ജോളിയുടെ സയനൈഡ് ഉപയോഗം ഏറെ ശ്രദ്ധിച്ച്, സംഭവം ഇങ്ങനെ

Loading...

വിരലില്‍ മുറിവില്ലെന്ന് ഉറപ്പാക്കി നഖം കൊണ്ട് നുള്ളിയെടുത്താണ് സയനൈഡ് ഭക്ഷണത്തില്‍ കലര്‍ത്തുക’- പിന്നെ തന്റെ ഇര ഇല്ലാതാകുന്നത് സന്തോഷപൂര്‍വം കണ്ടുനില്‍ക്കും.. കൂടത്തായി സംഭവത്തെ കുറിച്ച് ജോളിയുടെ വിവരണം കേട്ട് പൊലീസ് പോലും ഭയന്നു. ആദ്യ ഭര്‍ത്താവ് റോയിയുടെ അമ്മാവന്‍ മാത്യു മഞ്ചാടിയിലിന് മദ്യത്തില്‍ കലര്‍ത്തിയാണ് സയനൈഡ് നല്‍കിയത്. അദ്ദേഹത്തോടൊപ്പം താന്‍ ഇടയ്ക്ക് മദ്യപിക്കാറുണ്ടായിരുന്നെന്നും ജോളി തെളിവെടുപ്പിനിടെ സമ്മതിച്ചു.

ഇപ്പോഴത്തെ ഭര്‍ത്താവ് ഷാജു ആദ്യഭാര്യ സിലിയെ ഇല്ലാതാക്കാനുള്ള ശ്രമത്തില്‍ രണ്ടുതവണ സഹായിച്ചെന്നും ജോളി പറയുന്നു. മരുന്നിലാണ് സയനൈഡ് ചേര്‍ത്ത് നല്‍കിയത്. പിന്നീട് താമരശ്ശേരിയിലെ ഡെന്റല്‍ ക്ലിനിക്കില്‍ വച്ച് മരുന്നില്‍ ചേര്‍ത്ത് സയനൈഡ് നല്‍കിയപ്പോഴാണ് സിലി മരിച്ചത്. മരണദിവസം ഷാജുവിന്റെ സഹോദരിയാണു ആല്‍ഫൈനിനു ഭക്ഷണം നല്‍കിയതെന്നു പറഞ്ഞ ജോളി, ആല്‍ഫൈനിനു ജോളി ഇറച്ചിക്കറിയില്‍ ബ്രഡ് മുക്കി കൊടുക്കുന്നതു കണ്ടെന്ന സാക്ഷിമൊഴി പൊലീസ് ചൂണ്ടിക്കാട്ടിയതോടെ കുറ്റം സമ്മതിച്ചു.

Loading...