ആ രണ്ടു കാര്യങ്ങള്‍ ജോളി ചെയ്യാതിരുന്നെങ്കില്‍ ഇങ്ങനെ ഒരു കേസ് ഒരിക്കലും ഉണ്ടാകില്ലായിരുന്നു

ജോളി ഓരോന്ന് ചെയ്യുമ്പോഴും ഇതൊന്നുമറിയാതെ പൊന്നാമറ്റം വീട്ടില്‍ രണ്ടുപേരുണ്ടായിരുന്നു. റോയിയുടെയും ജോളിയുടെയും രണ്ട ആണ്‍മക്കള്‍… ജോളിയെ പോലീസ് അപ്രതീക്ഷിതമായി കസ്റ്റഡിയില്‍ എടുക്കുന്നതുവരെ അച്ഛന്‍ മരിച്ച കുട്ടികള്‍ക്ക് ‘അമ്മ സാന്ത്വനമായിരുന്നു.. പക്ഷെ അച്ഛന്‍ മരിച്ചതിനു പിന്നാലെ ജോളി രണ്ടാം വിവാഹം ചെയ്തത് അവര്‍ക്കേറ്റ ആദ്യത്തെ അടിയായിരുന്നു

അമ്മയുടെ അറസ്റ്റിന് പിന്നാലെ പോലീസ് വീട് സീല്‍ ചെയ്തപ്പോള്‍ അച്ഛന്റെ സഹോദരിയുടെ കൈപിടിച്ച് ആ മക്കളും പൊന്നാമറ്റം വിട്ടിറങ്ങി. ഇനി തങ്ങളെ സംരക്ഷിക്കാന്‍ അമ്മയെത്തില്ലെന്ന് ആ രണ്ട് കുഞ്ഞുങ്ങള്‍ക്കും അറിയാം. എന്നാല്‍ ഇരുവരേയും സ്വന്തം മക്കളെ പോലെ സംരക്ഷിച്ച് വളര്‍ത്തുമെന്ന് പറയുകയാണ് കൊല്ലപ്പെട്ട റോയിയുടെ സഹോദരങ്ങളായ റെഞ്ജിയും റോജോയും.

Loading...

പൊന്നാമറ്റം തറവാടിന്റെ ഉടമസ്ഥാവകാശം കൈകളിലേക്ക് എത്താന്‍ മണിക്കൂറുകള്‍ മാത്രം ബാക്കി നില്‍ക്കുമ്‌ബോഴായിരുന്നു ജോളിയുടെ അറസ്റ്റ് .. സ്വന്തം അച്ഛനെ ഉള്‍പ്പടെ കൊന്നൊടുക്കിയത് പോന്നാമറ്റം തറവാട്ടിലെ സ്വത്തു കൈക്കലാക്കാനും രണ്ടാം വിവാഹം ചെയ്യാനും ആയിരുന്നു എന്നത് ആ മക്കള്‍ക്കോ സഹോദരങ്ങള്‍ക്കോ പൊറുക്കാനാകുന്നില്ല

ഷിംലയിലാണ് മൂത്ത കുട്ടിയായ റോമോ പഠിക്കുന്നത്. നവംബര്‍ ആദ്യ ആഴ്ചയോടെ അവന്റെ കോളേജ് ക്ലാസ് തുടങ്ങും. അവന്‍ ഷിംലയിലേക്ക് തന്നെ മടങ്ങി പോകും, കേസും കാര്യങ്ങളുമായി നടന്നു മക്കളുടെ പഠനം ഉഴപ്പാന്‍ റെഞ്ജിയും റോജോയും തയ്യാറല്ല..

ഇളയ കുട്ടിയായ റൊണാള്‍ഡ് താമരശ്ശേരിയില്‍ സിബിഎസ്ഇ സ്‌കൂളില്‍ പത്താം ക്ലാസ് വിദ്യാര്‍ത്ഥിയാണ്. അവനെ ഹോസ്റ്റലില്‍ നിര്‍ത്തി പഠിപ്പിക്കണോ അതോ ഹോം ട്യൂഷന്‍ നല്‍കണോയെന്നുള്ള കാര്യങ്ങള്‍ ആലോചിച്ച് വരികയാണെന്നും ഇരുവരും വ്യക്തമാക്കി

രണ്ട് കാര്യങ്ങള്‍ കൊണ്ടാണ് ഞങ്ങള്‍ കേസില്‍ ഉറച്ച് നില്‍ക്കാന്‍ കാരണം. വ്യാജ ഔസ്യത്ത് നിര്‍മ്മിച്ച് ജോളി സ്വത്ത് തട്ടാന്‍ ശ്രമിച്ചു. തട്ടിപ്പാണെന്ന് തെളിഞ്ഞിട്ടും അവര്‍ ഔസ്യത്ത് വ്യാജമല്ലെന്ന നിലപാടില്‍ ഉറച്ച് നില്‍ക്കുകയായിരുന്നു. മറ്റൊന്ന് രണ്ടാം ഭര്‍ത്താവ് ഷാജുവിനെ വിവാഹം കഴിച്ചതും.

പരാതി നല്‍കിയത് പിന്‍വലിക്കാന്‍ ബന്ധുക്കള്‍ ആവശ്യപ്പെട്ടു. കല്ലറ വീണ്ടും തുറക്കുന്നതിനെ ബന്ധുക്കള്‍ എതിര്‍ത്തു.ഇതിനെതിരെ ബന്ധുക്കള്‍ ചേര്‍ന്നൊരു കമ്മിറ്റി പോലും രൂപീകരിച്ചു. എന്നാല്‍ ഞങ്ങള്‍ തിരുമാനത്തില്‍ ഉറച്ച് നില്‍ക്കുകയായിരുന്നു, ഇരുവരും പറഞ്ഞു

ഇത് രണ്ടും ജോളി ചെയ്തില്ലായിരുന്നെങ്കില്‍ റോയിയുടെ സഹോദരങ്ങളോ മക്കളോ ഈ കേസിന് നില്‍ക്കില്ലായിരുന്നു.. അങ്ങനെയെങ്കില്‍ ഒരു പക്ഷേ രഹസ്യങ്ങള്‍ ഇപ്പോഴും ചുഴുളഴിയാതെ കിടക്കുമായിരുന്നു. കൂടത്തായിയിലെ മനോരോഗിയായ കുറ്റവാളി വീണ്ടും പലരുടെയും ജീവനെടുത്ത് നിശബ്ദമായി പൊട്ടിച്ചിരിക്കുമായിരുന്നു ….