പണം വാങ്ങിയ ശേഷം ഷെയ്ൻ നിഗം കബളിപ്പിക്കുകയയിരുന്നെന്ന് നിർമ്മാതാവ്

നിർമാതാവ് ജോബി ജോർജ് വധഭീഷണി മുഴക്കിയെന്ന് നടൻ ഷെയ്ൻ നിഗം ആരോപണം ഉന്നയിച്ചതിന് തൊട്ടു പിന്നാലെ, പ്രതികരണവുമായി നിർമ്മാതാവും രംഗത്ത്. ഷെയ്ൻ തന്നെ കബളിപ്പിക്കുകയായിരുന്നുവെന്ന് ജോബി പറഞ്ഞു. പണം വാങ്ങിയ ശേഷം അഭിനയിക്കാൻ വരാതെ ഷെയ്ൻ നിഗം കബളിപ്പിച്ചെന്നാണ് നിർമ്മാതാവിന്റെ പരാതി.

ഷെയ്ൻ നിഗമിനെ ഭീഷണിപ്പെടുത്തിയിട്ടില്ല.താൻ നൂറ് ശതമാനവും തെറ്റുകാരനല്ല. തന്റെ സിനിമയിൽ 16 ദിവസം അഭിനയിച്ചതിന് 30 ലക്ഷം രൂപ അഡ്വാൻസ് ഷെയിൻ കൈപ്പറ്റി. ഇനി 10 ദിവസം കൂടി ഷൂട്ട് ഉണ്ട്. എന്നാൽ ഒരു ഷെഡ്യൂൾ ചെയ്തിട്ടു ഷെയ്ൻ വന്നില്ല. മറ്റൊരു സിനിമയ്ക്കായി മുടിയുടെ രൂപവും മാറ്റി. മുടി വെട്ടിയപ്പോൾ ഉറങ്ങിപ്പോയി എന്നാണ് ഷെയ്ൻ മറുപടി നൽകിയത്.

Loading...

വൻ തുക പലിശയ്ക്ക് കടം എടുത്താണ് സിനിമ നിർമ്മിക്കുന്നത്.തന്നെ കബളിപ്പിക്കരുത് എന്നാണ് ഷെയ്നോട് പറഞ്ഞത് കരാർ പ്രകാരമുള്ള നാൽപത് ലക്ഷത്തിൽ 30 ലക്ഷവും മുൻകൂറായി ഷെയ്ൻ കൈപ്പറ്റി എന്നും നിർമ്മാതാവ് ആരോപിക്കുന്നു.