മൂന്നുവര്‍ഷമായി വീട്ടിലേക്ക് ജോണ്‍സണ്‍ ചെലവ് കാശ് നല്‍കിയില്ല. പക്ഷേ, ജോളിക്ക് എല്ലാം നല്‍കി

ജോ​ളി​യു​മാ​യി അ​ഞ്ചു​വ​ര്‍​ഷ​മാ​യി സൗ​ഹൃ​ദ​ത്തി​ലു​ള്ള ബി​എ​സ്‌എ​ന്‍​എ​ല്‍ ജീ​വ​ന​ക്കാ​ര​ന്‍ ജോ​ണ്‍​സ​നെ​തി​രേ കു​രുക്ക്​ മു​റു​കു​ന്നു. ജോ​ളി​യു​ടെ മ​ക​ന്‍ റെ​മോ ഇ​ന്ന​ലെ പോ​ലീ​സി​നു കൈ​മാ​റി​യ ജോ​ളി​യു​ടെ ഫോ​ണും സിം ​കാ​ര്‍​ഡും ജോ​ണ്‍​സ​ണ്‍ വാ​ങ്ങി​ന​ല്‍​കി​യ​താ​ണെ​ന്ന് പോ​ലീ​സ് ക​ണ്ടെ​ത്തി. വെ​റും സൗ​ഹൃ​ദം മാ​ത്ര​മേ ജോ​ളി​യു​മാ​യി ഉ​ണ്ടാ​യി​രു​ന്നു​ള്ളൂ​വെ​ന്ന ജോ​ണ്‍​സ​ന്‍റെ ആ​ദ്യ​മൊ​ഴി ക​ള​വാ​ണെ​ന്ന് അ​ന്വേ​ഷ​ണ​ത്തി​ല്‍ സ്ഥി​രീ​ക​രി​ച്ചു. ജോ​ണ്‍​സ​ന്‍റെ ഭാ​ര്യ സൈ​ന​യേ​യും ജോ​ളി​യു​ടെ ര​ണ്ടാം ഭ​ര്‍​ത്താ​വ് ഷാ​ജു​വി​നെ​യും ഇ​ല്ലാ​താ​ക്കി ജോ​ണ്‍​സനെ സ്വ​ന്ത​മാ​ക്കാ​നു​ള്ള ജോ​ളി​യു​ടെ നീ​ക്കം ജോ​ണ്‍​സ​നും അ​റി​യാ​മാ​യി​രു​ന്നെ​ന്നാ​ണ് പോ​ലീ​സി​ന്‍റെ നി​ഗ​മ​നം. ഒ​രു​ല​ക്ഷം രൂ​പ​യോ​ളം ശ​ന്പ​ളം വാ​ങ്ങു​ന്ന ജോ​ണ്‍​സ​ണ്‍ ക​ഴി​ഞ്ഞ നാ​ലു വ​ര്‍​ഷ​ത്തോ​ള​മാ​യി സ്വ​ന്തം വീ​ട്ടി​ലെ ചെല​വു​ക​ള്‍​ക്ക് ചി​ല്ലി​പൈ​സ മു​ട​ക്കി​യി​രു​ന്നി​ല്ലെ​ന്ന് പോ​ലീ​സ് ക​ണ്ടെ​ത്തി. ഇ​ക്കാ​ല​യ​ള​വി​ല്‍ ഇ​യാ​ളു​ടെ ഭാ​ര്യ​യാ​യ അ​ധ്യാ​പി​ക​യാ​ണ് മ​ക്ക​ളു​ടെ വി​ദ്യാ​ഭ്യാ​സ​മ​ട​ക്ക​മു​ള്ള ചെ​ല​വു​ക​ള്‍ വ​ഹി​ച്ചി​രു​ന്ന​ത്. ജോ​ണ്‍​സ​ന്‍റെ വ​രു​മാ​ന​മ​ത്ര​യും ജോ​ളി​യു​ടെ കൈ​ക​ളി​ലാ​ണ് എ​ത്തി​യ​തെ​ന്നും വി​നോ​ദ​യാ​ത്ര ന​ട​ത്താ​നും ജോ​ളി​യു‌​ടെ മ​റ്റാ​വ​ശ്യ​ങ്ങ​ള്‍​ക്കു​മാ​യും ജോ​ണ്‍​സ​ണ്‍ പ​ണം ന​ല്‍​കി​യ​താ​യും ക​ണ്ടെ​ത്തി. കോ​യ​ന്പ​ത്തൂ​ര്‍, തി​രു​പ്പൂ​ര്‍, ബം​ഗ​ളൂ​രു , തേ​നി തു​ട​ങ്ങി പ​ല​യി​ട​ങ്ങ​ളി​ലും ഇ​യാ​ള്‍ ജോ​ളി​യു​മാ​യി യാ​ത്ര ​ചെ​യ്യു​ക​യും ഒ​പ്പം താ​മ​സി​ക്കു​ക​യും ചെ​യ്തി​ട്ടു​ണ്ട്.

