ഫിറോസ് കുന്നുമ്പറമ്പിലിനെ വലിച്ച് കീറി ജോമോള്‍ ജോസഫ്

firoz kunnamparambil palakkad

ഫിറോസ് കുന്നുമ്പറമ്പിലിനെ വലിച്ച് കീറി ജോമോള്‍ ജോസഫ്. ഫിറോസിനെതിരെ വിമര്‍ശനമുന്നയിച്ച സ്ത്രീക്കെതിരെ മോശം ഭാഷാ പ്രയോഗം നടത്തിയതിനാലാണ് സംഭവത്തിന് തുടക്കം. നേരത്തെ മുസ്‌ലിം ലീഗിന്റെ പ്രചാരണത്തിനായി ഫിറോസ് കുന്നം പറമ്ബില്‍ പോയിരുന്നു. ഇതിനെ വിമര്‍ശിച്ചും നിരവധിപേര്‍ രംഗത്തെത്തിയിരുന്നു. ഇതില്‍ ഒരു സ്ത്രീയും ഉണ്ടായിരുന്നു. ഇവര്‍ക്കെതിരെയാണ് ഫിറോസിന്റെ വേശ്യാ പ്രയോഗം. സംഭവത്തില്‍ രൂക്ഷ വിമര്‍ശനവുമായെത്തിയിരിക്കുകയാണ് മോജല്‍ കൂടിയായ ജോമോള്‍ ജോസഫ്.

“നിനക്കെതിരായി പണം തട്ടിപ്പ് ആരോപണം വന്നപ്പോള്‍, നിനക്ക് അനുകൂലമായി പോസ്റ്റിട്ടതില്‍ ഞാനിന്ന് ഖേദിക്കുന്നു. പ്രവാചകന്റെ പേര് പറഞ്ഞ്, മതവികാരത്തില്‍ ചാലിച്ച്‌ തന്നെയാണല്ലോ നാറിയ നന്മമരമേ നിന്റെ തട്ടിപ്പുകള്‍ മുഴുവനും!! ഇനി നീ എവിടേക്ക് അധപതിക്കാനാണ്? അധപതനത്തിന്റെ അങ്ങേ പടുകുഴിയിലാണ് നീയെന്ന് നീതന്നെ തെളിയിച്ചു”-ജോമോള്‍ ജോസഫ് ഫേസ്ബുക്കില്‍ കുറിച്ചു.

Loading...

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം

ഉളുപ്പുണ്ടോടോ ഫിറോസേ നിനക്ക്?

നിനക്കെതിരായ വിമര്‍ശനങ്ങള്‍ വരുമ്ബോള്‍, വിമര്‍ശനങ്ങളെ മാനിക്കാന്‍ പഠിക്കാതെ നീ നിന്റെ ഫാനോളികളെ വെച്ച്‌ വിമര്‍ശിക്കുന്നവരെ തെറി വിളിപ്പിച്ചു. ഇപ്പോള്‍ നിനക്കെതിരായും നിന്റെ ഫാനോളി മലരുകള്‍ക്കുമെതിരായി വിമര്‍ശന നടത്തിയതിന് ഒരു സ്ത്രീയെ വേശ്യ എന്ന് വിളിച്ച്‌ ആക്ഷേപിക്കുന്നു. അവള്‍ സ്വന്തം ശരീരം മറ്റുള്ളവര്‍ക്ക് സമര്‍പ്പിക്കുന്നവളെന്ന് പറയുന്നു. അതിനും അപ്പുറത്തേക്ക് കടന്ന്, മതവികാരം അവള്‍ക്കെതിരെ ഇളക്കി വിടാനായി “പ്രവാചകനെ വരെ അവഹേളിച്ചവളാണ് ഈ സ്ത്രീയെന്ന്” പറയുന്നു.

നിനക്കെതിരായി പണം തട്ടിപ്പ് ആരോപണം വന്നപ്പോള്‍, നിനക്ക് അനുകൂലമായി പോസ്റ്റിട്ടതില്‍ ഞാനിന്ന് ഖേദിക്കുന്നു. പ്രവാചകന്റെ പേര് പറഞ്ഞ്, മതവികാരത്തില്‍ ചാലിച്ച്‌ തന്നെയാണല്ലോ നാറിയ നന്മമരമേ നിന്റെ തട്ടിപ്പുകള്‍ മുഴുവനും!! ഇനി നീ എവിടേക്ക് അധപതിക്കാനാണ്? അധപതനത്തിന്റെ അങ്ങേ പടുകുഴിയിലാണ് നീയെന്ന് നീതന്നെ തെളിയിച്ചു.

നിന്നെ ഈ ലോകത്തിന് മുന്നില്‍തുറന്ന് കാട്ടിയ, നിന്റെ തനിസ്വഭാവം പുറത്ത് കൊണ്ടുവന്ന പ്രിയ്യ സുഹൃത്ത് Jazla Madasseri ക്ക് എന്റെ അഭിനന്ദനങ്ങള്‍.

ഡോ നന്മമലരേ, നീ പ്രവാചകന്റെയോ മതത്തിന്റെയോ പേര് ഉപയോഗിച്ച്‌ എന്ത് നാറിയ കളിയും കളിച്ചോ, പക്ഷെ, ആ ബലത്തില്‍ നീ നാട്ടിലെ സ്ത്രീകളുടെ മെക്കിട്ട് കേറാനായി വന്നാല്‍, പെണ്‍കരുത്ത് എന്തെന്ന് നീയറിയും..

തല്‍ക്കാലം ഇത്രയും പറഞ്ഞ് നിര്‍ത്തുന്നു.