അവന്റെയൊക്കെ കോപ്പിലെ വഴുതന.. ജോമോളുടെ കുറിപ്പ് വൈറല്‍

രാത്രിയാകുമ്പോള്‍ സോഷ്യല്‍ മീഡിയകളില്‍ പച്ച തെളിഞ്ഞ് കിടക്കുന്നകണ്ട് പാഞ്ഞടുക്കുന്നവര്‍ക്കെതിരെ പോസ്റ്റിട്ട് വാര്‍ത്തകളില്‍ നിറഞ്ഞ മോഡലാണ് ജോമോള്‍ ജോസഫ്. കഴിഞ്ഞ ദിവസം സോഷ്യല്‍ ലോകത്ത് വൈറലാവുകയും വിമര്‍ശിക്കപ്പെടുകയും ചെയ്ത വഴുതന എന്ന ഷോര്‍ട്ട് ഫിലിമിനെ കുറിച്ചാണ് ജോമോളുടെ പുതിയ കുറിപ്പ്.

ജോമോളുടെ കുറിപ്പ്;

Loading...

വഴുതന – സ്ത്രീ ലൈംഗീകതയെ കുറിച്ചുള്ള വികലമായ കാഴ്ചപ്പാടുകളുടെ നേര്‍ക്കാഴ്ച..

വഴുതന എന്ന ഷോര്‍ട്ട് ഫിലിമിന്റെ പിന്നണിയില്‍ പ്രവര്‍ത്തിച്ചവര്‍ക്ക് സ്ത്രീലൈംഗീകതയുടെ ബാലപാഠം പോലും അറിയില്ല എന്ന് മനസ്സിലായി. പതിറ്റാണ്ടുകള്‍ മുമ്പ് വഴുതനയോ ക്യാരറ്റോ മെഴുകുതിരിയോ ഒക്കെ സ്ത്രീകളുടെ സ്വയംഭോഗസിംബലുകളായി കരുതപ്പെട്ടിരുന്നിടത്ത് തന്നെയാണ് ഇന്നും അടുത്ത പറമ്പില്‍ വിളഞ്ഞുകിടക്കുന്ന വഴുതനയിലേക്കും, ആ വഴുതന പറിച്ചെടുത്ത് നായികയുടെ തുടയിടുക്കുലേക്ക് വെപ്പിച്ച സംവിധാന മികവിലേക്കും വഴുതനയുടെ പിന്നണി ടീം എത്തിച്ചേര്‍ന്നതെന്നതെന്നതില്‍ വലിയ സംശയമില്ല..

ഇത്തരം വികലമായ കലാസൃഷ്ടി നടത്തുന്നതിനും മുമ്പ് തന്നെ, കുറച്ച് സ്ത്രീകളോടെങ്കിലും നിങ്ങള്‍ക്കൊന്ന് സംവദിക്കാമായിരുന്നു, കുറഞ്ഞത് നിങ്ങളുടെ നായികയോടെങ്കിലും.. സ്ത്രീകള്‍ അവരുടെ ലൈംഗീകതയെ കുറിച്ചും, ലൈംഗീക താല്‍പര്യങ്ങളെ കുറിച്ചും തുറന്ന് സംവദിക്കുന്ന ഈ കാലത്തും, കേവലം വഴുതനയിലേക്ക് കണ്ണുകള്‍ പായിച്ച് ആസക്തി തീര്‍ക്കുന്ന പുരുഷന്‍മാര്‍ ഇപ്പോഴും ഈ ലോകത്ത് ഉണ്ടെന്ന് തുറന്നുസമ്മതിച്ചതിന് നിങ്ങള്‍ക്ക് നല്ല നമസ്‌കാരം..

അല്ലയോ വഴുതനകളേ,

സ്ത്രീകളില്‍ താല്‍പര്യമുള്ളവര്‍ സ്വയം ഭോഗം ചെയ്യുന്നവര്‍ തന്നെയാണ്. തങ്ങള്‍ സ്വയംഭോഗം ചെയ്യും എന്ന് തുറന്ന് സംവദിക്കുന്നതിന് അവര്‍ക്ക് യാതൊരു മടിയുമില്ല ഇക്കാലത്ത്. അവര്‍ക്ക് സ്വയംഭോഗം ചെയ്യുന്നതിനായി അവരുടെ വിരലുകളോ, മാര്‍ക്കറ്റില്‍ ലഭിക്കുന്ന ഒന്നാംതരം ഡില്‍ഡോകളോ തന്നെ ധാരാളമാണ്. പല തരം ഡില്‍ഡോകള്‍ ഓണ്‍ലൈന്‍ സ്റ്റോറുകളില്‍ ലഭ്യമാണ്. ഇന്‍സേര്‍ഷന്‍ സുഖം വേണ്ടവര്‍ക്ക് ആതിനുയോജിച്ചതും, വൈബ്രേഷന്‍ സുഖം വേണ്ടവര്‍ക്ക് അതിനനുസരിച്ചതും.. അങ്ങനെ പല രീതിയില്‍, പല സൈസുകളില്‍ ഉള്ള ഡില്‍ഡോകള്‍ ലഭ്യമായ ഇക്കാലത്തുംനീയൊക്കെ വഴുതിനയുമായി വന്ന ആ വരവുണ്ടല്ലോ, ആ വരവൊരു കോപ്പിലെ വരവായിപ്പോയി എന്ന് പറയാതിരുന്നാല്‍ നീയൊക്കെ വിചാരിക്കും, ഇനിയും ഇത്തരം ആഭാസങ്ങള്‍ ഈ സമൂഹത്തില്‍ ചിലവാകും എന്ന്.

തല്‍ക്കാലം നിങ്ങളുടെ മുഖത്തേക്ക് വീണ തുപ്പല്‍ തുടച്ച് കളഞ്ഞേച്ച് എഴീച്ച് പോടേ.. അവന്റെയൊക്കെ കോപ്പിലെ വഴുതന..