റോയിയെ വക വരുത്താനുള്ള 4 കാരണങ്ങൾ, ജോളിയുടെ പര പുരുഷബന്ധം റോയി അറിഞ്ഞിരുന്നു

ഒന്നാം പ്രതിയായ ജോളി ആദ്യ ഭർത്താവ് റോയിയെ കൊലപ്പെടുത്താൻ നാല് കാരണങ്ങൾ ഉണ്ടായിരുന്നതായാണ് കസ്റ്റഡി അപേക്ഷയിൽ പരാമർശിച്ചിരിക്കുന്നത്. റോയിയുടെ അമിത മദ്യപാനശീലത്തെ ജോളി എതിർത്തിരുന്നു. ജോളിയുടെ പരപുരുഷന്മാരുമായുള്ള ബന്ധം റോയി എതിർത്തത് പകക്ക് കാരണമായി. ജോളിയുടെ വിവാഹേതര ബന്ധങ്ങൾ അംഗീകരിക്കാം റോയിക്ക് ഒരിക്കലും കഴിഞ്ഞിരുന്നില്ല.സ്ഥിരവരുമാനം ഉള്ള ഒരാളെ വിവാഹം ചെയ്യണമെന്ന് ജോളി ആഗ്രഹിച്ചിരുന്നു. കൂടാതെ ജോളിയുടെ അന്ധവിശ്വാസത്തെ എതിർത്തതും ജോളിയിൽ റോയിയോടുള്ള പക വളർത്തിയെന്നാണ് പോലീസ് കോടതിയിൽ സമർപ്പിച്ച കസ്റ്റഡി അപേക്ഷയിൽ പറയുന്നത്. .റോയിയുടെ അമിതമായ മദ്യപാനം, അന്ധവിശ്വാസം, ജോളിയുടെ പരപുരുഷബന്ധത്തെ എതിര്‍ത്തത്‌, കൂടാതെ സ്ഥിരവരുമാനമുള്ള ആളെ വിവാഹം കഴിക്കാനുള്ള ജോളിയുടെ ആഗ്രഹം ഇവയാണ് ജോല്ല്യ റോയ് മാത്യുവിനെ കൊലപ്പെടുത്തിയിരിക്കുന്നതു …രണ്ടും മൂന്നും പ്രതികളായ മാത്യു, പ്രജികുമാർ എന്നിവരുടെ അറിവോടെയും സഹായത്തോടെയുമാണ് ജോളി കുറ്റകൃത്യം ചെയ്തതെന്നുമാണ് കസ്റ്റഡി അപേക്ഷയിൽ പോലീസ് ചൂണ്ടിക്കാട്ടുന്നത്

താമരശേരി കോടതിയിൽ ഇന്ന് ഹാജരാക്കിയ പ്രതികളെ ആറ് ദിവസത്തേക്ക് കസ്റ്റഡിയിൽ വിട്ടു. കൊലപതകങ്ങൾക്ക് ജോളി ഉപയോഗിച്ച സയനൈഡ് ഇനിയും ശേഷിക്കുന്നുണ്ടോ എന്നും എവിടെയാണ് അത് വെച്ചിരിക്കുന്നതെന്നും അന്വേഷണ സംഘം കണ്ടെത്തണം.ജോളിയുടെ പണമിടപാടുകൾ, വ്യാജ രേഖ ചമക്കൽ തുടങ്ങിയ കേസുകളും സമാന്തരമായി അന്വേഷിക്കുന്നുണ്ട്.

Loading...

എത്ര തവണ മാത്യു സയനൈഡ് ജോളിക്ക് നൽകിയെന്നും അന്വേഷിക്കുന്നുണ്ട്. ഒമ്പത് പേജുള്ള കസ്റ്റഡി അപേക്ഷയാണ് ഇന്ന് താമരശേരി കോടതിയിൽ ക്രൈം ബ്രാഞ്ച് സമർപ്പിച്ചത്. സ്ഥിരവരുമാനമുള്ള ഒരാളെ കല്യാണം കഴിച്ച് സുഖമായി ജീവിക്കണമെങ്കിൽ റോയി തോമസിനെ കൊലപ്പെടുത്തണമെന്ന് ജോളി തീരുമാനിക്കുകയായിരുന്നു. റോയി തോമസിന് ബിസിനസായിരുന്നു.