തനിക്ക് മരണം ലഹരിയെന്ന് ജോളി, ഞെട്ടി പോലീസ്‌

കൂടത്തായി സഭവത്തിലെ മുഖ്യപ്രതി ജോളിയെ കുറിച്ച് ഓരോ ദിവസവും പുറത്തെത്തുന്നത് ഞെട്ടിക്കുന്ന വിവരങ്ങളാണ്. മരണങ്ങള്‍ ജോളിക്ക് ഒരു ലഹരിയായിരുന്നെന്നാണ് പുതിയ വെളിപ്പെടുത്തല്‍. മരണ വാര്‍ത്തകള്‍ ആസ്വദിച്ച് വായിച്ചിരുന്നുമെന്നുമാണ് മൊഴി. സിലിയുടെ മരണം നേരില്‍ കാണുന്നതിന് വേണ്ടി ആശുപത്രിയില്‍ കൊണ്ടുപോകുന്നത് വൈകിച്ചെന്നും ജോളി തുറന്നു പറഞ്ഞു. ഇനി ഒരുമരണവും കാണേണ്ടെന്നും അന്വേഷണസംഘത്തോട് ജോളി പറഞ്ഞു.

അതേസമയം കൂടത്തായി അന്വേഷണം ലീഗ് നേതാവിലേക്ക് . ജോളിയുടെ സുഹൃത്തും സഹായങ്ങള്‍ക്കായി സമീപിക്കുന്ന ആളുമായ ലീഗ് നേതാവിന്റെ വീട് പോലീസ് റെയ്ഡ് ചെയ്തു. മുസ്ലീം ലീഗ് നേതാവ് ഇംബച്ചി മൊയ്തീന്റെ വീട്ടിലാണ് റെയ്ഡ് നടത്തിയത്. ജോലി അറസ്റ്റിലാകും മുമ്പ് മൊയ്തീനെ സന്ദര്‍ശിച്ചിരുന്നു. മാത്രമല്ല അഭിഭാഷകനെ അറസ്റ്റിനു മുമ്പ് കാണാന്‍ തരപ്പെടുത്തി കൊടുത്തതും ഇയാളാണ് എന്നും വ്യക്തമായി. കൂടത്തായിലെ മൊയ്തീന്റെ വീട്ടിലാണ് പോലീസ് പരിശോധന നടക്കുന്നത്. ജോളി അറസ്റ്റില്‍ ആകുന്നതിനു മുമ്പ് ഒരു കുപ്പിയില്‍ ബാക്കി ഉണ്ടായിരുന്ന സൈനൈഡും, റേഷന്‍ കാര്‍ഡും നിര്‍ണ്ണായകമായ രേഖകളും മൊയ്തീനെ ഏല്പ്പിച്ചിരുന്നു. ജോളി തന്നെ ഈ വിവരം പോലീസില്‍ പറഞ്ഞതോടെയാണ് മൊയ്തീനിലേക്ക് പോലീസിന്റെ അന്വേഷണം നീളുന്നത്. ജോളിയുടെ മനസാക്ഷി സൂക്ഷിപ്പുകാരന്‍ ആയി ഇംബച്ചി മൊയ്തീന്‍ എന്ന ലീഗ് നേതാവ് മാറി എന്നും സംശയിക്കുന്നു.

Loading...

ഇതിനിടെ കൂടത്തായി കേസിലെ ജോളിയുടെ കുറ്റ സമ്മതം കേട്ട് ശരിക്കും അത്ഭുതപെട്ട് പോയി എന്നും ജീവിതത്തില്‍ ഇത്തരത്തിലുള്ള ക്രൂരമായ കൃത്യങ്ങള്‍ കേട്ടിട്ടില്ല എന്നും അന്വേഷണ ചുമതലയുള്ള എസ്.പി സൈമണ്‍ പറഞ്ഞു.കൂടത്തായി കേസിലെ സംഭവങ്ങള്‍ ചിന്തിക്കാവുന്നതില്‍ അപ്പുറമാണെന്നും സര്‍വീസില്‍ ഇങ്ങനെയൊരു ചീറ്റിംഗ് കണ്ടിട്ടില്ല.മ്പ് ജോളി വിഷം കലര്‍ത്തി നല്‍കിയ ഭക്ഷണം കഴിച്ച് ബന്ധുക്കളില്‍ പലരും അവശരായിരുന്നു. ഇവര്‍ ജോളിയെ സംശയിച്ചെങ്കിലും പൊലീസില്‍ പരാതി നല്‍കിയില്ല.ചിന്തിക്കാന്‍ പറ്റുന്നതിനുമപ്പുറമാണ് 14 വര്‍ഷം എന്‍ഐടി അധ്യാപികയാണെന്ന് പറഞ്ഞ് പറ്റിച്ചത്. ആറ് കൊലപാതകങ്ങളില്‍ കൂടുതല്‍ ആസൂത്രണം ചെയ്തത് മഞ്ചാടി മാത്യുവിനെ വകവരുത്താനാണെന്നാണ് നിഗമനം. മാത്യു ജിവിച്ചിരുന്നാല്‍ താന്‍ പിടിക്കപ്പെട്ടേക്കാമെന്ന് ജോളി ഭയപ്പെട്ടിരുന്നു.സയനൈഡ് ഉപയോഗിക്കുന്നതിനെ കുറിച്ച് ജോളി വിശദമായി പഠിച്ചു. ചെറിയ ഡപ്പിയിലാണ് സയനൈഡ് സൂക്ഷിച്ചിരുന്നത്. കൂടത്തായി കേസില്‍ 2002 ല്‍ ആട്ടിന്‍ സൂപ്പ് കഴിച്ച ശേഷം കുഴഞ്ഞുവീണ് അന്നമ്മയാണ് ആദ്യം മരിച്ചത്. 2008 ല്‍ ടോം തോമസ് മരിച്ചു. 2011ല്‍ കടലക്കറിയും ചോറും കഴിച്ച ഉടനായിരുന്നു റോയ് തോമസ് മരിച്ചത് എന്നും എസ്.പി.സൈമണ്‍ പറഞ്ഞു.