അന്വേഷണ സംഘത്തിന്റെ മുന്നിൽ വീണ്ടും ഞെട്ടിക്കുന്ന വെളിപ്പെടുത്തൽ

ജോളി ജോസഫ് അന്വേഷണ സംഘത്തിന്റെ മുന്നിൽ വീണ്ടും ഞെട്ടിക്കുന്ന വെളിപ്പെടുത്തൽ നടത്തി. ആദ്യ ഭർത്താവ് റോയ് തോമസിന്റെ മരണവുമായി ബന്ധപ്പെട്ടാണ് അന്വേഷണ സംഘം ജോളിയെ പിടിക്കുന്നത് തുടർന്ന് ആയിരുന്നു പരമ്പര വെളിയിൽ വരുന്നത്. ചോദ്യം ചെയ്യലിൽ ആയിരുന്നു നിർണായകമായ വിവരം ജോളി നൽകിയിരിക്കുന്നത്. സി​ലി ക്കേ​സ് അ​ന്വേ​ഷി​ക്കു​ന്ന പോ​ലീ​സ് സംഘ​ത്തി​നു മു​മ്പാ​കെ​യാ​ണ് ക​ഴി​ഞ്ഞ ദി​വ​സം ജോളി കു​റ്റ​സ​മ്മ​തം ന​ട​ത്തി​യ​ത്. വർഷങ്ങൾ​ക്ക് മുൻ​പു​ത​ന്നെ ത​നി​ക്ക് സക്കറിയാസു​മാ​യി ബന്ധമു​ണ്ടാ​യി​രു​ന്നെ​ന്നും ഷാജു​വു​മാ​യു​ള്ള രണ്ടാം വി​വാ​ഹ​ത്തി​നു ശേ​ഷ​വും ബ​ന്ധം തുടർന്നതാ​യാ​ണ് ജോ​ളി​യു​ടെ മൊ​ഴി. സക്കറിയാസു​മൊ​ത്ത് പ​ല​യി​ട​ങ്ങ​ളി​ൽ യാ​ത്ര ചെയ്ത​തി​ന്‍റെ വി​ശ​ദാം​ശ​ങ്ങ​ളും ജോ​ളി ഏറ്റുപറഞ്ഞു. ഇ​തി​ന്‍റെ അടിസ്ഥാ​ന​ത്തി​ൽ സക്കറി​യാ​സി​നെ അ​ന്വേ​ഷ​ണ സം​ഘം വീ​ണ്ടും വി​ശ​ദ​മാ​യി ചോ​ദ്യം ചെ​യ്യും.

ജോ​ളി പൊ​ന്നാ​മ​റ്റം കു​ടും​ബ​ത്തെ ഉ​പ​യോ​ഗി​ച്ച്‌ പ്ര​തി​രോ​ധി​ക്കാ​ന്‍ ശ്ര​മി​ച്ചെ​ന്ന് പോ​ലീ​സ്. ജോ​ളി​യു​ടെ സ​യ​നൈ​ഡ് പ്ര​യോ​ഗ​ത്തി​ല്‍ കൊ​ല്ല​പ്പെ​ട്ട ആ​ദ്യ ഭ​ര്‍​ത്താ​വ് റോ​യ് തോ​മ​സി​ന്‍റെ ഉ​റ്റ ബ​ന്ധു​ക്ക​ളെ തെ​റ്റി​ദ്ധ​രി​പ്പി​ച്ച്‌ പോ​ലീ​സി​നെ​തി​രേ തി​രി​ച്ചു​വി​ടാ​ന്‍ വ​രെ ശ്ര​മം ഉ​ണ്ടാ​യ​താ​യി അ​ന്വേ​ഷ​ണ​സം​ഘം ക​ണ്ടെ​ത്തി. പൊ​ന്നാ​മ​റ്റം കു​ടും​ബ​ത്തി​ലെ റി​ട്ട.​പ​ബ്ലി​ക് പ്രോ​സി​ക്യൂ​ട്ട​റ​ട​ങ്ങു​ന്ന റോ​യി​യു​ടെ ക​സി​ന്‍ സ​ഹോ​ദ​ര​ര്‍ ചേ​ര്‍​ന്ന് ഇ​തി​നാ​യി അ​സോ​സി​യേ​ഷ​ന്‍ വ​രെ രൂ​പീ​ക​രി​ച്ചി​രു​ന്നു. വി​ദേ​ശ​ത്ത് ജോ​ലി ചെ​യ്യു​ന്ന റോ​യി​യു​ടെ ക​സി​ന്‍ സ​ഹോ​ദ​ര​ന്‍ ഉ​ള്‍​പ്പെ​ടെ​യു​ള്ള​വ​ര്‍ ചേ​ര്‍​ന്ന് അ​സോ​സി​യേ​ഷ​ന്‍ രൂ​പീ​ക​രി​ക്കു​ക​യും ജോ​ളി​യു​ടെ നി​ര​പ​രാ​ധി​ത്യം പു​റ​ത്തു കൊ​ണ്ടു​വ​രു​ന്ന​തി​നാ​യി ചാ​ന​ലു​ക​ളെ സ​മീ​പി​ക്കു​ക​യും ചെ​യ്തി​രു​ന്നു. താ​ന്‍ തീ​ര്‍​ത്തും നി​ര​പ​രാ​ധി​യാ​ണെ​ന്നും പോ​ലീ​സ് ത​ന്നെ വേ​ട്ട​യാ​ടി​യാ​ല്‍ അ​ത് മൊ​ത്തം പൊ​ന്നാ​മ​റ്റം കു​ടും​ബ​ത്തി​ന് ചീ​ത്ത​പേ​രാ​കു​മെ​ന്നും കു​ടും​ബ​ത്തി​ലെ ആ​രേ​യും വി​വാ​ഹം ചെ​യ്ത​യ​യ്ക്കാ​ന്‍ ക​ഴി​യി​ല്ലെ​ന്നു​മാ​ണ്‌ ജോ​ളി ബ​ന്ധു​ക്ക​ളോ​ട് പ​റ​ഞ്ഞ​ത്. എ​ന്നാ​ല്‍ ജോ​ളി​യി​ല്‍ അ​ടു​ത്തി​ടെ സം​ശ​യം ഉ​ദി​ച്ച ഒ​രു ക​സി​ന്‍ സ​ഹോ​ദ​ര​ന്‍ ഇ​ട​പെ​ട്ട് മ​റ്റു​ള്ള​വ​രെ പി​ന്തി​രി​പ്പി​ക്കു​ക​യാ​യി​രു​ന്നു. ജോ​ളി വ്യാ​ജ ഒ​സ്യ​ത്തു​ണ്ടാ​ക്കി ത​ട്ടി​യെ​ടു​ത്ത കു​ടും​ബ സ്വ​ത്ത് സം​ബ​ന്ധി​ച്ച കേ​സ് ഒ​ത്തു​തീ​ര്‍​ന്ന​പ്പോ​ള്‍ റോ​യി​യു​ടെ മ​ര​ണ​ത്തി​ല്‍ സം​ശ​യം പ്ര​ക​ടി​പ്പി​ച്ച്‌ സ​ഹോ​ദ​ര​ന്‍ റോ​ജോ ന​ല്‍​കി​യ ക്രി​മി​ന​ല്‍ കേ​സ് പി​ന്‍​വ​ലി​പ്പി​ക്കാ​ന്‍ ജോ​ളി സ​മ്മ​ര്‍​ദം ചെ​ലു​ത്തി​യ​താ​ണ് ക​സി​ന്‍ സ​ഹോ​ദ​ര​നി​ല്‍ സം​ശ​യം ജ​നി​പ്പി​ച്ച​ത്.

