ജയിലില്‍ നിന്നും ജോളി വിളിച്ചത് സഹോദരനെ ; ആവശ്യപ്പെട്ടത് ഒരേയൊരു കാര്യം

ജോളി സഹോദരന്‍ നോബിയെ ഫോണില്‍ വിളിച്ചു. സഹായം തേടിയാണ് ജയിലില്‍ നിന്നും സഹോദരനെ വിളിച്ചത്. തടവുകാര്‍ക്കുളള ഫോണില്‍ നിന്നുമാണ് ജോളി നോബിയെ വിളിച്ചത്. തനിക്ക് ജയിലില്‍ വസ്ത്രങ്ങള്‍ എത്തിച്ചു തരാനായിരുന്നു ആവശ്യപ്പെട്ടത്. പക്ഷേ സഹോദരനില്‍ നിന്ന് അനുകൂല പ്രതികരണം കിട്ടിയില്ല എന്നാണ് വിവരം. മാത്രമല്ല ജോളിയെ കാണാന്‍ ആരും ജയിലില്‍ ഇത് വരെ വന്നിട്ടുമില്ല. ജോളി മാനസിക അസ്വാസ്ഥ്യം പ്രകടിപ്പിക്കുന്നുണ്ട്.

പൊന്നാമറ്റം കുടുംബത്തിലെ അഞ്ചുപേര്‍ പോലീസിന് പരാതി നല്‍കിയിട്ടുണ്ട്. ജോളി വീട്ടിലെത്തി പോയി കഴിഞ്ഞപ്പോള്‍ ഭക്ഷണം കഴിച്ചവര്‍ എല്ലാവരും ഛര്‍ദ്ദിച്ചുവെന്നാണ് ഇവരുടെ പരാതിയില്‍ പറയുന്നത്.

Loading...

നുണ പരിശോധനയ്ക്ക് വിധേയമാകുന്നതിനെ കുറിച്ച്‌ ജോളി അന്വേഷിച്ചത് ജോണിയോടായിരുന്നുവെന്നും വ്യക്തമായി. ജോളിയുടെ സഹോദരി ഭര്‍ത്താവാണ് ജോണി. ജോളിയുടെ മുന്‍ഭര്‍ത്താവ് റോയിയുടെ അച്ഛന്‍ ടോം തോമസിന് വീട്ടില്‍ കയറ്റാന്‍ താല്‍പര്യമില്ലാതിരുന്ന ആളും ജോണിയാണെന്ന സൂചനയും പുറത്തു വരുന്നു.

വ്യാജ ഒസ്യത്ത് തയ്യാറാക്കുന്ന സമയത്ത് ജോണി വീട്ടില്‍ വരികയും ഒസ്യത്ത് തയ്യാറാക്കാന്‍ ജോളിയെ സഹായിക്കുകയും ചെയ്തിരുന്നതിന്റെ തെളിവുകള്‍ ക്രൈംബ്രാഞ്ചിന് ലഭിച്ചു. ജോണിക്ക് ജോളിയുമായി സാമ്ബത്തിക ഇടപാടുകള്‍ ഉണ്ടായിരുന്നോ എന്നത് വ്യക്തമല്ല. ഇത് പൊലീസ് അറിയിച്ചു. അതിനിടെ തനിക്ക് കേസുമായി ഒരു ബന്ധവുമില്ലെന്നും ജോളിയുടെ കുടുംബകാര്യങ്ങളില്‍ ഇടപെട്ടിരുന്നില്ലെന്നും ജോണി പ്രതികരിച്ചു. ടിവിയിലും പത്രത്തിലും കണ്ട് മാത്രമാണ് കേസിനെ പറ്റി അറിയുന്നത്.

തനിക്ക് ആശങ്കകളൊന്നും ഇല്ലെന്നും തന്നെ വേട്ടയാടരുതെന്നും ജോണി പറഞ്ഞു. ജോളി സഹോദരി എന്ന നിലയില്‍ വിളിക്കാറുണ്ടായിരുന്നു എന്നും തനിക്ക് മറ്റൊന്നും അറിയില്ലെന്നും ജോണി പറഞ്ഞു. വിളിച്ചതിന് പ്രത്യേകിച്ച്‌ കാരണങ്ങള്‍ ഒന്നും ഇല്ലാത്തതുകൊണ്ട് ഓര്‍ക്കുന്നില്ല. ജോളിയുടെ കുടുംബത്തിലെ ഒസ്യത്തിനെ പറ്റിയോ പുനര്‍വിവാഹത്തിനെ പറ്റിയോ ഉള്ള ഒരു കുടുംബചര്‍ച്ചകളിലും ഉള്‍പ്പെട്ടിട്ടില്ല. പക്ഷേ വില്‍പത്രമുള്ള കാര്യം അറിഞ്ഞിരുന്നു.