കൊവിഡില്‍ ജോലി നഷ്ടപ്പെട്ട വിദേശികള്‍ക്ക് ആശ്വസിക്കാം;അവസരങ്ങളുമായി ഗള്‍ഫ് രാജ്യം

ദോഹ: കൊവിഡ് വ്യാപനത്തില്‍ ജോലി നഷ്ടപ്പെട്ട സ്വദേശികളും വിദേശികളും അടക്കം നിരവധി പേര്‍ ഇപ്പോഴും ബുദ്ധിമുട്ടില്‍ കഴിയുകയാണ്. അതേസമയം ജോലി നഷ്ടപ്പെട്ട വിദേശികള്‍ക്ക് ആശ്വാസ വാര്‍ത്തയാണ് പുറത്ത് വരുന്നത്. നിരവധി
തൊഴിലവസരങ്ങളുമായി ഖത്തര്‍, ഇതിനായി ഖത്തര്‍ ചേമ്പര്‍ ഓണ്‍ലൈന്‍ പോര്‍ട്ടല്‍ സംവിധാനം നവീകരിച്ചു.
കോവിഡ് വ്യാപന സാഹചര്യത്തില്‍ തൊഴില്‍ നഷ്ടപ്പെട്ട വിദേശികള്‍ക്ക് ഇത് സുവര്‍ണ്ണാവസരമാണിത്.

പുതിയ തൊഴില്‍ നോക്കുന്നതിനും തൊഴിലുള്ളവര്‍ക്ക് പുതിയ ജോലിയിലേക്ക് മാറുന്നതിനുമായാണ് പോര്‍ട്ടല്‍ സംവിധാനം ആരംഭിച്ചത്.തൊഴിലാളികളെ ആവശ്യമുള്ള കമ്പനികള്‍, ഇതിലെ ലിങ്ക് ഉപയോഗിച്ച് വെബ്സൈറ്റില്‍ ലോഗിന്‍ ചെയ്യാനും രജിസ്റ്റര്‍ ചെയ്യാനും സാധിക്കും. രജിസ്ട്രേഷന്‍ പൂര്‍ത്തിയാകുന്നതോടെ സ്വന്തമായി യൂസര്‍നെയിമും പാസ് വേഡും ലഭിക്കും. രജിസ്ട്രേഷന്‍ പൂര്‍ത്തിയാകുന്നതോടെ ഈ കമ്പനിയുടെ വിവരങ്ങള്‍ തൊഴില്‍ മന്ത്രാലയത്തിനും ലഭ്യമാകുകയും ചെയ്യും. ശേഷം പോര്‍ട്ടലില്‍ രജിസ്റ്റര്‍ ചെയ്ത തൊഴിലാളികളില്‍ നിന്നും തങ്ങള്‍ക്ക് അനുയോജ്യരായവരെ കമ്പനികള്‍ക്ക് തെരെഞ്ഞെടുക്കാവുന്നതാണ്.

Loading...