ജോളി ഇപ്പൊൾ എങ്കിലും പിടിയിലായത് നന്നായി, അല്ലായിരുന്നെങ്കിൽ..

കൂടത്തായി സംഭവവുമായി ബന്ധപ്പെട്ട് പിടിയിലായ മുഖ്യ പ്രതി ജോളിയെ കുറിച്ച് ഓരോ ദിവസവും ഞെട്ടിക്കുന്ന വിവരങ്ങളാണ് പുറത്തെത്തുന്നത്. കൂടുതല്‍ പേരെ ജോളി ഇല്ലാതാക്കാന്‍ ശ്രമിച്ചിരുന്നെന്ന് പോലീസ് വ്യക്തമാക്കുന്നു. സംഭവം പുറത്തായതോടെ ജില്ലക്ക് പുറത്തു നിന്നും ജോളിക്കെതിരെ പരാതികള്‍ ഉയരുന്നുണ്ട്.

ആര് പേരും ദുരൂഹ സാഹചര്യത്തില്‍ ഇല്ലാതായതോടെ ജോളി സംശയ നിഴലിലായിരുന്നു. എന്‍ഐടി പ്രൊഫസര്‍ എന്ന ജോലി കള്ളമെന്ന് തെളിഞ്ഞതോടെ സംശയം ബലപ്പെട്ടു. മരണങ്ങള്‍ നടന്ന സ്ഥലങ്ങളിലെ ജോളിയുടെ സാന്നിധ്യം. മരണങ്ങളിലെ സമാനത, മരണവുമായി ബന്ധപ്പെട്ട ജോളിയുടെ മൊഴിയിലെ വൈരുധ്യം എന്നിവയും ഇവരിലേക്ക് അന്വേഷണം നീളാന്‍ കാരണമാണ്.

Loading...

സ്വത്തു വീതംവയ്ക്കുന്നതുമായി ബന്ധപ്പെട്ട് ആദ്യ ഭര്‍ത്താവ് റോയിയുടെ സഹോദരന്‍ റോജോ നല്‍കിയ കേസ് ഒത്തുതീര്‍പ്പാക്കുന്നതിനു സമ്മതമാണെന്നു പൊലീസ് അന്വേഷണം നടക്കുന്നതിനിടെ ജോളി റോജോയെ അറിയിച്ചു. എന്നാല്‍ കുടുംബാംഗങ്ങളുടെ മരണത്തില്‍ അന്വേഷണം ആവശ്യപ്പെട്ടു റോജോ നല്‍കിയ പരാതി പിന്‍വലിക്കണമന്നായിരുന്നു ഉപാധി. ജോളിയുടെ ഈ നിലപാടും അന്വേഷണം ഇവരിലേക്ക് കേന്ദ്രീകരിക്കാന്‍ കാരണമായി.

വിദഗ്ധമായാണ് ജോളി ഓരോരുത്തരെയും ഇല്ലാതാക്കിയത്. ഇതു മിടുക്കല്ല, പ്രത്യേകതരം മാനസികാവസ്ഥയാണ്. ജോളിയുടേതു ഇരട്ട വ്യക്തിത്വമാണ്. കൊലപാതകങ്ങള്‍ നടത്തിയെങ്കിലും നാട്ടില്‍ ബഹുമാനിക്കപ്പെടുന്ന വ്യക്തിയായിരുന്നു ജോളി. സ്ത്രീ തനിച്ച് ഇങ്ങനെ ചെയ്യുമോ എന്നു സംശയിക്കേണ്ടതില്ല.

എന്‍ഐടിയില്‍ അസി. പ്രഫസര്‍ ആണെന്ന് 14 വര്‍ഷം ഭര്‍ത്താവിനെയും വീട്ടുകാരെയും നാട്ടുകാരെയും വിശ്വസിപ്പിച്ച സ്ത്രീക്ക് ഇതെല്ലാം സാധിക്കും. കൊലപാതകങ്ങള്‍ നടത്തിയതില്‍ ജോളിക്കു വിഷമമില്ല. എന്നാല്‍ തന്നെക്കുറിച്ചുള്ള വാര്‍ത്തകള്‍ പുറത്തു വരുന്നതില്‍ ജോളി അസ്വസ്ഥയാണ്. മക്കളുടെ പഠനം മുടങ്ങുമെന്നും ആശങ്ക പ്രകടിപ്പിക്കാറുണ്ട്. ജോളി ഏറ്റവും ആസൂത്രണം ചെയ്ത് ഇല്ലാതാക്കിയത് മഞ്ചാടിയില്‍ മാത്യുവിനെയാണ്. ഒരുമിച്ച് മദ്യപിച്ചപ്പോള്‍ മദ്യത്തില്‍ സയനൈഡ് കലര്‍ത്തി നല്‍കി മാത്യുവിന് നല്‍കുകയായിരുന്നെന്നാണ് ജോളി പറഞ്ഞത്.