മൂന്നാം വിവാഹത്തിന് ജോളി പദ്ധതിയിട്ടിരുന്നു

കൂടത്തായി സംഭവവുമായി ബന്ധപ്പെട്ട് ഞെട്ടിക്കുന്ന വിവരങ്ങളാണ് ഓരോ ദിവസവും പുറത്തെത്തുന്നത്. രണ്ടാം ഭര്‍ത്താവ് ഷാജുവിനെയും ഇല്ലാതാക്കി മൂന്നാമത് മറ്റൊരു വിവാഹം കഴിക്കാന്‍ പദ്ധതിയിട്ടിരുന്നെന്ന് മുഖ്യ പ്രതി ജോളി പോലീസിന് മൊഴി നല്‍കി. ബിഎസ്എന്‍എല്‍ ജീവനക്കാരനായ ജോണ്‍സണെ സ്വന്തമാക്കാനായിരുന്നു ജോളിയുടെ പദ്ധതി. അതിനാല്‍ ജോണ്‍സന്റെ ഭാര്യയെയും ഇല്ലാതാക്കാന്‍ ജോളിക്ക് പദ്ധതിയുണ്ടായിരുന്നെന്ന് പോലീസ് പറയുന്നു.

രണ്ടാം ഭര്‍ത്താവായ ഷാജു ഇല്ലാതാകുന്നതിലൂടെ സര്‍ക്കാര്‍ സര്‍വീസില്‍ ആശ്രിത നിയമനവും ജോളി ലക്ഷ്യം വച്ചിരുന്നു. ആദ്യ ഭര്‍ത്താവ് റോയി തോമസ് മരിച്ച് രണ്ടാം ദിവസം ഒരു പുരുഷ സുഹൃത്തിനോപ്പം ജോളി കോയമ്പത്തൂരിലെത്തിയതായി പൊലീസ് കണ്ടെത്തിയിരുന്നു. ഇത് ജോണ്‍സണ്‍ ആണോയെന്ന് പൊലീസ് സംശയിക്കുന്നുണ്ട്. ജോളിയുമായി സൗഹൃദം ഉണ്ടെന്ന് ജോണ്‍സണ്‍ കഴിഞ്ഞദിവസം പൊലീസിന് മൊഴി നല്‍കിയിരുന്നു. മാത്രമല്ല പലതവണ ജോളി ജോണ്‍സണും കുടുംബവുമൊത്ത് സിനിമയ്ക്കും വിനോദ സഞ്ചാര കേന്ദ്രങ്ങളിലും പോയിട്ടുണ്ട്.

Loading...

എന്നാല്‍ ജോളിയുടെ പെരുമാറ്റത്തിലെ അസ്വഭാവികത ശ്രദ്ധിച്ച ജോണ്‍സന്റെ ഭാര്യ ഇക്കാര്യം ഭര്‍ത്താവിനോട് പറയുകയും ജോളിയുമായുള്ള കൂട്ട് അവസാനിപ്പിക്കുകയും ചെയ്തിരുന്നു. ആദ്യ ഭര്‍ത്താവ് റോയിയെ കൊലപ്പെടുത്തിയശേഷം ജോളി ആദ്യം വിളിച്ചത് ഇപ്പോള്‍ കസ്റ്റഡിയിലുള്ള മാത്യുവിനെയാണെന്ന് പൊലീസ് പറഞ്ഞു.