ലൈംഗീകത പാപമല്ല എന്ന ചിന്ത വളരണം, അടിസ്ഥാന, ജൈവികതയെന്ന കാഴ്ചപ്പാടിലേക്ക് സെക്‌സിനെ കൊണ്ടുവരണം, വീണ്ടും ജോമോള്‍ ജോസഫ്

Loading...

സോഷ്യല്‍ മീഡിയയിലെ ചര്‍ച്ചാ വിഷയമാണ് ജോമോള്‍ ജോസഫ് എന്ന യുവതിയുടെ കുറിപ്പുകള്‍. കുട്ടിയുടുപ്പിട്ട് ചിത്രം പോസ്റ്റ് ചെയ്യുമ്പോള്‍ പാഞ്ഞടുക്കുന്നവര്‍ക്കെതിരെ ജോമോളിന്റെ കുറിപ്പായിരുന്നു വലിയ കോളിളക്കം സൃഷ്ടിച്ചത്. പുരുഷന്മാരെ ഒന്നടക്കം അധിക്ഷേപിച്ചു എന്നായിരുന്നു പരാതി. ഇതോടെ പലരും ജോമോളുടെ ശരീരത്തെ കുറിച്ചും നിറത്തെ കുറിച്ചും മോശം കമന്റുകളുമായി പ്രത്യക്ഷപ്പെട്ടു. ഇപ്പോള്‍ കുട്ടികള്‍ക്ക് ലൈംഗകത പഠിപ്പിക്കേണ്ടതിനെ കുറിച്ച് വ്യക്തമാക്കിയിരിക്കുകയാണ് ജോമോള്‍.

ജോമോള്‍ ജോസഫിന്റെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ രൂപം;

Loading...

സ്തീശരീരത്തോടുള്ള ആസക്തിക്ക് പുറകില്‍..

പണ്ടൊക്കെ ആണ്‍കുട്ടികളും പെണ്‍കുട്ടികളും പാടത്തും പറമ്പിലും ഒന്നിച്ച് കളിച്ചും, തോട്ടിലും പുഴയിലും ഒന്നിച്ച് കുത്തിമറിഞ്ഞും കുളിച്ചും ആണ്‍പെണ്‍ ഭേദമില്ലാതെ ഒരുമിച്ച് സ്‌കൂളില്‍പോയും തിരികെ വന്നും പരസ്പരം ഇടപഴകി കഴിഞ്ഞവരാണ് മിക്കവരും. കുറച്ച് കാലം മുമ്പ് വരെ നാട്ടിന്‍പുറങ്ങളിലെ പുഴയോരങ്ങളിലും, കുളക്കടവുകളിലും ഒക്കെ അലക്കും കുളിയും കാണാമായിരുന്നു. ഇന്നും ചിലയിടങ്ങളില്‍ ഇതെല്ലാം തുടരുന്നു..

ഇന്ന് കഥ മാറി, കാലം മാറി, ഇടപഴകലുകള്‍ ഇല്ലാതായി, എല്ലാവരും അവനവനിലേക്ക് ചുരുങ്ങി, വേലികളും മതിലുകളും മനുഷ്യരെ വേര്‍തിരിച്ചു. സ്ത്രീ പുരുഷ ശരീരങ്ങള്‍ മൂടിപ്പൊതിഞ്ഞ് മൂടിപ്പൊതിഞ്ഞ് അതിനുള്ളിലെന്തോ വിശേഷപ്പെട്ടതാണെന്ന ചിന്തയിലേക്ക്, കാണാനാകാത്ത ശരീരങ്ങളെ കുറിച്ചുള്ള ആകാംഷയിലേക്ക് തള്ളിയിടപ്പെട്ടു. സ്വന്തം അമ്മയുടെയും അപ്പന്റെയും വരെ ശരീരമെന്ത് എന്നറിയാത്ത, കാണാത്ത കൊച്ചുകുട്ടികള്‍ വളര്‍ന്ന് വലുതാകുമ്പോള്‍ സ്ത്രീ പുരുഷ ശരീരങ്ങള്‍ വലിയൊരു സമസ്യയായി അവന്റെ മനസ്സില്‍ മാറുന്നു. കൂടാതെ വികലമായ വായനകളും, പോണ്‍സൈറ്റുകളും മാത്രമാണ് അവര്‍ക്ക് സ്ത്രീപുരുഷ ശരീരങ്ങളെക്കുറിച്ചും, ലൈംഗീകതയെകുറിച്ചും അവര്‍ക്ക് അറിവ് നല്‍കുന്ന ആധികാരിക ഉറവിടങ്ങള്‍..

സ്ത്രീപുരുഷ ശരീരങ്ങളെ കുറിച്ചും, ലൈംഗീകതയെകുറിച്ചും ഉള്ള അറിവ് നേടലും പഠനവും സ്വന്തം വീട്ടില്‍ നിന്നും തുടങ്ങണം. മാതാപിതാക്കള്‍ക്ക് മക്കളോട് ഇവയെല്ലാം വിശദീകരിക്കാന്‍ കഴിയണം. കുട്ടികള്‍ക്ക് സംശയങ്ങള്‍ ചോദിക്കാനാകണം. സഹോദരങ്ങള്‍ക്ക് മനസ്സു തുറന്ന് സംസാരിക്കാനാകണം. ആണ്‍പെണ്‍ഭേദമില്ലാതെ കുട്ടികള്‍ക്ക് പരസ്പരം തുറന്ന് സംസാരിക്കാനും അദ്ധ്യാപകരോടും മുതിര്‍ന്നവരോടും സംശയങ്ങള്‍ ദൂരീകരിക്കാനാകണം. അതിന് ആദ്യം ലൈംഗീകത പാപമല്ല എന്ന ചിന്ത വളരണം. കൊടിയ പാപമാക്കി മാറ്റപ്പെട്ട ലൈംഗീകതയെ പാപങ്ങളുടെ പട്ടികയില്‍ നിന്നും മോചിപ്പിച്ച്, ഏതൊരു വ്യക്തിയുടയും അടിസ്ഥാന, ജൈവികതയെന്ന ബോധത്തിലേക്കും കാഴ്ചപ്പാടിലേക്കും സെക്‌സിനെ കൊണ്ടുവരാനായാല്‍ ഒരു പരിധിവരെ ഇന്ന് നിലനില്‍ക്കുന്ന മൂടിപ്പൊതിയലുകളും, തുറിച്ചു നോട്ടങ്ങളും, സ്ത്രീകളും കുട്ടികളും നേരിടുന്ന കടന്നുകയറ്റങ്ങളും ചൂഷണങ്ങളും ആക്രമണങ്ങളും ഇല്ലാതാകും.

അതിനായി ലൈംഗീക വിദ്യാഭ്യാസം ചെറുപ്രായത്തില്‍ തന്നെ തുടങ്ങണം.വളര്‍ന്നുവരുന്ന കുഞ്ഞ് കണ്ടും കേട്ടും നേടുന്ന അറിവുകളില്‍ മനുഷ്യ ശരീരങ്ങളും ലൈംഗീകതയും കൂടെ ഉള്‍പ്പെടട്ടെ..