എന്തിനാണീശോ ഈ മാലാഖ കുഞ്ഞിനെ കളകളോടൊപ്പം നീ വിട്ടുകൊടുത്തത്; ജൊവാനയുടെ വല്ല്യച്ഛന്റെ പോസ്റ്റ്

ഫാം ഹൗസ് മാനേജര്‍ വസീമിന്റെ(32) നില അതീവ ഗുരുതരം. ജൊവാനയുടെ മൃതദേഹം ഇന്നു നാട്ടിലെത്തിക്കും. മൃതദേഹം ഏറ്റുവാങ്ങാന്‍ റിജോഷിന്റെ സഹോദരങ്ങളായ ഫാ.വിജോഷ് മുല്ലൂര്‍, ജിജോഷ് എന്നിവര്‍ മുംബൈയില്‍ എത്തി. അതിനിടെ ജൊവാനയുടെ ഓര്‍മ്മയുമായി ഫ് വിജോഷ് മുല്ലൂര്‍ ഇട്ട പോസ്റ്റ് വൈറലാകുകയാണ്.

ഈശോയേ, പറ്റുമെങ്കില്‍ അവളെ ഒരു മാലാഖയാക്കണം, ബോധമില്ലാത്ത ഞങ്ങളുടെ കുടുംബങ്ങള്‍ക്ക് ഒരു സംരക്ഷണമായി, ഓര്‍മപ്പെടുത്തലായി’ ജൊവാനയുടെ ചിത്രം പങ്കുവച്ച് റിജോഷിന്റെ സഹോദരന്‍ ഫാ. വിജോഷ് മുള്ളൂര്‍ ഫേസ്ബുക്കില്‍ ഇങ്ങനെ കുറിച്ചു. പോസ്റ്റില്‍ നിന്ന്. ‘കളകള്‍ പറിക്കണ്ട , ഒരു പക്ഷെ നിങ്ങള്‍ വിളയും കൂടെ പറിക്കാന്‍ ഇടയാകും എന്ന് പറഞ്ഞിട്ട് , എന്തിനാണീശോ ഈ മാലാഖ കുഞ്ഞിനെ കളകളോടൊപ്പം നീ വിട്ടുകൊടുത്തത്…. നല്ല പൂവിനെ നീ പറിച്ചെടുത്തതു ഞങ്ങളുടെ ഹൃദയത്തില്‍ നിന്നാണ് ട്ടോ! ഇനി ഒന്നു മാത്രമേ പറയാനുള്ളൂ നിന്നോട്, ചീഞ്ഞളിഞ്ഞ ഞങ്ങളുടെ നിലത്തില്‍ നിന്നു നിന്റെ തോട്ടത്തിലെ നല്ല മണ്ണിലേക്ക് നീ മാറ്റി നട്ട അവള്‍ പൂക്കുമ്പോള്‍ ഭൂമിയിലെ ഈ കാട്ടു ചെടികളെ ഓര്‍ക്കണേ… നിന്നെയും നിന്റെ പപ്പയേയും ഓര്‍ത്തു ചങ്കുപിടയ്ക്കുന്ന ഒരു കുടുംബം താഴെയുണ്ട്. അതില്‍ നിന്റെ വല്യാച്ചനും പിന്നെ ഞങ്ങളുമുണ്ട് ട്ടോ- ഫാദര്‍ വിജേഷ് മുള്ളൂര്‍ വ്യക്തമാക്കി.

Loading...

റിജോഷി(31)ന്റെ മൃതദേഹം കഴിഞ്ഞ വ്യാഴാഴ്ച രാവിലെയാണു ഫാം ഹൗസിനു സമീപം കുഴിച്ചു മൂടിയ നിലയില്‍ കണ്ടത്. അന്വേഷണം വഴി തിരിച്ചു വിടാന്‍ ശ്രമിച്ചതിന് വസീമിന്റെ സഹോദരന്‍ ഫഹാദ്(25) അറസ്റ്റിലായിരുന്നു. ശാന്തന്‍പാറ കൊലക്കേസിലെ മുഖ്യപ്രതി വസീമിനെയും(32) കൊല്ലപ്പെട്ട റിജോഷിന്റെ ഭാര്യ ലിജിയെയും(29) വിഷം കഴിച്ച് ഗുരുതരാവസ്ഥയില്‍ ഇന്നലെ മുംബൈയിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു. ഇളയ മകള്‍ ജൊവാന(2)യെ വിഷം ഇവര്‍ ജീവനൊടുക്കാന്‍ ശ്രമിച്ചത്. ശനിയാഴ്ച ഉച്ചയ്ക്കാണു പന്‍വേലിലെ ലോഡ്ജില്‍ ജൊവാനയെ മരിച്ച നിലയിലും ഇവരെ അവശ നിലയിലും കണ്ടെത്തിയത്.

റിജോഷിന്റെയും കുഞ്ഞിന്റെയും മരണവാര്‍ത്ത ഗ്രാമത്തെ മുഴുവന്‍ സങ്കടത്തിലാഴ്ത്തിയിരിക്കുകയാണ്. കൊച്ചുമകളുടെയും റിജോഷിന്റെയും വേര്‍പാട് അച്ഛന്‍ വിന്‍സെന്റിനും അമ്മ കൊച്ചുറാണിക്കും താങ്ങാവുന്നതിലധികമായി. വീട്ടുകാരെയും മക്കളെയും കാണാതെ റിജോഷ് ഒരു ദിവസം പോലും കഴിയുമായിരുന്നില്ല. റിജോഷിന്റെ ഫേസ്ബുക് അക്കൗണ്ടില്‍ മക്കള്‍ക്കൊപ്പം അല്ലാത്ത ഒരു ചിത്രം പോലും ഇല്ല. 11 വര്‍ഷം മുന്‍പ് പ്രണയിച്ചു വിവാഹം ചെയ്തതാണ് റിജോഷും ലിജിയും. ഇരുവരുടെയും വീടുകള്‍ പുത്തടിയില്‍ അടുത്തടുത്താണ്. ലിജിയുമായുള്ള വിവാഹത്തിന് റിജോഷിന്റെ വീട്ടുകാര്‍ ആദ്യം എതിരായിരുന്നു എന്നാണ് സൂചന. റിജോഷിന്റെ നിര്‍ബന്ധം മൂലം പിന്നീട് വീട്ടുകാരും ലിജിയെ അംഗീകരിച്ചു. കുടുംബ വീട്ടില്‍ നിന്നു മാറി താമസിച്ചതിനു ശേഷം ഒരു വര്‍ഷം മുന്‍പാണ് പുത്തടി മഷ്‌റൂം ഹട്ട് എന്ന ഫാം ഹൗസില്‍ ജോലിക്കു പോയി തുടങ്ങിയത്. ഫാമിലെ മൃഗങ്ങളെ പരിപാലിക്കുന്ന ജോലിയായിരുന്നു റിജോഷിന്. ഏതാനും മാസം മുന്‍പ് ലിജി ഫാമിലെ ഏലത്തോട്ടത്തില്‍ ജോലിക്കു പോയി തുടങ്ങി.