ജോളിയുടെ ഉറ്റ സുഹൃത്ത് റാണിയെ തിരഞ്ഞ് പോലീസ്, ഇരുവരും ചേര്‍ന്ന് നടത്തിയിരുന്നത് പെണ്‍വാണിഭം?

കോഴിക്കോട്: കൂടത്തായി സംഭവവുമായി ബന്ധപ്പെട്ട് മുഖ്യപ്രതി ജോളിയുടെ ഫോണില്‍ നിന്നും അടുത്ത സുഹൃത്തിന്റെ ചിത്രങ്ങള്‍ പോലീസിന് ലഭിച്ചു. എന്‍ഐടി പരിസരത്തെ തയ്യല്‍ക്കടയില്‍ ജോലി ചെയ്തിരുന്ന റാണി എന്ന യുവതിയുടെ ചിത്രങ്ങളാണ് പോലീസിന് ലഭിച്ചത്. ഇരുവരും ഉറ്റ സൗഹൃദത്തിലായിരുന്നു എന്നാണ് വിവരം. എന്‍ഐടിക്ക് സമീപമുള്ള ഫ്‌ലാറ്റില്‍ ഇരുവരും നിരന്തരം എത്തിയിരുന്നതായും സൂചനയുണ്ട്. ചില പുരുഷന്മാരും ഇവിടെ സന്ദര്‍ശനം നടത്തിയിരുന്നതായും പെണ്‍വാണിഭവുമായി ഇതിന് ബന്ധമുള്ളതായും പറയപ്പെടുന്നു.

യുവതിയും ജോളിയും പെണ്‍വാണിഭ സംഘത്തിലെ അംഗങ്ങളാണെന്ന് പറയപ്പെടുന്നു. ഇക്കാര്യം മറയ്ക്കാനായിട്ടാണ് ഇരുവരും ഫ്‌ലാറ്റിന് സമീപം തന്നെ ജോലി ചെയ്യുന്നി എന്ന് വരുത്തി തീര്‍ത്തതെന്നാണ് വിവരം. റാണിക്കായി പോലീസ് അന്വേഷണം ശ്ക്തമാക്കി. ഇവര്‍ക്ക് ജോളിയെ കുറിച്ച് കൂടുതല്‍ കാര്യങ്ങള്‍ അറിയാമെന്നാണ് പൊലീസിന് ലഭിക്കുന്ന സൂചന. ഇരുവരും ഒരുമിച്ചുള്ള ചിത്രങ്ങള്‍ പൊലീസിന് ലഭിച്ചിട്ടുണ്ട്.

Loading...

ജോളി പതിവായി പോവാറുണ്ടായിരുന്ന തയ്യല്‍ കടയിലാണ് റാണി ജോലി ചെയ്യുന്നത്. എന്നാല്‍ ഈ കട ഇപ്പോള്‍ പ്രവര്‍ത്തിക്കുന്നില്ലെന്നാണ് പൊലീസ് പറയുന്നത്. റാണിയെ കുറിച്ചുള്ള അന്വേഷണ സംഘത്തിന്റെ ചോദ്യങ്ങള്‍ക്ക് ജോളി വ്യക്തമായ ഉത്തരം നല്‍കാന്‍ തയാറായിട്ടില്ല. കഴിഞ്ഞ തവണ എന്‍.ഐ.ടിയില്‍ നടന്ന രാഗം കലോത്സവത്തിനിടെ റാണിയും ജോളിയും കാമ്പസിനകത്ത് വെച്ചെടുത്ത ചിത്രം പൊലീസിന് ലഭിച്ചിട്ടുണ്ട്. ഈ ചിത്രത്തില്‍ അധ്യാപികയുടെ ടാഗ് അണിഞ്ഞാണ് ജോളിയുള്ളത്.