സയനൈഡ് കൊണ്ടുനടന്നത് ബാഗിൽ, വിരൽ കൊണ്ടെടുക്കും സാറേ, കഴുകിക്കളയും, ഒരു പ്രശ്നവുമില്ല… ജോളിയുടെ പുതിയ മൊഴികൾ

ആറ് കൊലപാതകങ്ങളും നടത്താനുള്ള സയനൈഡ് ജോളി ബാഗിൽ കൊണ്ടു നടക്കുകയായിരുന്നെന്ന് കോഴിക്കോട് റൂറൽ എസ്‍പി കെ ജി സൈമൺ.സയനൈഡ് ഉപയോഗിക്കണ്ടതെങ്ങനെയെന്ന് ജോളി വിശദമായി പഠിച്ചു. കൈ കൊണ്ട് നുള്ളിയെടുക്കേണ്ടതെങ്ങനെ എന്നും പഠിച്ചു. ‘ഒരു കുഴപ്പവുമില്ല സാറേ, ഞാൻ അത് നുള്ളിക്കളഞ്ഞതാണെന്ന് ജോളി പറഞ്ഞു’വെന്ന് കെ ജി സൈമൺ പറയുന്നു.

ഇപ്പോൾ പിടിക്കപ്പെട്ടത് നന്നായി എന്ന് പറയാനുള്ള കാരണം, ഓരോ കൊലപാതകങ്ങൾക്കുമിടയിലുള്ള കാലം കുറഞ്ഞു വരികയായിരുന്നു. ആദ്യത്തേത് 2002-ലായിരുന്നെങ്കിൽ, രണ്ടാമത്തേത് 2008-ൽ.ആറ്, രണ്ട്, ഒന്നര, ഒന്ന് എന്നിങ്ങനെ കൊലപാതകങ്ങൾക്കിടയിലുള്ള കാലപരിധി കുറഞ്ഞു കുറഞ്ഞു വന്നു.

Loading...

വാർത്താ മാധ്യമങ്ങളിൽ നിന്നാണ് സൈനേഡ് എന്ന ആശയം അവർക്ക് കിട്ടുന്നത്. ഞാൻ ചോദിച്ചപ്പോ അവർ പറഞ്ഞത് സാറേ ഞാൻ പേപ്പർ കാണുന്നുണ്ടെന്നാ.പത്രവാർത്തകളിൽ നിന്നാണ് ഇത് കിട്ടുന്നത്. ഇത് ചെയ്യണം എന്ന താത്പര്യമുള്ളവർ ഇതേക്കുറിച്ച് വിശദമായി പഠിക്കും.