കർമ്മ ന്യൂസ് ഡയറക്ടർ ജോൺസൻ വി ഇടിക്കുളക്ക് ദേശീയ അംഗീകാരം

കർമ്മ ന്യൂസ് ഡയറക്ടർ ബോർഡ് അംഗം ഡോ. ജോൺസൺ വി ഇടിക്കുളയെ നാഷണൽ ഫോറം ഫോർ സോഷ്യൽ ജസ്റ്റീസിന്റെ ന്യുന പക്ഷ സമിതി ദേശീയ അദ്ധ്യക്തനായി നിയമിച്ചിരിക്കുന്നു. ആലപ്പുഴ എടത്വ സ്വദേശിയാണ്‌. കഴിഞ്ഞ 23 വർഷത്തേ സാമൂഹിക പ്രവർത്തന പാരമ്പര്യം ഉള്ള ഇദ്ദേഹം ഗിന്നസ്സ് അവാർഡ് ജേതാവുകൂടിയാണ്‌. കുഷ്ഠ രോഗികളേ പരിചരിക്കുന്നതിലുള്ള ഇദ്ദേഹത്തിന്റെ സേവനം മുൻ നിർത്തിയായിരുന്നു ഗിന്നസ് അവാർഡ് ലഭിച്ചത്. ഗൊൾബൽ പീസ് വിഷൻ ജനറൽ സിക്രട്ടറി, മനുഷ്യാവകാശ പ്രവർത്തകൻ കൂടിയാണ്‌.ഇന്ത്യാ ബുക്ക് ഓഫ് റെക്കോഡ്, ജേതാവുകൂടിയാണ്‌ ഇദ്ദേഹം. സൗദി അറേബ്യ മിനിസ്ട്രി ഓഫ് ഹെൽത് അൽ ഖറുമ ഹോസ്പിറ്റൽ നേഴ്സിങ്ങ് ഡയറക്ടർ ജിജിമോൾ ജോൺസ് ആണ്‌ ഭാര്യ.

ദില്ലിയിൽ നിന്നും തിരുവന്തപുരത്ത് എത്തിയ ജോൺസൺ വി.ഇടിക്കുളക്ക് കർമ്മ ന്യൂസ് റിജ്യണൽ ഓഫീസിൽ ഓഫീസിൽ സ്വീകരണം നല്കി. കർമ്മ ന്യൂസ് മാനേജ്മെന്റും ജീവനക്കാരും അദ്ദേഹത്തിനു അനുമോദനങ്ങൾ നേർന്നു. മാനേജിങ്ങ് ഡയറക്ടർ അഡ്വ. വിൻസ് മാത്യു ബൊക്ക നല്കി . അനുമോദിച്ചു. ജീവ കാരുണ്യ പ്രവർത്തന മേഖലയിൽ മുന്നേറുന്ന ഡോ.ജോൺൻസൻ വി.ഇടിക്കുളയുടെ പ്രവർത്തനങ്ങൾ കേരളത്തിനു മുതൽ കൂട്ടാകണം എന്ന് ആശംസിച്ചു. കർമ്മ ന്യൂസിന്റെ എല്ലാ പിന്തുണയും ഡോ.ജ്ജോൺസൻ വി ഇടിക്കുളക്ക് ഉണ്ടാകും എന്നും അഡ്വ വിൻസ് മാത്യു പറഞ്ഞു.