ചേട്ടനെ കൊന്നവരോട് പക വീട്ടണം… തീവ്രവാദികള്‍ കഴുത്തറുത്ത് കൊന്ന സൈനികന്റെ സഹോദരന്മാരും സൈന്യത്തില്‍ ചേര്‍ന്നു

Indian army soldiers salute at a war memorial during "Vijay Diwas" (or victory day celebration) in a military garrison in Srinagar July 26, 2012. The Indian army commemorates "Vijay Diwas" annually in memory of more than 500 soldiers who were killed thirteen years ago during a war with Pakistan. The war took place in the mountains of the Kargil and Drass sectors, at the Line of Control or a military ceasefire line, which divided Kashmir between the two south Asian rivals. REUTERS/Fayaz Kabli (INDIAN-ADMINISTERED KASHMIR - Tags: ANNIVERSARY MILITARY POLITICS)

ശ്രീനഗര്‍: കഴിഞ്ഞവര്‍ഷം കശ്മീരില്‍ നിന്നും തീവ്രവാദികള്‍ തട്ടിക്കൊണ്ടു പോയി കഴുത്തുമുറിച്ച് കൊലപ്പെടുത്തിയ സൈനികന്‍ ഔറംഗസേബിന്റെ രണ്ടു സഹോദരന്മാരും സൈന്യത്തില്‍ ചേര്‍ന്നു. സഹോദരങ്ങളായ മുഹമ്മദ് ഷബീര്‍ സലാനി, മൊഹമ്മദ് താരിഖ് എന്നിവരാണ് ഇന്ത്യന്‍ സേനയുടെ ഭാഗമായത്.

പഞ്ചാബ് റജിമെന്റില്‍ ഉള്‍പ്പെടുത്തിയിരുന്ന ഇരുവരും സൈനീക പരിശീലനത്തിലാണ്. സഹോദരനെ കൊന്നവരോട് പകരം ചോദിക്കാനും രാജ്യത്തെ സേവിക്കാനുമാണ് തങ്ങള്‍ സൈനികരായതെന്നാണ് ഇരുവരും പറഞ്ഞിരിക്കുന്നത്.

Loading...

എഴുത്തുപരീക്ഷ, കായിക, വൈദ്യ പരിശോധന എന്നിവ പൂര്‍ത്തിയാക്കിയ ശേഷമാണ് 23 കാരന്‍ താരിഖും 21 കാരന്‍ ഷബീറും സെലക്ട് ചെയ്യപ്പെട്ടത്. മെയ് മാസം പൂഞ്ചിലെ സുരന്‍കോട്ടേയില്‍ നടന്ന റിക്രൂട്ട്‌മെന്റ് റാലിയിലാണ് ഇരുവരും തെരഞ്ഞെടുക്കപ്പെട്ടത്.

കഴിഞ്ഞ വര്‍ഷം ജൂണില്‍ വീട്ടുകാര്‍ക്കൊപ്പം ഈദ് ആഘോഷിക്കാന്‍ അവധിക്ക് നാട്ടിലെത്തിയ ഔറംഗസേബിനെ പുല്‍വാമയില്‍ വെച്ച് ഹിസ്ബുള്‍ ഭീകരര്‍ തട്ടിക്കൊണ്ടു പോകുകയും കൊലപ്പെടുത്തുകയും ആയിരുന്നു.

ജൂണ്‍ 14 ന് മൃതദേഹം സംസ്‌ക്കരിച്ചതിന് പിന്നാലെ ജേഷ്ഠനെ കൊന്നവരോട് പകരം ചോദിക്കുമെന്ന് ഇരുവരും പ്രതിജ്ഞ എടുത്തിരുന്നതായി ഷബീര്‍ പറഞ്ഞു.