ലോകം ഞെട്ടിയ അഭിമുഖം തയാറാക്കിയ മലയാളി ലോക ശ്രദ്ധ ആകര്‍ഷിക്കുന്നു

ബര്‍ലിന്‍: ആല്‍പ്‌സ്‌ പര്‍വതത്തിലിടിച്ച്‌ 149പേരുടെ മരണത്തിനിടയാക്കിയ ജര്‍മന്‍ സഹ പൈലറ്റിന്റെ മുന്‍ കാമുകിയുമായിട്ടുള്ള അഭിമുഖം ജര്‍മന്‍ പത്രമായ ബില്‍ഡിനുവേണ്ടി തയാറാക്കിയ യുവ മലയാളി മാധ്യമപ്രവര്‍ത്തകനായ ജോണ്‍ പുത്തന്‍ പുരയ്ക്കല്‍ ലോക ശ്രദ്ധയാകര്‍ഷിക്കുന്നു. ഒരു ദിവസം ഞാനിത്‌ ചെയ്യും! ലോകം എന്നുമെന്നും ഓര്‍മിക്കാനുള്ള ഹീനമായ കൃത്യം; ജര്‍മന്‍ സഹപൈലറ്റ്‌ ആന്‍ഡ്രിയാസ്‌ ലൂബാട്‌സ്‌ തന്റെ മുന്‍ കാമുകി മരിയയോട്‌ പറഞ്ഞതാണ്‌ ജോണ്‍ പുത്തന്‍ പുരയ്ക്കല്‍ ലോകത്തോട്‌ വിളിച്ചു പറഞ്ഞത്‌.john11

ബില്‍ഡ്‌ റിപ്പോര്‍ട്ട്‌ പുറത്ത്‌ വിട്ടതോടെ വാര്‍ത്ത രാജ്യാന്തര വാര്‍ത്താ മാധ്യമങ്ങള്‍ വന്‍ പ്രാധാന്യം നല്‍കി. ഇതോടെ ജോണ്‍ പുത്തന്‍ പുരയ്ക്കല്‍ എന്ന മലയാളി രാജ്യാന്തര തലത്തില്‍ ഏറെ ശ്രദ്ധിക്കപ്പെട്ടു. സി എന്‍ എന്‍ ജോണിന്റെ ചിത്രവും കൂടി ചേര്‍ത്താണ്‌ അഭിമുഖം പൂര്‍ണമായി പുറത്ത്‌ വിട്ടത്‌. ജര്‍മന്‍ മലയാളികളുടെ രണ്ടാം തലമുറയില്‍പ്പെട്ട ജോണ്‍ ഇന്ന്‌ ഏറെ ശ്രദ്ധിക്കപ്പെടുകയാണ്‌. 2012ല്‍ ജര്‍മനിയിലെ ബില്‍ഡ്‌ ചിത്രത്തില്‍ റിപ്പോര്‍ട്ടറായി ചേര്‍ന്ന ജോണ്‍ ഇതിനകം നൂറുകണക്കിന്‌ വിഐപികളെ നേരില്‍ കണ്ട്‌ അഭിമുഖം നടത്തി ഖ്യാതി നേടിക്കഴിഞ്ഞു.

Loading...

മലയാളികളായ ജോണിന്റെ മാതാപിതാക്കള്‍ നാല്‍പത്‌ വര്‍ഷം മുമ്പ്‌ ജര്‍മനിയിലേക്ക്‌ കുടിയേറിയവരാണ്‌.