ജോളി അധ്യാപക പരിശീലനം എന്ന പേരിൽ ചെന്നൈയ്ക്കും കോയമ്പത്തൂർക്കും പോയത് 11 തവണ, കൂടെ രണ്ട് പേരും

ജോളി ചെന്നൈയ്ക്കും കോയമ്പത്തൂർക്കും പോയത് 11 തവണ. അധ്യാപക പരിശീലനം എന്ന പേരിൽ ആണ് യാത്ര. സുഹൃത്തായ അധ്യാപകനും ബന്ധു എം.എസ്.മാത്യുവും ജോളിക്കൊപ്പം കൂടെയുണ്ടായിരുന്നു. സ്ഥലം കാണുക  വസ്ത്രവും സൗന്ദര്യവര്‍ധക ഉല്‍പ്പന്നങ്ങളും വാങ്ങുകയും  എന്ന ലക്ഷ്യത്തോടു കൂടിയാണ് സുഹൃത്തുക്കൾക്കൊപ്പം ചെന്നൈയിലേക്കും കോയമ്പത്തൂർക്കും പോയത് എന്നാണ് ജോളിയുടെ മൊഴി. എന്നാൽ ജോളിയുടെ ഈ മൊഴി പൂർണമായി അന്നേഷണ സംഘം വിശ്വസിച്ചിട്ടില്ല.അതേസമയം ചോദ്യംചെയ്യലില്‍ കൂടുതല്‍ കാര്യങ്ങള്‍ വ്യക്തമാകാനുണ്ടെന്നാണ് ഉദ്യോഗസ്ഥരുടെ നിലപാട്

എന്‍ഐടി അധ്യാപികയുടെ ഭാരിച്ച ഉത്തരവാദിത്തങ്ങളുടെ ഭാഗമായാണ് യാത്രയെന്നായിരുന്നു ജോളി കൊടുംബത്തോട് പറഞ്ഞിരുന്നത്. അധ്യാപക പരിശീലനം ആയതിനാൽ ക്ലാസിന്റെ തിരക്കിലായിരിക്കും അതിനാൽ ഈ ദിവസങ്ങളില്‍ ഫോണില്‍ വിളിക്കുന്നതിന് വരെ ബന്ധുക്കള്‍ക്ക് നിയന്ത്രണമുണ്ടായിരുന്നു.

Loading...

നഗരങ്ങളില്‍ താമസിച്ചതിന് പിന്നില്‍ കൂടുതല്‍ സൗഹൃദങ്ങളോ മറ്റെന്തെങ്കിലും ലക്ഷ്യങ്ങളുണ്ടായിരുന്നോ ചെന്നൈയ്ക്കും കോയമ്പത്തൂർക്കും പോയത് എന്നും അന്നേഷണ സംഘം പരിശോധിക്കുന്നുണ്ട്. ജോളിക്കൊപ്പം കോയമ്പത്തൂരിലെ യാത്ര എം.എസ്.മാത്യുവും സമ്മതിച്ചു. ഇതിനുപുറമെയാണ് സുഹൃത്തായ ബിഎസ്എന്‍എല്‍ ജീവനക്കാരനും കുടുംബാംഗങ്ങള്‍ക്കുമൊപ്പം ഊട്ടിയിലും, കൊടൈക്കനാലിലുമുള്‍പ്പെടെ ജോളി എത്തിയിരുന്നത്.

ജോളിയെ വെറുതെ കസ്റ്റഡിയിൽ വാങ്ങുകയല്ല ലക്ഷ്യം. ജോളിയെ അടുത്തറിയുക. എങ്ങനെ ജോളിയെന്ന വ്യക്തിയിൽ വ്യക്തിയിൽ കൊടും ക്രിമിനൽ ജനിച്ചെന്ന് കണ്ടെത്തുക. കേരള പൊലീസിനുള്ള പാഠപുസ്തകമാണ് കൂടത്തായി കൊലപാതക പരമ്പര.