തൃശൂർ വിജിലൻസ് കോടതി ജഡ്ജ് വാസന്റെ കോൾലിസ്റ്റും ആസ്തിയും വിജിലൻസ് പരിശോധിക്കണമെന്ന് തൃശൂർ ഡിസിസി ജനറൽ സെക്രട്ടറി ജോൺ ഡാനിയൽ ആവശ്യപ്പെട്ടു. വാസന്റെ രാഷ്ട്രീയ പശ്ചാത്തലം ജുഡീഷ്യൽ കമ്മീഷൻ അന്വേഷിച്ച്‌ ജനങ്ങളെ അറിയിക്കണം. സൂര്യനെല്ലി കേസിലെ മുഖ്യപ്രതി ധർമ്മരാജനെ അറസ്റ്റ് ചെയ്തത് യു ഡി എഫ് സർക്കാരാണ്. അതിൽ യു ഡി എഫ് സർക്കാരിനോട് ധർമ്മരാജന്റെ സഹോദരന് വിരോധം ഉണ്ടാവുന്നത് സ്വാഭാവികം.

ആ വിരോധം മുതലെടുക്കാൻ വിജിലൻസ് കോടതി ജഡ്ജിയെ ആരെങ്കിലും സ്വാധീനിച്ചിടുണ്ടോ എന്ന് അന്വേഷിക്കണം. ജയിൽ ചാടി ഒളിവിൽ ഈ ജഡ്ജി സഹോദരന്റെ തണലിലും സഹായത്തിലും നടന്ന ധർമ്മരാജനെ പിടികൂടി ജയിലിലാക്കിയത് ഈ സർക്കാരാണ്‌. ധർമ്മരാജനും വക്കീലായിരുന്നു. സൂര്യനെല്ലി കേസിൽ അദ്ദേഹം ശിക്ഷിച്ചില്ലായിരുന്നുവെങ്കിൽ അദ്ദേഹവും ചിലപ്പോൾ പല വിധികളും പറയാൻ ഇവിടെ ജഡ്ജിയായി വരുമായിരുന്നു. ഇടതുപക്ഷ പ്രവർത്തകനും, വിദ്യാർഥി നേതാവുമായിരുന്നു ധർമ്മരാജൻ. ജഡ്ജിയുടെ പാരമ്പര്യവും അതു തന്നെ.

Loading...

ss-vasan-judge-vigilance

വാസന്റേയും കുടുംബാഗങ്ങളുടേയും ബാങ്ക് അക്കൗണ്ട് വിവരങ്ങൾ അന്വേഷിച്ച് പുറത്ത് വിടണം. കെ.ബാബുവിനെതിരായ പരാതിയിൽ ഹൈക്കോടതി തിങ്കളാഴ്ച വിധി പറയാനിരിക്കെ, ശനിയാഴ്ച വിജിലൻസ് കോടതി ബാബുവിനെതിരെ വിചാരണ കൂടാതെ ഉത്തരവിട്ടത് ജനാധിപത്യത്തോടും ജുഡീഷ്യൽ മര്യാദകളോടുമുള്ള നഗ്നതാപ്രദർശനമാണ്. ഒരു കേസിൽ ആരോപണവിധേയൻ കുറ്റക്കാരനാണോ എന്ന് വിധിക്കേണ്ടത് വിചാരണ കോടതിയാണ്. ബാർകോഴ കേസിൽ വിജിലൻസ് കോടതി വിചാരണ കോടതിയല്ല. അസാധാരണ സാഹചര്യങ്ങളിൽ അസാധാരണ വിധിയുണ്ടാകുമെന്ന വിജിലൻസ് ജഡ്ജ് വാസന്റെ പരാമർശം വിവരമില്ലായ്മയാണ്. സാഹചര്യങ്ങൾ നോക്കിയാണോ കോടതികൾ വിധി പറയുന്നത്? ഹൈകോടതിയുടെ പരിഗണനയിലുള്ള കേസിൽ വിജിലൻസ് കോടതി തിരക്കിട്ട് വിധി പറഞ്ഞത് ശരിയായില്ലെന്ന് ഹൈക്കോടതി ചൂണ്ടിക്കാട്ടിയിട്ടുണ്ട്.  കേരളത്തിലെ ജുഡീഷ്യറിയിലെ ഒരു വിഭാഗം സിപിഎമ്മുമായി ചേർന്ന് യുഡിഎഫ് സർക്കാരിനെതിരെ ഗൂഡാലോചന നടത്തുകയാണെന്ന് സംശയിക്കേണ്ടിയിരിക്കുന്നു. യു ഡി എഫ് ഭരണത്തിൽ സാമ്പത്തികനഷ്ടം നേരിട്ട ബാർ മുതലാളികൾപ്പെടെ ചിലരും അതിന് ഒത്താശ ചെയ്യുന്നു. എൽഡിഎഫ് അധികാരത്തിൽ വന്നാൽ മദ്യനയം തിരുത്തുമെന്നും ബാറുകൾ തുറക്കമെന്നും പിണറായി വിജയനും കാനം രാജേന്ദ്രനും സൂചിപ്പിച്ചതും ഇതിനോട് കൂട്ടി വായിക്കാം. മാഫിയകളുടെ മാസപ്പടി പറ്റി സി പി എമ്മിന് വിടുപണി ചെയ്യുന്ന ജഡ്ജ്മാരെ തെരുവിൽ തടയാൻ മടിക്കില്ല.

