ചരൽകുന്ന്: സി.പി.എമ്മിൽ നിന്നും ചാടാൻ നില്ക്കുന്ന എം.എല്‍.എമാരെ പറ്റി വീണ്ടും വാർത്തകൾ. 2 എം.എൽ.എ മാർ ഇതിനു തയ്യാറായതായി വെളിപ്പെടുത്തിയിരിക്കുന്നത് കേരളാ കോൺഗ്രസ് ജേക്കബ് ചെയർമാർ ജോണി നെല്ലൂരാണ്‌. ചരല്കുന്നിൽ നടക്കുന്ന പാർട്ടി സംസ്ഥാന ക്യാമ്പിൽ പ്രസംഗിക്കുകയയിരുന്നു അദ്ദേഹം. സി.പി.എം വിട്ട് വരാൻ ആഗ്രഹിക്കുന്ന എം.എൽ.എ മാർ ഉണ്ട്. എന്നാൽ അവർ ഭയവും ജീവനിൽ കൊതിയുമുള്ളതിനാൽ നല്ല സമയവും അനുകൂല സാഹചര്യവും നോക്കുകയാണ്‌.

തനിക്ക് നേരിട്ടറിയാവുന്ന അവരുടെ പേരുകൾ ഇപ്പോൾ താൻ പറയുന്നില്ല. പേരു വെളിപ്പെടുത്തിയാൽ ടി.പി ചന്ദ്രശേഖരന്റെ അവസ്ഥ അവർക്ക് ഉണ്ടാകുമോ എന്നു ഭയക്കുന്നു. സി.പി.എമ്മിൽ നില്ക്കുന്നവർക്ക് ഇപ്പോൾ സംശയം മൂലം നേരിടേണ്ടിവരുന്ന എതിർപ്പുകൾ അസഹനീയമാണ്‌ ജോണി നെല്ലൂർ പറഞ്ഞു.

Loading...

എ.എം ആരിഫ്, കെ.ടി.ജലീൽ എ.എൽ.മാർ സി.പി.എം വിട്ട് ലീഗിലേക്ക്

തന്തയ്ക്ക് പിറക്കാത്തവന്മാർ വിളിയുമായി എ.എം ആരിഫ് എം.എൽ.യുടെ പരാക്രമം