ജോളിക്ക് മാത്യു മഞ്ചാടിയിലുമായി പല ഇടപാടുകള്‍

കൂടത്തായി സംഭവവുമായി ബന്ധപ്പെട്ട് ഓരോ ദിവസവും ഞെട്ടിക്കുന്ന വിവരങ്ങളാണ് പുറത്തെത്തുന്നത്. കൂടത്തായി കേസിലെ മുഖ്യപ്രതി ജോളിക്ക് മാത്യു മഞ്ചാടിയിലുമായി സാമ്പത്തിക ഇടപാടുണ്ടായിരുന്നതായി പോലീസിന്റെ കണ്ടെത്തല്‍.

ജോളിയുടെ ആദ്യഭര്‍ത്താവ് റോയി തോമസിന്റെ അമ്മാവനായിരുന്നു മാത്യു. മദ്യത്തില്‍ സയനൈഡ് കലര്‍ത്തി മാത്യുവിനെ ഇല്ലാതാക്കുകയായിരുന്നെന്ന് ജോളി അന്വേഷണസംഘത്തിന് മൊഴി നല്‍കിയിരുന്നു.

Loading...

ജോളിയുടെ ആദ്യ ഭര്‍തൃപിതാവ് ടോം തോമസ് സ്ഥലംവിറ്റ പതിനാറു ലക്ഷം രൂപ ജോളിയുടെ അക്കൗണ്ടില്‍ ഇട്ടിരുന്നു. റോയിയുടെയും ജോളിയുടെയും ആവശ്യങ്ങള്‍ക്ക് വേണ്ടിയായിരുന്നു ഇത്. ഈ പണം ജോളിയും മാത്യുവും ചേര്‍ന്ന് പലിശയ്ക്ക് കൊടുത്തിരുന്നു. ഈ സാമ്പത്തിക ഇടപാടില്‍ ഇവര്‍ റോയി തോമസിനെ ഉള്‍പ്പെടുത്തിയിരുന്നില്ല. ഇതേത്തുടര്‍ന്ന് റോയ് സ്വന്തമായി റിയല്‍ എസ്റ്റേറ്റ് ബിസിനസിലേക്ക് കടന്നുവെന്നും പോലീസ് അന്വേഷണത്തില്‍ കണ്ടെത്തി.