റോയി തോമസിന് നല്‍കിയ ഏലസ് പാഴായെങ്കിലും ജോത്സ്യന്‍ കൃഷ്ണകുമാര്‍ ഇപ്പോള്‍ താരമാണ്.

ജോത്സ്യന്‍ കൃഷ്മകുമാര്‍ ഇപ്പോള്‍ താരമാണ്. ജോളിയുമായി ബന്ധപ്പെട്ട വാര്‍ത്തയിലൂടെയാണ് കൃ്ഷ്ണകുമാര്‍ താരമായത്. ആയുരാരോഗ്യ സൌഖ്യത്തിനും ഐശ്വര്യത്തിനും ദീര്‍ഘായുസിനും വേണ്ടി കൃഷ്ണകുമാര്‍ പൂജിച്ചു നല്‍കിയ ഏലസ് ആണ് ഭാര്യ നല്‍കിയ ഭക്ഷണം കഴിച്ച് ഇഹലോകവാസം വെടിഞ്ഞ കൂടത്തായി പൊന്നാമറ്റത്തെ റോയി തോമസിന്റെ മൃതദേഹത്തിലും ഉണ്ടായിരുന്നത്. എന്തുകൊണ്ടോ കൃഷ്ണകുമാര്‍ നല്‍കിയ ഏലസ് റോയിക്ക് മാത്രം അത്ര ഫലവത്തായി കണ്ടില്ല. ധാരാളം ആളുകള്‍ ദിവസവും വന്നുപോകുന്നത് കൊണ്ട് റോയി തോമസിനെ ഓര്‍മ്മയില്ലെന്നാണ് കൃഷ്ണകുമാര്‍ മാധ്യമങ്ങളോട് പറഞ്ഞത്. പക്ഷെ, മരിക്കുന്ന സമയത്ത് റോയി തോമസിന്റെ പോക്കറ്റില്‍ കൃഷ്ണകുമാറിന്റെ വിലാസവും അദ്ദേഹം നല്‍കിയ തകിടും പൊടിയും ഉണ്ടായിരുന്നു. അവ പിന്നീട് കോടതിയില്‍ അപേക്ഷ നല്‍കി ജോളി തിരികെ വാങ്ങുകയും ചെയ്തു. അങ്ങനെയാണ് കട്ടപ്പനയിലെ കൃഷ്ണകൃപ കൃഷ്ണകുമാര്‍ പ്രശസ്തനാകുന്നത്.

ഉദ്ദിഷ്ട ഫലകാര്യ സിദ്ദിക്ക് ആശ്രയിക്കുന്നവര്‍ക്ക് അനുഗ്രഹമായി മാറുന്ന യുവ ജ്യോതിഷ വിദ്വാന്‍. നാളും സമയവും നോക്കി ഭാവി പ്രവചിച്ച് ഭാവിയിലെ ദുര്‍ഘടങ്ങള്‍ക്ക് പരിഹാരമായി ഏലസും ഭസ്മവും തകിടും പൂജിച്ച് നല്‍കി ആശ്രയിക്കുന്നവര്‍ക്ക് സര്‍വൈശ്വര്യങ്ങളും ജീവിതത്തില്‍ പ്രദാനം ചെയ്യുന്നു എന്നതാണ് കൃഷ്ണകുമാറിന്റെ വിജയരഹസ്യം. അതിലൂടെ ചുരുങ്ങിയ വര്‍ഷങ്ങള്‍ക്കുള്ളില്‍ കൃഷ്ണകുമാര്‍ സമ്ബാദിച്ചത് ലക്ഷങ്ങളാണ്. ജ്യോതിഷാലയത്തിനായി പ്രതിമാസം 2 ലക്ഷത്തോളം രൂപ പരസ്യത്തിന് മുടക്കി ലക്ഷങ്ങള്‍ വരുമാനമായി വാരിക്കൂട്ടുകയാണ് കൃഷ്ണകുമാര്‍.

Loading...

റിട്ട. വില്ലേജ് ഓഫീസറുടെ മകനായ കൃഷ്ണകുമാറിന്റെ താമസം കട്ടപ്പനയിലെ പുളിമല റോഡിലാണ്. സാധാരണ ജ്യോത്സ്യന്മാരില്‍ നിന്ന് വ്യത്യസ്തനായി നന്നായി മേയ്ക്കപ്പ് ചെയ്ത് അടിപൊളിയായി വസ്ത്രങ്ങള്‍ ധരിച്ചാണ് കൃഷ്ണകുമാറിന്റെ യാത്രകള്‍. കൃഷ്ണകുമാറിന്റെ ഹെയര്‍സ്‌റ്റൈല്‍ കണ്ടിട്ട് കട്ടപ്പനയിലെ ഒരു ജെന്റ്‌സ് ബ്യൂട്ടി പാര്‍ലര്‍ അവരുടെ ബോര്‍ഡില്‍ കൃഷ്ണകുമാറിനെയാണ് മോഡല്‍ ആക്കിയിരിക്കുന്നത്.

ബിരുദാനന്തര ബിരുദധാരിയായ കൃഷ്ണകുമാറിന്റെ യാത്രകളും ആഡംബര വാഹനങ്ങളിലാണ്. അനുഗമിക്കാന്‍ അസിസ്റ്റന്റുമാര്‍ ഒപ്പമുണ്ടാകും. പരിഹാരക്രിയ ചെയ്യേണ്ട കേസുകളില്‍ എത്ര ദൂരത്താണെങ്കിലും അവരുടെ വീടുകളില്‍ പോയി നിന്ന് പരിഹാര ക്രിയകള്‍ ചെയ്ത് പോരുന്നതും പതിവാണ്. ഇതിനൊക്കെ ലക്ഷങ്ങളാണ് റേറ്റ്.