കട്ടപ്പനയിലെ സമ്പന്നമായ വീട്, ചുറ്റും ഏലത്തോട്ടം, പണം ആവശ്യത്തിന് കണ്ട് വളര്‍ന്ന ജോളിയുടെ ബാല്യം

കൂടത്തായി സംഭവത്തില്‍ ജോളിയെ കുറിച്ച് ഓരോ ദിവസവും പുറത്തെത്തുന്ന വിവരങ്ങള്‍ ഏറെ ഞെട്ടിക്കുന്നതാണ്. ഇപ്പോള്‍ പോലീസും ജോളിയുടെ ഭൂതകാലം തിരക്കുകയാണ്. കൂടത്തായിയില്‍ എത്തുന്നതിന് മുമ്പ് തന്നെ ജോളിക്ക് ഇത്തരം പ്രവണതകള്‍ ഉണ്ടോ എന്നാണ് അന്വേഷണം.

സമ്പന്ന കുടുംബത്തിലാണ് ജോളിയുടെ ജനനം. മൂന്ന് ആണുങ്ങളും മൂന്ന് പെണ്ണുങ്ങളുമാണ് കുടുംബത്തിലുള്ളത്. വീടിന് ചുറ്റും ഏല കൃഷിയാണ്. വലിയ തോട്ടത്തിന് നടുവിലാണ് വാഴക്കരയിലെ ജോളിയുടെ തറവാട്. സഹോദരങ്ങള്‍ വലിയ വീടുകള്‍ വച്ച് സമീപത്ത് തന്നെ താമസിക്കുന്നു. പണം കണ്ടുമടുത്ത ജോളി എന്തിനാണ് ഇതൊക്കെ നടത്തിയത് എന്ന് ഇപ്പോഴും പലര്‍ക്കും മനസിലാകുന്നില്ല.

Loading...

കോളജ് കാലത്തെ ഹോസ്റ്റല്‍ ജീവിതത്തെ കുറിച്ച് അടുത്ത ബന്ധുക്കള്‍ തുറന്നു പറയുന്നുണ്ട്. നാട്ടിലെ ആര്‍ക്കും ജോളിയെ പറ്റി മോശം ഒന്നും പറയാനില്ല. ആവശ്യത്തിലധികം പണം കണ്ട് വളര്‍ന്ന ജോളി എന്തിന് ഇതൊക്കെ ചെയ്‌തെന്ന് ആര്‍ക്കും അറിയില്ല.