രഹനയുടെ ഇടതുകാലിന്റെ മുട്ടിന് മുകളില്‍ രണ്ടിഞ്ച് തൊലി കണ്ടു, ആ തൊലി തുണിയുടെ മറയില്ലാതെ കണ്ടതോണ്ട് വിശ്വാസികളുടെ വികാരം വ്രണമായിപ്പോയി പോലും, രഹനയെ പിന്തുണച്ച് ജോമോള്‍ ജോസഫ്

കഴിഞ്ഞ ദിവസമാണ് രഹന ഫാത്തിമയെ ബി എസ് എന്‍ എല്ലില്‍ നിന്നും പിരിച്ചു വിട്ട വിവരം പുറത്ത് എത്തുന്നത്. രഹനയ്ക്ക് ഇത് വേണ്ടിയിരുന്നത് ആണെന്ന് ചിലര്‍ പറയുന്നു. ഇപ്പോള്‍ സംഭവത്തില്‍ പ്രതികരണവുമായി രംഗത്ത് എത്തിയിരിക്കുകയാണ് ആക്ടിവിസ്റ്റും മോഡലുമായ ജോമോള്‍ ജോസഫ്. ബിഎസ്എന്‍എലിന്റെ ഔദ്യോഗീക തുടകളായ ദീപിക പാദുക്കോണ്‍, പ്രീതിസിന്റ, മേരികോം എന്നിവരുടെ തുടകള്‍ക്ക് വിശ്വാസികളുടെ വികാരം വ്രണപ്പെടുത്താനാകില്ല, എന്നാല്‍ രഹനേടെ തുട വിശ്വാസികളുടെ വികാരം വ്രണമാക്കാന്‍ കഴിവുള്ള ഒന്നൊന്നര തുടയാണ് എന്ന ബിഎസ്എന്‍എല്‍ ബൌദ്ധീക കേന്ദ്രങ്ങളുടെ കണ്ടുപിടുത്തം ജോറായി. – ജോമോള്‍ ഫേസ്ബുക്കില്‍ കുറിച്ചു.

ജോമോളുടെ കുറിപ്പിന്റെ പൂര്‍ണരൂപം;

Loading...

രഹനയെ ജോലിയില്‍ നിന്നും പിരിച്ചുവിടാനായി ബിഎസ്എന്‍എല്‍ കണ്ടെത്തിയ കാരണം കേട്ട് ചിരിച്ച് ചിരിച്ച് ഊപ്പാടിളകി. ശബരിമയലയില്‍ ദര്‍ശനത്തിനായി രഹന പോയതുകൊണ്ട് ബിഎസ്എന്‍എല്‍ ഉപഭോക്താക്കളുടെ മതവികാരം വ്രണപ്പെടുകയും, അതുകൊണ്ട് അവരൊക്കെ ബിഎസ്എന്‍എല്‍ കണക്ഷനുപേക്ഷിക്കുകയും, അതു വഴി ബിഎസ്എന്‍എല്‍ ന്റെ വരുമാനം കുത്തനെ ഇടിഞ്ഞു പോയി പോലും. രഹന കറുപ്പുടുത്ത് ഫോട്ടോയിട്ടപ്പോള്‍, രഹനയുടെ ഇടതുകാലിന്റെ മുട്ടിന് മുകളില്‍ രണ്ടിഞ്ച് തൊലി കണ്ടു, ആ തൊലി തുണിയുടെ മറയില്ലാതെ കണ്ടതോണ്ട് വിശ്വാസികളുടെ വികാരം വ്രണമായിപ്പോയി പോലും.

എന്റെ ബലമായ സംശയം ബിഎസ്എന്‍എല്‍ നടത്തിപ്പ് വല്ല അമ്പലകമ്മറ്റിയേയോ, ആര്‍എസ്എസ് ശാഖയേയോ ഏല്‍പിച്ചോ എന്നാണ്. അല്ലാതെ ഇമ്മാതിരി കാരണം പറഞ്ഞ് ഡിസിപ്ലിനറി ആക്ഷനെടുക്കാനായി ബിഎസ്എന്‍എലിന് എന്നല്ല ഒരു കമ്പനിക്കും കഴിയില്ല. കാരണം സുപ്രീം കോടതി ഉത്തരവ് അനുസരിച്ച് ഒരു ഇടപെടല്‍ നടത്തിയത് കമ്പനി റൂള്‍ വയലേഷനാണ് എന്ന് പറയാനും മാത്രം വിവരക്കേട് സംഘികളില്‍ മാത്രമേ ഞാനിതുവരെ കണ്ടിട്ടുള്ളൂ.

