ഒരൊറ്റ ബുദ്ധിയില്‍ ജോളി തീര്‍ക്കാനുദ്ദേശിച്ചത് തടസമായി നിന്ന രണ്ട് സ്നേഹ നിധികളെ

പുറത്തുവരുന്ന ഏറ്റവും പുതിയ വിവരമനുസരിച്ച് ജോളി സുഹൃത്തും ബിഎസ്എന്‍എല്‍ ജീവനക്കാരനുമായ ജോണ്‍സന്റെ ഭാര്യയെ ഇല്ലാതാക്കാന്‍ ശ്രമിച്ചതായി റിപ്പോര്‍ട്ട് പുറത്ത് വരുന്നു. ഭക്ഷണത്തില്‍ വിഷം ചേര്‍ത്താണ് ശ്രമിച്ചത്. ജോണ്‍സണും ജോളിക്കും തമ്മില്‍ അസാധാരണ അടുപ്പം നില നിന്നിരുന്നതായും ജോണ്‍സണെ മൂന്നാം വിവാഹം കഴിക്കാന്‍ ജോളി തീരുമാനമെടുക്കുകയും ചെയ്തിരുന്നു. ഇതിനായി ജോണ്‍സന്റെ ഭാര്യയേയും തന്റെ രണ്ടാം ഭര്‍ത്താവ് ഷാജുവിനെയും പദ്ധതിയെന്നാണ് ജോളി മൊഴി നല്‍കിയിരിക്കുന്നത്.

ജോണ്‍സന്റെ കുടുംബവും ജോളിയുടെ കുടുംബവും തമ്മില്‍ സുഹൃദ് ബന്ധം നില നിന്നിരുന്നു. ഇരു കുടുംബങ്ങളും ചേര്‍ന്ന് വിനോദയാത്രയൂം മറ്റും നടത്താറും പതിവുണ്ടായിരുന്നു. ഇത്തരം യാത്രകളില്‍ പോലും ജോളി ജോണ്‍സണുമായി പരിധിവിട്ട് അടുത്തിരുന്നു. ഇത് ജോണ്‍സന്റെ ഭാര്യയ്ക്കാകട്ടെ ഇഷ്ടപ്പെട്ടുമില്ല. ഈ യാത്രകളില്‍ ഒന്നില്‍ വെച്ചായിരുന്നു ജോണ്‍സന്റെ ഭാര്യയ്ക്ക് ജോളി വിഷം കലര്‍ത്തിയ ഭക്ഷണം നല്‍കിയത്. എന്നാല്‍ ജോളിയോടുള്ള നീരസം കാരണവും നല്ല സമയം കാരണവും അവര്‍ അത് കഴിച്ചില്ല. ഇതാണ് അവര്‍ രക്ഷപ്പെടാന്‍ കാരണം. സ്വന്തം

Loading...

രണ്ടാം ഭര്‍ത്താവ് ഷാജുവിനെ കൊലപ്പെടുത്തി ജോണ്‍സണുമായി മൂന്നാം വിവാഹം കഴിക്കുക എന്ന ലക്ഷ്യവും ജോളിക്കുണ്ടായിരുന്നു. രണ്ടാം ഭര്‍ത്താവിനേയും കെട്ടാന്‍ കൊതിച്ച ജോണ്‍സന്റെ ഭാര്യയേയും തന്റെ മാസ്റ്റര്‍ ബ്രെയിന്‍ പ്രവര്‍ത്തിപ്പിച്ച് ഇല്ലാതാക്കാന്‍ ശ്രമിച്ചെങ്കിലും ദൈവം അവരുടെ കൂടെയായിരുന്നു.

ഷാജുവുമായുള്ള വിവാഹ ബന്ധത്തില്‍ ചില അസ്വാരസ്യങ്ങള്‍ ഉണ്ടായിരുന്നതായും ജോളി പറഞ്ഞു. ജോളിയുടെയും ജോണ്‍സന്റെയും മക്കള്‍ ഒരേ സ്‌കൂളിലാണ് പഠിച്ചിരുന്നത്. ഇവിടം മുതലുള്ള ബന്ധമായിരുന്നു ജോണ്‍സണും ജോളിയും തമ്മിലെന്നാണ് സൂചന. ഇരുവരും തമ്മില്‍ ചെന്നൈ, ബാംഗല്‍ര്‍ എന്നിവിടങ്ങളില്‍ യാത്ര നടത്തിയിരുന്നതായും ഓണാവധിക്ക് ജോളി രണ്ടു ദിവസം ജോണ്‍സന്റെ കോയമ്ബത്തൂരിലെ വീട്ടില്‍ എത്തിയിരുന്നതായും വിവരമുണ്ട്. കട്ടപ്പനയ്ക്ക് പോകുകയാണെന്ന് മാതാവ് പറഞ്ഞതായി മകന്‍ റോമി അന്വേഷണ സംഘത്തോട് വെളിപ്പെടുത്തിയിട്ടുണ്ട്. എന്നാല്‍ രണ്ടു ദിസം മാത്രമായിരുന്നു ജോളി കട്ടപ്പനയില്‍ ഉണ്ടായിരുന്നത്. കോയമ്ബത്തുരില്‍ ഇവര്‍ യാത്ര നടത്തിയതായും രണ്ടു ദിവസം അവിടെ തങ്ങിയതായും മൊബൈല്‍ സിഗ്നല്‍ വിവരവും പോലീസിന് കിട്ടിയിട്ടുണ്ട്. ഇതെല്ലാം തന്നെ ഇവര്‍ തമ്മിലുള്ള വഴിവിട്ട ബന്ധമാണ് പുറത്താകുന്നത്.

നേരത്തേ നടത്തിയ ചോദ്യം ചെയ്യലില്‍ ജോളിയുമായി അടുത്ത സൗഹൃദം ഉണ്ടായിരുന്നതായി ജോണ്‍സണ്‍ സമ്മതിച്ചിട്ടുണ്ട്. ഇരുവരും യാത്രകള്‍ നടത്തിയ വിവരവും രാത്രിയില്‍ ഒരുമിച്ച് സിനിമ കണ്ടതും ജോണ്‍സണ്‍ പോലീസിനോട് പറഞ്ഞിരുന്നു. എന്നാല്‍ കൊലപാതകത്തില്‍ ഏതെങ്കിലും തരത്തില്‍ തനിക്ക് ബന്ധമില്ലെന്നാണ് ജോണ്‍സണ്‍ പറഞ്ഞത്. ജോളിയുടെ ഫോണ്‍ വിളിയില്‍ രണ്ടാം ഭര്‍ത്താവ് ഷാജുവിനും അമര്‍ഷം ഉണ്ടായിരുന്നു. പുലര്‍ച്ചെ രണ്ടുമണിക്ക് വരെ ജോളി ഫോണ്‍ ചെയ്തിരുന്നതായി ഷാജുവും വെളിപ്പെടുത്തിയിട്ടുണ്ട്. അതെല്ലാം മണി മണിപോലെ പുറത്താകുകയാണ്.

അഴിക്കും തോറും കൂടുതല്‍ കുരുക്കിലേക്കാണ് ജോളി ജോസഫിന്റെ കഥ പോകുന്നത്. ഒരു സ്ത്രീയ്ക്കെങ്ങനെ ഇതിന് കഴിയുന്നു എന്നാണ് ലോകം ചര്‍ച്ച ചെയ്യുന്നത്. അതിനാല്‍ തന്നെ പുറത്ത് വരുന്ന ഓരോ വിവരങ്ങളും വളരെ ആകാംക്ഷയോടെയാണ് ലോകം നോക്കിക്കാണുന്നത്.