ജോളിയുടെ കാമുകന്മാരും കുടുങ്ങും

ജോളിയുടെ ലൈംഗിക താല്പര്യങ്ങള്‍ സംബന്ധിച്ച് പോലീസ് അന്വേഷണം ആരംഭിച്ചു. മാത്രമല്ല, ജോളി നടത്തിയ പിന്നില്‍ ഇവര്‍ക്ക് സഹായങ്ങള്‍ ഒരുക്കിയ സുഹൃത്തുക്കളെയും മറ്റും ജോളി ഒപ്പം നിര്‍ത്തിയിരുന്നത് എന്ത് ബന്ധങ്ങളുടെ പേരിലായിരുന്നെന്ന് പോലീസ് അന്വേഷിക്കുന്നുണ്ട്. ഭര്‍ത്താവിന്റെ കുടുംബത്തിന്റെ സ്വത്ത് സ്വന്തം പേരിലാക്കുന്നതില്‍ പോലും പതിവില്‍ കവിഞ്ഞ സഹായങ്ങളാണ് പ്രാദേശിക നേതാക്കളില്‍ നിന്നും സുഹൃത്തുക്കളില്‍ നിന്നും ജോളിക്ക് ലഭിച്ചത്.

മാത്രമല്ല, വര്‍ഷങ്ങളായി എന്‍ ഐ ടിയില്‍ ജോലിക്കെന്നു പറഞ്ഞ് പുറത്തുപോയിരുന്ന ജോളി പകല്‍ സമയം എന്താണ് ചെയ്തിരുന്നത്, എന്‍ ഐ ടിയില്‍ നിന്നും ലഭിക്കുന്നുവെന്നു ധരിപ്പിച്ചിരുന്ന അമ്പതിനായിരത്തോളം രൂപയുടെ ശമ്പളത്തിന് തുല്യമായ തുക സംഘടിപ്പിച്ചിരുന്നത് എന്ത് മാര്‍ഗ്ഗത്തിലായിരുന്നു എന്നീ കാര്യങ്ങളിലൊക്കെ വ്യക്തത വരാനുണ്ട്.

Loading...

തന്റെ സൈ്വര്യ വിഹാരത്തിന് തടസമായി നിന്നപ്പോഴാണോ മാതാപിതാക്കളെയും അമ്മാവനെയും ഭര്‍ത്താവിനെ തന്നെയും വകവരുത്തിയത് എന്നീ കാര്യങ്ങളും അന്വേഷിക്കുന്നുണ്ട്.

റോയി തോമസ് ജോളിയുടെ കാര്യങ്ങളില്‍ ഇടപെടുകയും നിയന്ത്രിക്കുകയും ചെയ്ത സ്വഭാവക്കാരനായിരുന്നു എന്ന സംശയമാണ് ബന്ധുക്കളും മറ്റും നല്‍കുന്നത്. അതിനാലാണ് റോയി തോമസിനെ ഒഴിവാക്കി ഒന്നിലും ഇടപെടാത്ത ഷാജു സഖറിയാസിനെ ഭ്ര്ത്താവാക്കിയത് എന്ന് കരുതുന്നു. ഷാജുവിന് ഭര്‍ത്താവിന്റെ സ്ഥാനത്തൊരാള്‍ എന്ന മറയ്ക്കപ്പുറം മറ്റൊരു റോളും ജോളിയുടെ കാര്യത്തില്‍ ഉണ്ടായിരുന്നില്ലെന്ന് പോലീസിന് സംശയമുണ്ട്.

പല കാര്യങ്ങളിലും ജോളിയെ സംശയിച്ചിരുന്നെങ്കിലും കുടുംബത്ത് പ്രശ്‌നങ്ങള്‍ ഉണ്ടാകരുതെന്ന് കരുതിയും ജോളിയെ ഭയപ്പെട്ടിരുന്നതിനാലും താന്‍ അത്തരം കാര്യങ്ങളിലൊന്നും ഇടപെട്ടിരുന്നില്ലെന്ന് ഷാജു മൊഴി നല്‍കിയിട്ടുമുണ്ട്.

ഷാജുവും മക്കളും ഇല്ലാതിരുന്ന നേരത്ത് വീട്ടില്‍ പലരും വന്നുപോകുന്ന പതിവുണ്ടായിരുന്നെന്നും ജോളി പുറത്ത് മറ്റ് പലരുമായും സൈ്വര്യവിഹാരം നടത്താറുണ്ടായിരുന്നെന്നും പോലീസിന് വിവരങ്ങള്‍ ലഭിച്ചിരുന്നു. മാത്രമല്ല, ഭാര്യ പിതാവ് ടോം തോമസിന്റെ മരണം മുതല്‍ അരുതാത്തതും കേസിനെ വഴിതിരിച്ചുവിടുന്നതുമായ പല ഇടപാടുകളും ജോളിയില്‍ പോലീസ് സംശയിക്കുന്നുണ്ട്.

ഇത്തരം ഇടപാടുകളുടെ ആഴവും പരപ്പും വ്യക്തമാക്കുന്നതിനുള്ള ശ്രമങ്ങളാണ് പോലീസ് തിരക്കുന്നത്. ജോളിയുടെ താല്പര്യങ്ങള്‍ എന്തൊക്കെയായിരുന്നുവെന്നത് സംബന്ധിച്ച് ഷാജുവില്‍ നിന്നും പോലീസ് വിവരങ്ങള്‍ ശേഖരിച്ചിട്ടുണ്ട്. അറസ്റ്റിലായ പ്രതികളില്‍ ചിലരും സംശയിക്കപ്പെടുന്നവരില്‍ ചിലരുമായും ഇവര്‍ക്ക് വഴിവിട്ട ബന്ധങ്ങള്‍ ഉണ്ടായിരുന്നുവെന്ന സംശയങ്ങളുമുണ്ട്. ഈ സാഹചര്യത്തിലാണ് ജോളിയുടെ മറ്റ് താല്പര്യങ്ങള്‍ സംബന്ധിച്ച് അന്വേഷണം നടക്കുന്നത്.