ജോ ബൈഡന്‍ സൗദി അറേബ്യയില്‍ സന്ദര്‍ശനം നടത്തും

സല്‍മാന്‍ രാജാവിന്റെ ക്ഷണം സ്വീകരിച്ച് അമേരിക്കല്‍ പ്രസിഡന്റ് ജോ ബൈഡന്‍ സൗദി അറേബ്യയില്‍ സന്ദര്‍ശനം നടത്തും. ജൂലൈ 15,16 തീയതികളിലാണ് ബൈഡന്‍ സൗദി സന്ദര്‍ശിക്കുക. സൗദി സന്ദര്‍ശിക്കുന്ന അമേരിക്കന്‍ പ്രസിഡന്റ് ഭരണാധികാരി സല്‍മാന്‍ രാജാവും കിരീടാവകാശി മുഹമ്മദ് ബിന്‍ സല്‍മാനുമായും കൂടിക്കാഴ്ച നടത്തും.

ഗൾഫ് മേഖലയിലും ലോകമെമ്പാടുമുള്ള വെല്ലുവിളികള്‍ നേരിടാനുള്ള മാര്‍ഗങ്ങള്‍ ചര്‍ച്ചയാകുമെന്ന് സൗദി പ്രസ് ഏജന്‍സി റിപ്പോര്‍ട്ട് ചെയ്തു. സല്‍മാന്‍ രാജാവിന്റെ ക്ഷണം സ്വീകരിച്ചാണ് ബൈഡന്‍ സൗദി സന്ദര്‍ശിക്കുകയെന്ന് റോയല്‍ കോര്‍ട്ട് പ്രസ്താവനയില്‍ അറിയിച്ചു.

Loading...