ഒരിക്കലും എന്റെ മകള്‍ ഈ കടും കൈ ചെയ്യില്ല, ഇന്നലെ പതിവിലും സന്തോഷത്തോടെയാണ് അവള്‍ ഞങ്ങളെ വിളിച്ചത്, ജോയ്‌സിയുടെ മരണത്തില്‍ ദുരൂഹത

ഇന്നലെ ഉച്ചക്ക് സന്തോഷത്തോടെ വീട്ടിലേക്ക് ഫോണ്‍ വിളിച്ചിരുന്നുവെന്നും ആത്മഹത്യ ചെയ്യാന്‍ യാതൊരു സാധ്യതയുമില്ലെന്നും ബന്ധുക്കള്‍ പറഞ്ഞു. ആലുവ പറവൂര്‍ കവല വി.ഐ.പി ലൈനിലെ വാടക വീട്ടിലാണ് പെണ്‍കുട്ടി തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്. തിരുവനന്തപുരം കഴക്കൂട്ടം സ്വദേശി ജോയ്‌സി (20) യാണ് മരിച്ചത്. വാടകക്ക് താമസിച്ചിരുന്ന കെട്ടിടത്തനള്ളില്‍ മരക്കഷണത്തില്‍ തൂങ്ങിയ നിലയിലായിരുന്നു മൃതദേഹം.

ഇരുകാലുകളും തറയില്‍ ചവിട്ടിയ നിലയില്‍ കണ്ടതോടെ ബന്ധുക്കള്‍ മരണത്തില്‍ സംശയം പ്രകടിപ്പിച്ചു. വീടിനുള്ളില്‍ സ്‌ളാബിന്നോട് ചേര്‍ന്ന് പട്ടികയില്‍ ഷാള്‍ ഉപയോഗിച്ച് തൂങ്ങിയ നിലയിലായിരുന്നു മൃതദേഹം. ഒപ്പം താമസിക്കുന്ന പെണ്‍കുട്ടിയാണ് മൃതദേഹം ആദ്യം കണ്ടത്. പെണ്‍കുട്ടി ഒച്ചവച്ചതോടെ സമീപവാസികള്‍ ഓടിയെത്തി.

Loading...

തഹസില്‍ദാരുടെ സാന്നിദ്ധ്യത്തിലല്ലാതെ മൃതദേഹം മാറ്റാനനുവദിക്കില്ലെന്ന് ബന്ധുക്കള്‍ പറഞ്ഞു. പതിനൊന്ന് മാസം മുമ്ബാണ് ആലുവ പറവൂര്‍ കവലയിലുള്ള ‘ഡയറക്ട് മാര്‍ക്കറ്റിങ്ങ്’ സ്ഥാപനത്തില്‍ പെണ്‍കുട്ടി ജോലിക്ക് കയറിയത്. വി.ഐ.പി ലൈനിലെ വീട് കുറച്ച് ദിവസങ്ങള്‍ക്ക് മുമ്ബാണ് സ്ഥാപനം വാടകക്ക് എടുത്തത്.