ഷെയ്‌ന് ഒരു കരിയര്‍ ഉണ്ടാകില്ല, വണ്ടികൊണ്ടിടിപ്പിക്കും, വീണ്ടും ഭീഷണിയുമായി ജോബി ജോര്‍ജ്ജ്

നടന്‍ ഷെയ്ന്‍ നിഗമിനെ ഭീഷണിപ്പെടുത്തിയ സംഭവത്തിന്റെ പേരില്‍ നിര്‍മ്മാതാവ് ജോബി ജോര്‍ജ്ജിനെതിരെ വന്‍ വിമര്‍ശനമാണ് ഉയരുന്നത്. ഇപ്പോള്‍ വീണ്ടും ജോബിയെ കുടുക്കിലാക്കി പുതിയ ശബ്ദരേഖ പുറത്തെത്തിയിരിക്കുകയാണ്. മലയാളത്തിലെ തന്നെ ഒരു യുവസംവിധായികയോട് ജോബി സംസാരിച്ച ശബ്ദരേഖയാണ് പുറത്തുവന്നത്.

വെയില്‍ എന്ന തന്റെ ചിത്രത്തിന് എന്തെങ്കിലും സംഭവിച്ചാല്‍ പിന്നെ ഷെയ്ന്‍ നിഗമിന് ഒരു കരിയര്‍ ഉണ്ടാകില്ലെന്നും, ഒരു വണ്ടികൊണ്ടുവന്നിടിപ്പിച്ച് താരത്തെ തകര്‍ക്കുമെന്നും പറയുന്ന ഓഡിയോയാണുള്ളത്. അവന്റെ കാല് ഞാനങ്ങ് തകര്‍ക്കും.

Loading...

സിനിമയുടെ ചിത്രീകരണത്തിനിടയില്‍ തലമുടിയുടെ ഗെറ്റപ്പ് മാറിപ്പോയതിനാല്‍ തനിക്കെതിരെ ജോബി വധഭീഷണി ഉയര്‍ത്തി എന്നായിരുന്നു ഷെയ്‌നിന്റെ ആരാപണം. തുടര്‍ന്ന് ജോബിക്കെതിരെ താരസംഘടനയായ അമ്മയ്ക്ക് ഷെയ്ന്‍ കത്തും നല്‍കി.

ഷെയ്ന്‍ നിഗമിനെതിരെ വധഭീഷണി മുഴക്കിയിട്ടില്ലെന്നാണ് വാര്‍ത്താ സമ്മേളനത്തില്‍ ജോബി പറഞ്ഞത്. താന്‍ നിര്‍മിക്കുന്ന സിനിമയില്‍ പ്രതിഫലം കൈപ്പറ്റിയതിനു ശേഷം അഭിനയിക്കാതെ മാറി നിന്നതിനെ ചോദ്യം ചെയ്യുകയാണുണ്ടായതെന്നും ഷെയ്ന്‍ കാരണം വന്‍ സാമ്പത്തിക ബാധ്യതയാണുണ്ടായിരിക്കുന്നതെന്നും ജോബി ജോര്‍ജ് വ്യക്തമാക്കിയിരുന്നു.