Loading...

കു​ടും​ബ​ക​ല്ല​റ പൊ​ളി​ക്കു​ന്ന​ത് ത​ട​യാ​ന്‍ പൊ​ന്നാ​മ​റ്റം കു​ടും​ബം ഒ​ന്നി​ച്ച്‌ നി​ന്ന് പോ​രാ​ട​ണ​മെ​ന്നും ജോ​ളി ആ​വ​ശ്യ​പ്പെ​ട്ടി​രു​ന്നു. ഇ​തി​നി​ടെ ജോ​ളി പ്ര​ക​ടി​പ്പി​ച്ച ആ​ശ​ങ്ക​യാ​ണ് ക​സി​ന്‍ സ​ഹോ​ദ​ര​നി​ല്‍ സം​ശ​യം ജ​നി​പ്പി​ച്ച​ത്. വ​ര്‍​ഷ​ങ്ങ​ള്‍ പ​ഴ​ക്ക​മു​ള്ള മൃ​ത​ദേ​ഹ അ​വ​ശി​ഷ്ട​ത്തി​ല്‍ ഡി​എ​ന്‍​എ പ​രി​ശോ​ധ​ന ഫ​ലം കാ​ണു​മോ എ​ന്നാ​യി​രു​ന്നു ജോ​ളി​യു​ടെ സം​ശ​യം. ഇ​തി​നാ​യി ജോ​ളി ഡോ​ക്ട​ര്‍​മാ​രെ​യ​ട​ക്കം ബ​ന്ധ​പ്പെ​ട്ടു.

ഇ​തോ​ടെ​യാ​ണ് ക​സി​ന്‍ സ​ഹോ​ദ​ര​ന് ജോ​ളി​യി​ല്‍ ആ​ദ്യ​മാ​യി സം​ശ​യം തോ​ന്നി​യ​ത്. അ​റ​സ്റ്റി​ന് തൊ​ട്ടു ത​ലേ​ന്ന് ജോ​ളി മൂ​ത്ത മ​ക​ന്‍ റെ​മോ​യോ​ടും ഒ​രു ബ​ന്ധു​വി​നോ​ടും കു​റ്റ​സ​മ്മ​തം ന​ട​ത്തി​യി​രു​ന്നു. പ​റ്റി​പ്പോ​യെ​ന്നും കൊ​ല​പ്പെ​ടു​ത്ത​ണ​മെ​ന്ന് ഉ​ള്ളി​ല്‍ നി​ന്ന് തോ​ന്ന​ലു​ണ്ടാ​യ​തി​നാ​ലാ​ണ് കൊ​ല ന​ട​ത്തി​യ​തെ​ന്നു​മാ​യി​രു​ന്നു കു​റ്റ​സ​മ്മ​തം. ഇ​ത് മ​ക​ന്‍ റെ​മോ കോ​ട​തി​യി​ല്‍ ന​ല്‍​കി​യ ര​ഹ​സ്യ​മൊ​ഴി​യി​ലു​ണ്ട്.