സ്ഥാനാർത്ഥിത്വം ഭാ​ഗ്യം; ഇടതുപക്ഷമെന്നാൽ ഹൃദയപക്ഷം, ഡോ. ജോ ജോസഫ്

തന്റെ സ്ഥാനാർത്ഥിത്വം ഭാ​ഗ്യമാണെന്ന് തൃക്കാക്കരയിലെ എൽഡിഎഫ് സ്ഥാനാർത്ഥിയായ ജോ ജോസഫ്. തനിക്ക് തൃക്കാക്കരയിൽ വിജയിക്കാൻ സാധിക്കും. മനുഷ്യന്റെ എല്ലാ വേദനകൾക്കും ആശ്വാസം കൊടുക്കുന്ന പക്ഷമാണ് ഇടത് പക്ഷമെന്നും അവർക്കൊപ്പം പ്രവർത്തിക്കാൻ സാധിച്ചതിൽ സന്തോഷമുണ്ടെന്നും ഡോക്ടർ‌ വ്യക്തമാക്കി. എൽ ഡി എഫ് തരംഗം തുടരും. നൂറ് ശതമാനം വിജയ പ്രതീക്ഷയാണ്.

പാലായ്ക്ക് വരെ മാറ്റി ചിന്തിക്കാമെങ്കിൽ എന്തുകൊണ്ട് തൃക്കാക്കരയ്ക്ക് സാധിക്കില്ല. ഒരു സാമുദായിക സംഘടനകളുടെയും ഇടപെടൽ ഉണ്ടായിട്ടില്ല. ഇടതുപക്ഷത്തോട് ചേർന്ന് നടത്തിയ പ്രവർത്തനങ്ങളാണ് സ്ഥാനാർത്ഥിയാക്കിയത്. സ്ഥാനാർത്ഥിത്വം സംബന്ധിച്ച ഒരു ചർച്ച നടക്കുന്നുണ്ടെന്ന് ഇന്ന് രാവിലെയാണ് താൻ അറിഞ്ഞത്. കേരളത്തിലെ ഏറ്റവും മികച്ച അടിസ്ഥാന സൗകര്യ വികസനത്തിനുളള പ്രൊജക്ടാണ് സിൽവർ ലൈനെന്ന് തൃക്കാക്കര ഉപതെരഞ്ഞെടുപ്പ് എൽഡിഎഫ് സ്ഥാനാർത്ഥി ഡോ. ജോ ജോസഫ്. പദ്ധതി നടത്തിപ്പ് മൂലമുണ്ടാകുന്ന എല്ലാ തടസങ്ങളും സർക്കാർ ഇടപെട്ട് പരിഹരിക്കുമെന്നും ജോ ജോസഫ് വാർത്താ സമ്മേളനത്തിൽ പറഞ്ഞു.

Loading...