ്മയുടെ കൈകളുടെ ശക്തി കൂടിക്കൊണ്ടിരുന്നു. സ്‌കൂളിലും ട്യൂഷന്‍ സെന്ററിലും പള്ളിയിലുമെല്ലാം ഏവര്‍ക്കും പ്രിയങ്കരനായിരൂന്നു ജിത്തു ജോബ് എന്ന പതിനാലുകാരന്‍. പാഠ്യപാേഠ്യതര വിഷയങ്ങളിലും മിടുക്കനായിരുന്ന ജിത്തുവിനു ദൈവികകാര്യങ്ങളില്‍ പ്രായത്തില്‍ കവിഞ്ഞ അറിവുണ്ടായിരുന്നു. ദൈവവചനത്തെക്കുറിച്ചും വൈദികവൃത്തിയെക്കുറിച്ചും കൂട്ടുകാരോടു സംസാരിച്ചിരുന്നു.

സോളമന്റെ ഉത്തമഗീതങ്ങളായിരുന്നു ഏറെ പ്രിയപ്പെട്ടത്. അമ്മ മരണശിക്ഷ വിധിച്ച തിങ്കളാഴ്ച രാവിലെ ട്യൂഷന്‍ സെന്ററില്‍ വച്ച് കൂട്ടുകാരായ ആഷിഷിനും ജെബിനും സഞ്ജിത്തിനും എബിന്‍ ഷിബുവിനും ഉത്തമഗീതങ്ങളിലെ വരികള്‍ ചൊല്ലിക്കൊടുത്തു. ഏറെ സന്തോഷത്തോടെയായിരുന്നു മടക്കം. ഉച്ചയ്ക്ക് അമ്മയോടൊപ്പം കുരിപ്പള്ളിയിലുള്ള ഓഡിറ്റോറിയത്തില്‍ ബന്ധുവിന്റെ കല്യാണച്ചടങ്ങിലും കൂട്ടുകാരില്‍ ചിലര്‍ അവനെ കണ്ടിരുന്നു. പതിവുപോലെ വൈകിട്ട് കളിസ്ഥലത്തുമെത്തി. ആറു മണിയോടെ യാത്രപറഞ്ഞുപിരിഞ്ഞ കൂട്ടുകാരന്റെ കത്തിക്കരിഞ്ഞ ശരീരാവശിഷ്ടങ്ങള്‍ മാത്രമാണ് പിന്നീടു കൂട്ടുകാര്‍ക്കു കാണാതായത്. കൂട്ടുകാരന്റെ ഓര്‍മകളുമായി വിതുമ്പുന്ന മനസുമായി അവര്‍ കൂട്ടുകാരനെ യാത്രയാക്കിയത് .

തിരുവനന്തപുരം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പോസ്റ്റ്‌മോര്‍ട്ടത്തിനു ശേഷം ഇന്നലെ ഉച്ചകഴിഞ്ഞ് മൂന്നോടെയാണ് മൃതദേഹം വീട്ടിലെത്തിച്ചത്.ബന്ധുക്കളും നാട്ടുകാരുമടക്കം ഒട്ടേറെപ്പേര്‍ അവസാനമായി കണ്ടതിനു ശേഷം നാലരയോടെ കുരീപ്പള്ളി ഓര്‍ത്തഡോക്സ് പള്ളിയിലായിരുന്നു സംസ്‌കാരം നടത്തി. കൊലപാതക കാരണം അവ്യക്തമെന്ന് പോലീസ് കമ്മിഷണര്‍കൊല്ലം: കുരീപ്പള്ളിയില്‍ പതിനാലുകാരന്‍ ജിത്തു ജോബിന്റെ കൊലപാതകത്തിന്റെ കാരണം അവ്യക്തമെന്നു സിറ്റി പോലീസ് കമ്മിഷണര്‍ ഡോ. എ. ശ്രീനിവാസ്. വ്യക്തതയ്ക്കായി ജിത്തുവിന്റെ അച്ഛനെയും സഹോദരിയെയും ചോദ്യംചെയ്യും. കുറ്റസമ്മതമൊഴിയില്‍ അമ്മ ജയമോള്‍ പറഞ്ഞതാണു കാരണമെന്ന് ഇപ്പോള്‍ കരുതുന്നു. അതു ശരിയാണോ എന്നും മറ്റു കാരണങ്ങള്‍ ഉണ്ടോയെന്നും അന്വേഷിക്കുകയാണ്.

അറസ്റ്റിലായ ജയമോള്‍ക്ക് മാനസികപ്രശ്നങ്ങളില്ലെന്ന് വൈദ്യപരിശോധനയില്‍ സ്ഥിരീകരിച്ചു. ഭര്‍ത്താവിന്റെ ബന്ധുക്കളുമായുള്ള സ്വത്തുതര്‍ക്കമാണു കാരണമെന്ന നിലപാടില്‍ അവര്‍ ഉറച്ചുനില്‍ക്കുകയാണ്. എത്ര വിലക്കിയിട്ടും മകന്‍ ഭര്‍ത്താവിന്റെ വീട്ടില്‍ പോയി. സ്വത്തു നല്‍കില്ലെന്ന് അമ്മൂമ്മ പറഞ്ഞതായി തിരിച്ചുവന്നപ്പോള്‍ അറിയിച്ചതോടെ പ്രകോപിതയായാണു മകന്റെ കഴുത്തില്‍ ഷാള്‍ മുറുക്കിയതെന്നുമാണ് ജയമോള്‍ പറയുന്നത്.മറിഞ്ഞുവീണ ജിത്തു ഷാള്‍ മുറുകി മരിക്കുകയായിരുന്നുവെന്നും എല്ലാം ചെയ്തത് ഒറ്റയ്ക്കാണെന്നും ചോദ്യംചെയ്യലില്‍ ജയമോള്‍ പറഞ്ഞെന്നും കമ്മിഷണര്‍ പറഞ്ഞു.

Top