ബിഎസ്എന്‍എലിന്റെ ഔദ്യോഗീക തുടകളായ ദീപിക പാദുക്കോണ്‍, പ്രീതിസിന്റ, മേരികോം എന്നിവരുടെ തുടകള്‍ക്ക് വിശ്വാസികളുടെ വികാരം വ്രണപ്പെടുത്താനാകില്ല, ബിഎസ്എന്‍എലിന്റെ ബിസിനസ് പാര്‍ട്ണര്‍ ആയ ബാബാരാംദേവിന്റെ തുടക്കും വിശ്വാസികളുടെ വികാരം വ്രണമാക്കി മാറ്റാന്‍ കഴിവില്ല. എന്നാല്‍ രഹനേടെ തുട വിശ്വാസികളുടെ വികാരം വ്രണമാക്കാന്‍ കഴിവുള്ള ഒന്നൊന്നര തുടയാണ് എന്ന ബിഎസ്എന്‍എല്‍ ബൌദ്ധീക കേന്ദ്രങ്ങളുടെ കണ്ടുപിടുത്തം ജോറായി. ബിഎസ്എന്‍എല്‍ രഹനക്ക് നല്‍കിയ കമ്പല്‍സറി റിട്ടയര്‍മെന്റ് എന്ന ഡിസിപ്ലിനറി ആക്ഷന്‍ മെമ്മോ, ചന്തി തുടക്കുന്ന പേപ്പറായി മാറാന്‍ കുറച്ച് ആഴ്ചകള്‍ മാത്രം മതിയാകും. (കുണ്ടിയെന്ന് ബിഎസ്എന്‍എല്‍ രേഖയിലെഴുതിയാല്‍ വികാരം വ്രണപ്പെട്ടാലോ എന്നു കരുതിയാണ് ചന്തിയെന്ന് രേഖയിലെഴുതിയത്)

രഹനക്ക് വേണ്ടി ഈ കേസ് വാദിക്കുന്നത് ഞങ്ങളുടെ സുഹൃത്തുകൂടിയായ സുപ്രീം കോടതി വക്കീലായ Renjith Marar ആണ്. രഞ്ജിത് മാരാര്‍ സാറിന് അഡ്വാന്‍സായി വിജയാശംസകള്‍. അപ്പോ കോടതീന്നുള്ള തീരുമാനം വന്നിട്ട് ബാക്കി പറയാം. Rehana യോട് പറയാനുള്ളത്, യാതൊരു കമ്മിറ്റ്‌മെന്റും വാറോലകളും ബാധകമല്ലാത്ത ഈ സമയം നീ പൊളിക്ക്. ജോലീ തിരിച്ച് കേറുമ്പോ വീട്ടില് വെറുതേയിരുന്ന് കറിയുണ്ടാക്കി കളിച്ചേന് ഈ കാശെല്ലാം കൂടെ ബിഎസ്എന്‍എലീന്ന് ഒരുമിച്ച് കിട്ടുമ്പോ നീയെനിക്കൊരു ഗോമാതാവിനെ വിത് കുട്ടി വാങ്ങിത്തരുവോ പെണ്ണേ? ഞങ്ങളതിനെ ഞങ്ങടെ ഫാമില്‍ കൊണ്ടുപോയി വളര്‍ത്തി, നിന്റെ പേരിട്ട് വിളിച്ച് അവളില്‍ നിന്നെ തന്നെ കണ്ട്, അങ്ങ് സ്‌നേഹിച്ച് വളര്‍ത്തി ഞങ്ങളും വല്യ കാശുകാരകട്ടെന്നേ..

എനിക്ക് തോന്നുന്നത്, ജിയോ ബിഎസ്എന്‍എലിന്റെ പ്രധാന ഷെയര്‍ ഹോള്‍ഡറാകുകയും, ബാബാ രാംദേവ് ബിസിനസ് പാര്‍ട്ണര്‍ ആകുകേം ചെയ്തതോടെ, സാക്ഷാല്‍ അയ്യപ്പനെ വരെ ചിലപ്പോള്‍ ഇവര്‍ ബ്രാന്റ് അമ്പാസിഡര്‍ ആക്കിയേക്കുംന്നാണ്. അത്തരം നീക്കങ്ങള്‍ ചെറുത്ത് തോല്‍പ്പിക്കാനായി യഥാര്‍ത്ഥ വിശ്വാസ്വാസികളും അയ്യപ്പനും ജാഗ്രതൈ. നബി രാജ്യം കണ്ട ഏറ്റവും വലിയ പിരിച്ചുവിടല്‍, അതായത് എഴുപത്തിയെട്ടായിരം ജീവനക്കാര്‍ക്ക് വോളന്ററി റിട്ടയര്‍മെന്റ് കൊടുത്ത് ബിഎസ്എന്‍എല്‍ മൂന്നാല് മാസം മുമ്പ് പിരിച്ചു വിട്ടത് അവരൊക്കെ കാല് കാണിച്ചിട്ടോ അതോ ശബരിമലയില്‍ പോയതിനോ? അതോ ബഎസ്എന്‍എലിന്റെ മടിക്കെട്ട് ജിയോക്ക് അഴിച്ചുകൊടുത്തതോണ്ടോ.