റോയി തോമസിനെ ഇല്ലാതാക്കി രണ്ടാം ദിവസം സുഹൃത്തിനൊപ്പം കോയമ്പത്തൂരില്‍ പോയി ജോളി

ഒരോ ദിവസം കഴിയുന്തോറും കൂടത്തായി സംഭവവുമായി ബന്ധപ്പെട്ട് ഞെട്ടിക്കുന്ന വെളിപ്പെടുത്തലുകളാണ് പുറത്തെത്തുന്നത്. ആദ്യ ഭര്‍ത്താവ് റോയി തോമസിനെ ഇല്ലാതാക്കിയ ശേഷം രണ്ടാം ദിവസം ജോളി പുരുഷ സുഹൃത്തിനൊപ്പം കൊയമ്പത്തൂരിലേക്ക് പോയി. പോലീസിന് ഇക്കാര്യത്തില്‍ തെളിവ് ലഭിച്ചു.

ഐഐഎമ്മില്‍ ക്ലാസുണ്ടെന്ന് വീട്ടിലറിയിച്ചാണ് ജോളി കോയമ്ബത്തൂരിലേക്കുപോയത്. രണ്ടുദിവസം ഇവിടെ ചെലവിട്ടശേഷമാണ് തിരിച്ചെത്തിയത്. ജോളിയുടെ ഒരു ഉദ്യോഗസ്ഥസുഹൃത്താണ് ഒപ്പമുണ്ടായിരുന്നതെന്ന് പോലീസ് പറഞ്ഞു.

Loading...

ഇയാളോടൊപ്പം പലതവണ ജോളി കോയമ്പത്തൂരിലും മറ്റും പോയിട്ടുണ്ട്. ഇക്കഴിഞ്ഞ ഓണത്തിനും രണ്ടുദിവസം കോയമ്ബത്തൂരില്‍ പോയിരുന്നു. കട്ടപ്പനയ്ക്കെന്നു പറഞ്ഞാണ് പോയത്. ഈ യാത്രകളും കൊലപാതകങ്ങളും തമ്മില്‍ ബന്ധമുണ്ടോ എന്ന് പോലീസ് അന്വേഷിക്കുന്നുണ്ട്. സുഹൃത്തിന് കൊലപാതകത്തില്‍ പങ്കില്ലെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം. എങ്കിലും എല്ലാ വശങ്ങളും അന്വേഷിക്കുന്നുണ്ട്.

ഇദ്ദേഹവുമായി ജോളി അടുത്തബന്ധം പുലര്‍ത്തിയതിനു തെളിവായി ഫോണ്‍രേഖകള്‍ പോലീസിന്റെ പക്കലുണ്ട്. ജോളി കോയമ്ബത്തൂരില്‍പ്പോയ സമയത്തെല്ലാം ഇദ്ദേഹത്തിന്റെയും ജോളിയുടെയും ടവര്‍ ലൊക്കേഷനുകള്‍ ഒരേസ്ഥലത്താണ്. ജോളിയുടെ ഒരു ഫോണ്‍ അന്വേഷണസംഘത്തിനു കഴിഞ്ഞിരുന്നു.