‘അന്ന് ആകെ ഉണ്ടായിരുന്നത് ഒരു ജോഡി നല്ല വസ്ത്രമാണ്. രാത്രി വന്ന് അതു കഴുകിയിട്ട് ആണ് പിറ്റേന്ന് ഇട്ടുകൊണ്ട് പോയിരുന്നത്. ഇതു മനസിലാക്കിയിട്ടാവണം ബിജു ഡ്രസ് എടുക്കുമ്പോള്‍ ഒരെണ്ണം തനിക്കും എടുക്കുമായിരുന്നു’…കഷ്ടപ്പാടുകൾ വെളിപ്പെടുത്തി ജോജു ജോർജ്.
സിനിമയില്‍ പലരും പല കഷ്ടപ്പാടുകളും സഹിച്ച് കടന്നു വന്നവരാണ്. ജൂനിയര്‍ ആര്‍ടിസ്റ്റില്‍ നിന്നും തുടങ്ങി ഇപ്പോള്‍ ഉയരങ്ങള്‍ എത്തിപ്പിടിക്കുന്ന നടനാണ് ജോജു ജോര്‍ജ്. സംസ്ഥാന സര്‍ക്കാരിന്റെ അവാര്‍ഡ് വരെ സ്വന്തമാക്കിയിരിക്കുകയാണ് ജോജു ജോര്‍ജ്.
സിനിമയില്‍ പാവങ്ങളുടെ ബിജു മേനോന്‍ എന്നായിരുന്നു അദ്ദേഹം അറിയപ്പെട്ടിരുന്നത്. അതു പറയുമ്പോള്‍ ജോജുവിന് സന്തോഷം ആണ്. കാരണം അദ്ദേഹത്തിന് ബിജു മേനോന്‍ നല്‍കിയ സഹായങ്ങള്‍ അത്രയും വലുതാണ്.
ഒരു സുഹൃത്ത് വഴിയാണ് ബിജുവിനെ പരിചയപ്പെടുന്നത്. അതു ദൈവത്തിന്റെ അനുഗ്രഹം ആയി കരുതുന്നു. ആദ്യ കാഴ്ചയില്‍ തന്നെ അടുത്ത സുഹൃത്തുക്കളായി. നാട്ടില്‍ പോലും ബിജു മേനോന്റെ സുഹൃത്തായി ആണ് അറിയപ്പെട്ടത്.
അന്ന് ആകെ ഉണ്ടായിരുന്നത് ഒരു ജോഡി നല്ല വസ്ത്രമാണ്. രാത്രി വന്ന് അതു കഴുകിയിട്ട് ആണ് പിറ്റേന്ന് ഇട്ടുകൊണ്ട് പോയിരുന്നത്. ഇതു മനസിലാക്കിയിട്ടാവണം ബിജു ഡ്രസ് എടുക്കുമ്പോള്‍ ഒരെണ്ണം തനിക്കും എടുക്കുമായിരുന്നു. എത്രയോ തവണ എനിക്ക് ഭക്ഷണവും വസ്ത്രങ്ങളും അദദേഹം വാങ്ങി തന്നിട്ടുണ്ട്.
അന്നൊക്കെ ആരും കാണാതെ കണ്ണ് നിറഞ്ഞിട്ടുണ്ടെന്നും ഒരിക്കലും തീരാത്ത കടപ്പാടാണ് ബിജു മേനോനടുള്ളതെന്നും അദ്ദേഹം പറയുന്നു. തനിക്ക് നടന്‍ എന്നൊരു മേല്‍വിലാസം ഉണ്ടെങ്കില്‍ അതിന് കാരണം ബിജു മേനോന്‍ ആണെന്നാണ് അദ്ദേഹം പറയുന്നത്.