വിനോദയാത്രയ്ക്കും സിനിമയ്ക്കും പോയി: ജോളിയുമായി ഫോണില്‍ സംസാരിച്ചത് സൗഹൃദത്തിന്റെ ഭാഗമായി; ജോണ്‍സണ്‍

ജോളിയുമായി ഫോണില്‍ സംസാരിച്ചത് സൗഹൃദത്താലെന്ന് ജോണ്‍സണ്‍. ജോളി ഏറ്റവും കൂടുതല്‍ തവണ ഫോണില്‍ വിളിച്ചവരില്‍ ഒരാള്‍ ബിഎസ്‌എന്‍എല്‍ ജീവനക്കാരനായ ജോണ്‍സണെയായിരുന്നു.

ജോളിയുമായി ജോണ്‍സണ്‍ ഫോണില്‍ സംസാരിച്ചിരുന്നെന്ന് കണ്ടെത്തിയതോടെ ഇയാളെ ചോദ്യം ചെയ്യാനായി അന്വേഷണസംഘം ഓഫീസിലേക്ക് വിളിപ്പിക്കുകയായിരുന്നു.

Loading...

ജോളിയുമായി സൗഹൃദമുണ്ടെന്നും ഫോണില്‍ സംസാരിച്ചത് സൗഹൃദത്തിന്‍റെ പുറത്തെന്നുമാണ് ജോണ്‍സന്‍റെ മൊഴി. ജോളിയുടെ കുടുംബത്തോടൊപ്പം വിനോദയാത്ര നടത്തുകയും, സിനിമയ്ക്ക് പോകുകയും ചെയ്തിട്ടുണ്ട്. എന്നാല്‍ കൊലപാതകത്തില്‍ പങ്കില്ലെന്നും തനിക്ക് അതിനെക്കുറിച്ച്‌ അറിവില്ലെന്നുമാണ് ജോണ്‍സണ്‍ പറയുന്നത്.
അതേസമയം ടോം തോമസിന്‍റെ സ്വത്ത് തട്ടിയെടുക്കാന്‍ വ്യാജ വില്‍പത്രം ഉണ്ടാക്കിയ സംഭവത്തില്‍ ജോളിയുടെ സുഹൃത്തായ തഹസില്‍ദാര്‍ ജയശ്രീയുടെ ഇടപെടല്‍ ഉണ്ടായിട്ടുണ്ടെന്നാണ് പൊലീസ് കരുതുന്നത്.