മൊ​ബൈ​ല്‍ ഫോ​ണി​ന്‍റെ ട​വ​ര്‍ ഡം​പ് പ​രി​ശോ​ധ​ന​യി​ല്‍ ഇ​രു​വ​രും ഒ​രേ ട​വ​റി​നു കീ​ഴി​ല്‍​വ​ന്ന​തി​ന്‍റെ തെ​ളി​വു​ക​ള്‍ കാ​ണി​ച്ച​പ്പോ​ള്‍ ജോ​ളി ഇ​ക്കാ​ര്യം സ​മ്മ​തി​ക്കു​ക​യാ​യി​രു​ന്നു. ജോ​ളി​ക്ക് സ​യ​നൈ​ഡ് ല​ഭി​ക്കു​ന്ന​തി​ന് ജോ​ണ്‍​സ​ണ്‍ സ​ഹാ​യി​ച്ചി​ട്ടു​ണ്ടോ എ​ന്ന​ത് അ​ന്വേ​ഷി​ച്ചു​വ​രി​ക​യാ​ണ്. സ്വ​ര്‍​ണ​പ്പ​ണി​ക്കാ​ര​ന്‍ പ്ര​ജു​കു​മാ​റി​നെ ആ​റു വ​ര്‍​ഷ​മാ​യേ അ​റി​യുകയുള്ളൂ എ​ന്നാ​ണ് ജോ​ളി​ക്ക് സ​യ​നൈ​ഡ് കൈ​മാ​റി​യ മ​ഞ്ചാ​ടി​യി​ല്‍ എം.​എ​സ് മാ​ത്യു​വി​ന്‍റെ മൊ​ഴി. ഇ​ത് ശ​രി​യാ​ണെ​ങ്കി​ല്‍ ആ​ദ്യ​ത്തെ മൂ​ന്നു കൊ​ല​പാ​ത​ക​ങ്ങ​ള്‍​ക്കും, ഒ​ടു​വി​ല​ത്തെ ര​ണ്ട് കൊ​ല​ക​ള്‍​ക്കും മ​റ്റാ​രെ​ങ്കി​ലും ജോ​ളി​ക്ക് സ​യ​നൈ​ഡ് ന​ല്‍​കി​യ​താ​യാ​ണ് പോ​ലീ​സ് സം​ശ​യി​ക്കു​ന്ന​ത്.

Loading...

ഷാ​ജു​വി​നെ അ​പാ​യ​പ്പെ​ടു​ത്താ​ന്‍ തീ​രു​മാ​നി​ച്ച​തി​ന് പി​ന്നി​ല്‍ ആ​ശ്രി​ത നി​യ​മ​ന​വും മു​ന്നി​ല്‍ ക​ണ്ടി​രു​ന്ന​താ​യും ജോ​ളി സ​മ്മ​തി​ച്ചു. ഇ​തി​നാ​യി ബി​എ​സ്‌എ​ന്‍​എ​ല്‍ ജീ​വ​ന​ക്കാ​ര​ന്‍റെ ഭാ​ര്യ​യാ​യ അ​ധ്യാ​പി​ക​യേ​യും കൊ​ല​പ്പെ​ടു​ത്താ​ന്‍ ശ്ര​മം ന​ട​ത്തി. ഭാ​ഗ്യം​കൊ​ണ്ടാ​ണ് ഇ​വ​ര്‍ ര​ക്ഷ​പ്പെട്ട​തെ​ന്ന് ക്രൈ​ംബ്രാ​ഞ്ച് വൃ​ത്ത​ങ്ങ​ള്‍ പ​റ​ഞ്ഞു. മു​ക്കം ആ​ന​യാം​കു​ന്ന് സ്‌​കൂ​ളി​ലെ അ​ധ്യാ​പ​ക​നാ​യ ഷാ​ജു മ​രി​ച്ചാ​ല്‍ ത​നി​ക്ക് സ​ര്‍​ക്കാ​ര്‍ സ​ര്‍​വീ​സി​ല്‍ ജോ​ലി ല​ഭി​ക്കു​മെ​ന്ന​തി​നാ​ലാ​ണ് അ​പാ​യ​പ്പെ​ടു​ത്താ​ന്‍ തീ​രു​മാ​നി​ച്ച​തെ​ന്നാ​ണ് ജോ​ളി​യു​ടെ മൊ​ഴി.ജോ​ണ്‍​സന്‍റെ വ​ഴി​വി​ട്ട പോ​ക്കി​നെ​തിരേ ര​ണ്ടു​വ​ര്‍​ഷം മു​ന്‍​പ് ഭാ​ര്യ സൈ​ന​യും, ഇ​വ​രു​ടെ സ​ഹോ​ദ​ര​നും താ​മ​ര​ശേ​രി പോ​ലീ​സി​ല്‍ പ​രാ​തി ന​ല്‍​കി​യി​രു​ന്നു.

പോ​ലീ​സ് ജോ​ളി​യേ​യും ജോ​ണ്‍​സ​നെ​യും അ​ന്നു​ വി​ളി​പ്പി​ച്ച്‌ താ​ക്കീ​ത് ചെ​യ്ത​താ​ണ്. ഈ ​പ​രാ​തി പു​തി​യ അ​ന്വേ​ഷ​ണ​സം​ഘം ശേ​ഖ​രി​ച്ചി​ട്ടു​ണ്ട്. കൂ​ട​ത്താ​യി ഇ​ട​വ​ക വി​കാ​രി, നാ​ട്ടി​ലെ പ്ര​മാ​ണി​മാ​ര്‍ എ​ന്നി​വ​ര്‍ മു​ഖേ​ന​യും മു​ന്‍​പ് ഇ​രു​വ​രേ​യും താ​ക്കീ​ത് ചെ​യ്തി​രു​ന്നു. എ​ന്നാ​ല്‍ പി​ന്നെ​യും ബ​ന്ധം തു​ട​രു​ക​യാ​യി​രു​ന്നെ​ന്ന് അ​ന്വേ​ഷ​ണ​സം​ഘം ക​ണ്ടെ​ത്തി. ചി​ല തെ​ളി​വു​ക​ള്‍ കൂ​ടി ശേ​ഖ​രി​ച്ച​തി​നു​ശേ​ഷം ജോ​ണ്‍​സ​നെ ക​സ്റ്റ​ഡി​യി​ലെ​ടു​ത്തേ​ക്കും.