രാഷ്ട്രപതി ഭവനിലേക്ക് ജെഎന്‍യു മാര്‍ച്ച്;പൊലീസ് ലാത്തി വീശി

ന്യൂഡല്‍ഹി:ജെഎന്‍യു വിദ്യാര്‍ത്ഥികള്‍ രാഷ്ട്രപതി ഭവനിലേക്ക് നടത്തിയ മാര്‍ച്ചില്‍ സംഘര്‍ഷം പൊലീസ് ലാത്തി വീശി. ഹോസ്റ്റല്‍ ഫീസ് വര്‍ധന പിന്‍വലിക്കണമെനന് ആവശ്യപ്പെട്ടായിരുന്നു വിദ്യാര്‍ത്ഥികള്‍ മാര്‍ച്ച് നടത്തിയത്. മാര്‍ച്ച് പൊലീസ് തടഞ്ഞതോടെ വിദ്യാര്‍ത്ഥികളും പൊലീസും തമ്മില്‍ ഉന്തും തള്ളും ഉണ്ടായി. തുടര്‍ന്ന് പൊലീസ് നടത്തിയ ലാത്തിച്ചാര്‍ജില്‍ ഏതാനും വിദ്യാര്‍ത്ഥികള്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു.
സമരം ചെയ്യുന്ന വിദ്യാര്‍ഥികളുമായി കേന്ദ്ര മാനവ വിഭവശേഷി മന്ത്രാലയം സെക്രട്ടറി നടത്തിയ ചര്‍ച്ച പരാജയപ്പെട്ടതിന് പിന്നാലെയാണ് വിദ്യാര്‍ഥികള്‍ ഭവനിലേക്ക് മാര്‍ച്ച് നടത്തിയത്.

ജെഎന്‍യു വിദ്യാര്‍ഥി യൂണിയന്‍ പ്രസിഡന്റ് ഐഷി ഘോഷ് അടക്കമുള്ളവരുമായാണ് മാനവ വിഭവശേഷി മന്ത്രാലയ സെക്രട്ടറി ചര്‍ച്ച നടത്തിയത്. ഫീസ് വര്‍ധന പിന്‍വലിക്കണം, വൈസ് ചാന്‍സ്‌ലര്‍ രാജിവെക്കണം എന്നീ ആവശ്യങ്ങളില്‍ വിദ്യാര്‍ഥികള്‍ ഉറച്ചുനിന്നു. എന്നാല്‍, ഇക്കാര്യങ്ങള്‍ അംഗീകരിഅംഗീകരിക്കാന്‍ അധികൃതര്‍ തയ്യാറായില്ല. ഇതോടെ ചര്‍ച്ച പരാജയപ്പെട്ടുവെന്ന് ഐഷി ഘോഷ് വിദ്യാര്‍ഥികളെ അറിയിച്ചു. രാഷ്ട്രപതി ഭവനിലേക്ക് മാര്‍ച്ച് നടത്താന്‍ അവര്‍ ആഹ്വാനം ചെയ്യുകയും ചെയ്തു.

Loading...

സര്‍ക്കാരില്‍നിന്ന് നീതി ലഭിക്കുമെന്ന പ്രതീക്ഷ ഇല്ലാത്തതിനാല്‍ രാഷ്ട്രപതിയുടെ ഇടപെടല്‍ ആവശ്യപ്പെട്ടാണ് വിദ്യാര്‍ഥികള്‍ മാര്‍ച്ച് നടത്തിയത്. പല വഴികളിലൂടെ വിദ്യാര്‍ഥികള്‍ രാഷ്ട്രപതി ഭവന്‍ ലക്ഷ്യമാക്കി നീക്കി. അംബേദ്കര്‍ ഭവന് സമീപത്തുവച്ചാണ് വിദ്യാര്‍ഥികളെ പോലീസ് തടയുകയും അറസ്റ്റുചെയ്ത് നീക്കുകയും ചെയ്തത്. അതിനിടെ, രാഷ്ട്രപതി ഭവന് സമീപത്ത് പോലീസ് സുരക്ഷ ശക്തമാക്കി.

നോര്‍ത്ത് – സൗത്ത് ബ്ലോക്കുകള്‍ക്ക് സമീപം കനത്ത പോലീസ് സന്നാഹത്തെ വിന്യസിച്ചു. സമരം ചെയ്യുന്ന വിദ്യാര്‍ഥികളെ ദിവസങ്ങള്‍ക്ക് മുമ്പ് മുഖംമറച്ചെത്തിയ അക്രമികള്‍ കാമ്പസിനുള്ളില്‍ കടന്ന് മര്‍ദ്ദിച്ചിരുന്നു. തലയ്ക്ക് പരിക്കേറ്റ ഐഷി ഘോഷ് അടക്കമുള്ളവരെ ഇതേത്തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു.വിദ്യാര്‍ഥികളെ അക്രമികളില്‍നിന്ന് സംരക്ഷിക്കാന്‍ ശ്രമിച്ച അധ്യാപകര്‍ക്കും പരിക്കേറ്റിരുന്നു.അക്രമ സംഭവത്തിന് പിന്നാലെയാണ് വൈസ് ചാന്‍സ്‌ലര്‍ രാവിലെക്കണമെന്ന ആവശ്യവും വിദ്യാര്‍ഥികള്‍ മുന്നോട്ടുവച്ചിട്ടുള്ളത്.ചര്‍ച്ച നടത്താന്‍ സര്‍ക്കാര്‍ തയ്യാറായതും അതിനുശേഷമാണ്.