ss-vasan-vigilance

ഹൈക്കോടതി വിധി വിജിലൻസ് കോടതിയുടെ ചെകിടത്തേറ്റ കനത്ത ജനാധിപത്യ പ്രഹരം

ഹൈക്കോടതി വിധി വിജിലൻസ് കോടതിയുടെ ചെകിടത്തേറ്റ കനത്ത ജനാധിപത്യ പ്രഹരം, കേരള ഹൈക്കോടതിയുടെ തുടർച്ചയായ വിധികൾ തൃശൂർ വിജിലൻസ് ജഡ്ജിയുടെ ചെകിടത്തുമേറ്റ കനത്ത ജനാധിപത്യ പ്രഹരങ്ങളാണ്‌. വിജിലൻസ് ജഡ്ജ് എസ് എസ് വാസന്റെ സ്വയം വിരമിക്കൽ അപേക്ഷ ശിക്ഷാ നടപടികളിൽ നിന്നും രക്ഷപ്പെടാനുള്ള തന്ത്രമാണ്. കോഴി കട്ടവന്റെ തലയിൽ പപ്പുകാണും. അത് പിടിക്കപ്പെടാതിരിക്കാൻ നടത്തുന്ന നാടകമാണ്‌ ഈ ഒളിച്ചോട്ടം.

ഇത്തരം നിയമലംഘകർ അഭിഭാഷകവൃത്തിയിൽ പോലും തുടരുന്നില്ലെന്ന് ഉറപ്പ് വരുത്താൻ ബാർ കൗൺസിൽ ഇടപെടണം. തൃശൂർ വിജിലൻസ് കോടതിയുടെ തുടർച്ചയായ രണ്ട് ഉത്തരവുകൾ കേരള ഹൈക്കോടതി മരവിപ്പിക്കുകയും വിജിലൻസ്കോടതി നടപടിക്രമങ്ങളിൽ വിഴ്ച വരുത്തിയതായി ഹൈക്കോടതി നിരീക്ഷിക്കുകയും ചെയ്ത സാഹചര്യത്തിൽ തൃശൂർ വിജിലൻസ് ജഡ്ജ് എസ്എസ് വാസൻ സ്ഥാനമൊഴിയണം. തൃശൂർ വിജിലൻസ് ജഡ്ജി എസ്എസ് വാസന്റെ ബാർകേസ്, സോളാർകേസ് വിധികളും മറ്റ് സമീപകാല വിധികളും ഹൈക്കോടതി രജിസ്ട്രാർ പരിശോധിക്കണം. വാസൻ ബാഹ്യ സമ്മർദ്ദങ്ങൾക്ക് വഴങ്ങിയെന്ന ആരോപണവും ഫോൺ കോൾ ലിസ്റ്റും ആസ്തിവിവരങ്ങളും ഹൈക്കോടതിയുടെ വിജിലൻസ് വിഭാഗം പരിശോധിക്കണം. ഒരു സർക്കാർ ജീവനക്കാരനോ ജനപ്രതിനിധിയോ കൃത്യനിർവ്വഹണത്തിലോ നടപടിക്രമങ്ങളിലോ വിഴ്ച വരുത്തിയെന്ന് കണ്ടാൽ സസ്പെൻഷനും അന്വേഷണവും ഉൾപ്പെടെയുള്ള നടപടികൾ ഉണ്ടാവാറുണ്ട്. പൊതുജനസേവകരുടെ നിർവ്വചനത്തിന്റെ പരിധിയിൽ വരുന്ന വിജിലൻസ് ജഡ്ജിന് അതൊന്നും ബാധകമല്ലേ? കുറ്റാരോപിതരായ ന്യായാധിപൻമാർ തൽസ്ഥാനങ്ങളിൽ തുടരാൻ പാടില്ലെന്ന മുൻ സുപ്രീംകോടതി ചീഫ്ജസ്റ്റിസ് മാർക്കഡേയ കട്ജുവിന്റെ നിരീക്ഷണം ഹൈക്കോടതി കണക്കിലെടുക്കണം. അന്വേഷണം പൂർത്തിയാവുന്നതുവരെ എസ്എസ് വാസനെ തൽസ്ഥാനത്ത് നിന്നും മാറ്റി നിർത്തണം. ഈ ആവശ്യം ഉന്നയിച്ച് ഹൈക്കോടതി ചീഫ് ജസ്റ്റ്സിനും രജിസ്ട്രാർക്കും പരാതി നൽകും. നടപടി ഉണ്ടായില്ലെങ്കിൽ രാഷ്ട്രപതിയെയും സുപ്രീംകോടതി ചീഫ് ജസ്റ്റ്സിനെയും സമീപിക്കും.

(ലേഖകൻ തൃശൂർ കോർപ്പറേഷൻ കൗൺസിലറും, തൃശൂർ ഡി.സി.സി സിക്രട്ടറിയുമാണ്‌)